Gold Rate Today: കുതിപ്പ് തുടർന്ന് സ്വർണ്ണം! ഇന്നത്തെ നിരക്ക്

Last Updated:

രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്

സ്വർണവില
സ്വർണവില
കുതിപ്പ് തുടർന്ന് സ്വർണ്ണം സ്വർണ്ണവില. ഇന്ന് ഒരു പവന് 600 രൂപ വർധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപ കൂടി 10,280 രൂപയായി. ഈ മാസം മാത്രം 4600 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണ്ണത്തിലുള്ള വ്യാപാരം വർധിച്ചുവരുന്നതാണ് വില കൂടാൻ പ്രധാന കാരണം. കേരളത്തിൽ 95% വ്യാപാരികളും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്.
രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഡോളർ സൂചിക 97.65 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 88.09 ആണ്. വിപണിയിലെ ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണ്ണവില ഉയർന്നേക്കാം.
രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക സംഘർഷങ്ങളും വിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ നയവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും സമീപകാലത്ത് സ്വർണ്ണവില കുത്തനെ ഉയരാൻ കാരണമായി.
advertisement
ഓരോ സംസ്ഥാനത്തും സ്വർണ്ണവ്യാപാരികളുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണ്ണവില നിശ്ചയിക്കുന്നത്. ഡോളർ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വില, മുംബൈയിലെ ബാങ്ക് നിരക്കുകൾ എന്നിവയെല്ലാം വില നിശ്ചയിക്കുമ്പോൾ പരിഗണിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate Today: കുതിപ്പ് തുടർന്ന് സ്വർണ്ണം! ഇന്നത്തെ നിരക്ക്
Next Article
advertisement
രാജ്യത്താദ്യം ഗുജറാത്തിൽ; പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ
രാജ്യത്താദ്യം ഗുജറാത്തിൽ; പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവുശിക്ഷ
  • അമ്രേലി സെഷൻസ് കോടതി ഗോഹത്യക്കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 6.08 ലക്ഷം രൂപ പിഴയും വിധിച്ചു.

  • രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോഹത്യക്കേസിൽ ഒരുമിച്ച് കഠിനമായ ശിക്ഷ ചുമത്തുന്നു.

  • ഗുജറാത്ത് സർക്കാർ ഗോസംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിൽ നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു.

View All
advertisement