കേരളം ആകാംഷയോടെ കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. 500 രൂപ വില നിശ്ചയിച്ചിട്ടും റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ തിരുവോണം ബമ്പറിന് ഉണ്ടായത്.
66.5 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്. തിരുവോണം ബമ്പറിന്‍റെ വില്‍പ്പനയിലൂടെ 332.74 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവിലെത്തിയത്.
യന്ത്രസഹായത്തോടെ കുറ്റമറ്റരീതിയിലുള്ള നറുക്കെടുപ്പാണ് തിരുവോണം ബമ്പറിന്‍റെ വിജയി കണ്ടെത്താനായി ലോട്ടറി വകുപ്പ് ഒരുക്കിയിരിക്കുന്നത്.
നറുക്കെടുപ്പ് ഇങ്ങനെ..
- വിവിധ മേഖലയിൽനിന്നു തിരഞ്ഞെടുത്ത 6 വിധികർത്താക്കളുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
- ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങൾ കറങ്ങുന്നതിനനുസരിച്ച് നമ്പറുകൾ മാറിവരും.
- ∙ ആദ്യത്തെ 2 കള്ളികളിൽ ഇംഗ്ലിഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീൻ സജ്ജമാക്കിയിട്ടുള്ളത്.
- ∙ വിധികർത്താക്കളിൽ ഒരാൾ ബട്ടൻ അമർത്തുമ്പോൾ ചക്രങ്ങൾ കറങ്ങുകയും ആദ്യ 2 കള്ളികളിൽ അക്ഷരങ്ങളും അടുത്ത 6 കള്ളികളിൽ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് നമ്പർ.
- ∙ ഈ നമ്പർ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് കംപ്യൂട്ടറിൽ പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാൽ ഒന്നാം സമ്മാനാർഹമായ നമ്പറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കിൽ വീണ്ടും നറുക്കെടുക്കും. ഇത്തരത്തിൽ ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പു നടത്തും.
ഒരു ദിവസം കൊണ്ട് 13 കോടീശ്വരന്മാരെയാണ് തിരുവോണം ബമ്പര്‍ സൃഷ്ടിക്കുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപ. രണ്ടാം സമ്മാനം അഞ്ചു കോടി. ഓരോ കോടി വീതം പത്തുപേർക്ക് മൂന്നാം സമ്മാനം.പുറമേ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടരക്കോടി രൂപ കമ്മീഷനും ലഭിക്കും. 66 പേർക്ക് ഓരോ ലക്ഷം വീതവും കിട്ടും. ടിക്കറ്റ് വില 500 രൂപയായിരുന്നു എങ്കിലും വലിയ പ്രതികരണമാണ് ജനങ്ങളിൽ ഉണ്ടായത്.
ഏജന്റിന്റെ കമ്മീഷൻ പത്തു ശതമാനം, അഡ്വാൻസ് ആദായ നികുതി എന്നിവ കിഴിച്ച് ഒന്നാം സമ്മാനം നേടുന്ന സമ്മാനാർഹന് കയ്യിൽ കിട്ടുക 15.75 കോടി രൂപ. ആകെ സമ്മാനങ്ങളുടെ എണ്ണം 3.97 ലക്ഷം (3,97,911). ആകെ സമ്മാനത്തുകയാകട്ടെ 126.31 കോടി രൂപയും.
ഏജൻ്റുമാരെടുത്ത ടിക്കറ്റിൽ ഭൂരിഭാഗവും വിറ്റുപോയി .
വ്യാജ ടിക്കറ്റുകൾ തടയാൻ സുരക്ഷാ സംവിധാനങ്ങൾ ഇത്തവണ കർശനമാക്കിയിരുന്നു. 10 കോടി രൂപ ഒന്നാം സമ്മാനമായ പൂജാ ബംബർ ഇന്ന് വില്പന തുടങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.