Gold Price Today| മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

അതേസമയം, ദേശീയ തലത്തിൽ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില (Gold Price in kerala) തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4765 രൂപയും പവന് 38,120 രൂപയുമായി. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4775 രൂപയും ഒരു പവൻ സ്വർണത്തിന് 38,200 രൂപയുമായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.
മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
മാർച്ച് 30 ന് അന്താരാഷ്ട്ര വിപണിയിലും സ്വർണവില താഴ്ന്നു. എന്നാൽ മൾട്ടി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) രാവിലെ 9.28 ന് സ്വർണം 10 ഗ്രാമിന് 0.36 ശതമാനം ഉയർന്ന് 50,995 രൂപയിലും വെള്ളി 0.32 ശതമാനം ഉയർന്ന് കിലോഗ്രാമിന് 67,163 രൂപയിലുമെത്തി.
advertisement
മാർച്ച് മാസത്തിലെ സ്വര്‍ണവില പവന്
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
advertisement
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
മാർച്ച് 16: 37,840
മാർച്ച് 17: 37,960
മാർച്ച് 18: 37,960
മാർച്ച് 19: 37,840
മാർച്ച് 20: 37,840
മാർച്ച് 21: 37,920
മാർച്ച് 22: 38,200
മാർച്ച് 23: 37,880
മാർച്ച് 24: 38,360
മാർച്ച് 25: 38,560
മാർച്ച് 26: 38,560
advertisement
മാർച്ച് 27: 38,560
മാർച്ച് 28: 38,360
മാർച്ച് 29: 38,200
മാർച്ച് 30: 38,120
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement