GST | 143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
GST to go up for these 143 items from May 2022 | ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് തുടരുന്നതിനിടെ 143 ഇനങ്ങളുടെ ചരക്ക് സേവന നികുതി (GST) കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ജിഎസ്ടി കൗൺസിൽ (GST Council) സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി.
ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ/ഡിയോഡറന്റുകൾ, ചോക്ലേറ്റുകൾ, ച്യൂയിംങ്ങ് ഗം, തുകൽ വസ്ത്രങ്ങൾ, വാൽനട്ട്, കസ്റ്റാർഡ് പൗഡർ, വാച്ചുകൾ, പപ്പടം, സ്യൂട്ട്കേസുകൾ, ശർക്കര, പവർ ബാങ്കുകൾ, കളർ ടിവി സെറ്റുകൾ (32 ഇഞ്ചിൽ താഴെ), സെറാമിക് സിങ്കുകൾ, വാഷ് ബേസിനുകൾ, കണ്ണട, കണ്ണടയ്ക്കുള്ള ഫ്രെയിമുകൾ, നോൺ ആൽക്കഹോളിക് പാനീയങ്ങൾ തുടങ്ങിയവയാണ് ജിഎസ്ടി നിരക്ക് ഉയരുന്ന വസ്തുക്കളിൽ ചിലത്. ഇതിൽ 92 ശതമാനം ഇനങ്ങളുടെയും ജിഎസ്ടി നിരക്ക് 18ൽ നിന്ന് 28 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
advertisement
ശർക്കരയ്ക്കും പപ്പടത്തിനും 5 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയേക്കും. വാൽനട്ടിന്റെ ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായും കസ്റ്റാർഡ് പൗഡറിന് 5 ശതമാനത്തിൽ നിന്ന് 18 ശതമാനമായും മരംകൊണ്ടുള്ള മേശ, അടുക്കള സാധനങ്ങൾ എന്നിവയ്‌ക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായും ഉയർത്തിയേക്കും.
കൂടുതലായി ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനത്തിൽ നിന്നും മൂന്ന് ശതമാനത്തിലേക്കും ബാക്കിയുള്ളവ എട്ട് ശതമാനത്തിലേക്കും മാറ്റാനുള്ള നിർദേശം അടുത്ത മാസം ചേരുന്ന യോഗത്തിൽ ജിഎസ്ടി കൗൺസിൽ പരിഗണിച്ചേക്കും. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ഇപ്പോൾ നിലവിലുള്ളത്. 18 ശതമാനം സ്ലാബിന്റെ പരിധിയിൽ വരുന്ന 480 ഇനങ്ങളുണ്ട്. രാജ്യത്തെ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനവും ഈ ഉത്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
advertisement
5 ശതമാനം സ്ലാബ് ഏഴോ എട്ടോ അല്ലെങ്കിൽ ഒൻപത് ശതമാനമായോ ഉയർത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത മാസം നടക്കുന്ന യോഗത്തിൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ ഇതേക്കുറിച്ച് അന്തിമ തീരുമാനം എടുക്കും. പല സാധനങ്ങളുടെയും നികുതി നിരക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള മാസങ്ങളിൽ കുറച്ചിരുന്നു.
ജിഎസ്ടി നഷ്ടപരിഹാര സംവിധാനം (GST Compensation System) നിർത്തലാക്കിയേക്കും
ജൂണിൽ GST നഷ്ടപരിഹാര സംവിധാനവും നിർത്തലാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാരുടെ സമിതി കഴിഞ്ഞ വർഷമാണ് രൂപീകരിക്കപ്പെട്ടത്. നികുതി നിരക്കുകൾ യുക്തിസഹമാക്കുക, നികുതി ഘടനയിലെ അപാകതകൾ തിരുത്തി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ നിർദേശിക്കുക തുടങ്ങിയവ ആണ് ഈ സമിതിയുടെ ഉത്തരവാദിത്തങ്ങൾ.
advertisement
അതേസമയം, 143 ഇനങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടാനുള്ള കൗണ്‍സില്‍ നിര്‍ദ്ദേശത്തിനെതിരെ കേരളം രംഗത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയ പഠനങ്ങളും കൂടിയാലോചനകളും നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Summary: Good and Services Tax (GST) of 143 commodities may go up starting May 1. Here's a look at what you need to pay more for
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 26, 2022 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
GST | 143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ വർധിച്ചേക്കും; നികുതി ഉയരുന്ന ഉത്പന്നങ്ങൾ