ഒരു രൂപ നാണയം നിർമിക്കാൻ സർക്കാരിന് എന്ത് ചെലവാകും?
Last Updated:
ന്യൂഡല്‍ഹി: നാണയങ്ങൾ നിർമിക്കുന്നതിനുള്ള ചെലവിന്റെ കണക്കുകൾ പുറത്ത്. ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഒരു രൂപ 11 പൈസ ചെലവാണെന്നതാണ് വിവരാവകാശ രേഖകളില്‍ നിന്ന് ലഭ്യമായ രസകരമായ വസ്തുത. വിവരാവകാശ നിയമ പ്രകാരം നാണയങ്ങളുടെ നിര്‍മ്മാണച്ചെലവ് ചോദിച്ചുകൊണ്ട് 'ഇന്ത്യാ ടുഡേ' നല്‍കിയ അപേക്ഷയില്‍ കിട്ടിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു രൂപ നാണയത്തിന് പുറമേ നിലവില്‍ ഉപയോഗത്തിലുള്ള രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളുടെ നിര്‍മ്മാണച്ചെലവും ലഭ്യമായിട്ടുണ്ട്.
രണ്ട് രൂപ നാണയം നിര്‍മ്മിക്കാന്‍ ഒരു രൂപ 28 പൈസയും അഞ്ച്, പത്ത് രൂപാ നാണയങ്ങള്‍ നിര്‍മ്മിക്കാന്‍ യഥാക്രമം 3.69 രൂപ, 5.54 രൂപ എന്നിങ്ങനെയുമാണ് ചെലവ്. മുംബൈയിലെ ഇന്ത്യാ ഗവണ്‍മെന്റ് മിന്റിലാണ് നിലവില്‍ നാണയങ്ങള്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളേക്കാള്‍ കുറവ് നാണയങ്ങളാണ് 2018ല്‍ നിര്‍മ്മിച്ചതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 07, 2018 7:51 AM IST


