94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 33 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 94.29 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി
ഇന്ത്യൻ രൂപ വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 94.29 എന്ന പുതിയ റെക്കോർഡ് താഴ്ചയിലെത്തി. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ 33 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഡോളറിനെതിരെ 93.96 എന്ന നിലയിലായിരുന്നു രൂപ.
ഇതും വായിക്കുക: ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി
പശ്ചിമേഷ്യയിലെ യുദ്ധം മൂലമുണ്ടായ ഊർജ വിതരണ പ്രതിസന്ധി തുടരുമെന്ന ആശങ്കയാണ് മാർച്ച് 27ലെ ഈ തകർച്ചയ്ക്ക് കാരണം. ഇന്ധന ഇറക്കുമതിയെ ആശ്രയിച്ചു കഴിയുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് ഇത് വലിയ തിരിച്ചടിയാണ്.
ഈ ആഴ്ച ആദ്യം രേഖപ്പെടുത്തിയ 93.98 ആയിരുന്നു ഇതിനുമുമ്പത്തെ ഏറ്റവും താഴ്ന്ന നിരക്ക്. കഴിഞ്ഞ മാസം അവസാനം യുദ്ധം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏകദേശം 3.5% ഇടിവുണ്ടായിട്ടുണ്ട്.
advertisement
ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. ഇത് ആഗോള ഓഹരി വിപണികളെ ബാധിക്കുകയും ബോണ്ട് യീൽഡ് വർധിപ്പിക്കുകയും ചെയ്തു.
നിലവിലെ പ്രതിസന്ധി പണപ്പെരുപ്പത്തിന് കാരണമായേക്കുമെന്നതിനാൽ, വരും മാസങ്ങളിൽ റിസർവ് ബാങ്ക് പലിശ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിലും കുറവുണ്ടാകുമെന്ന് ഇവർ പ്രവചിക്കുന്നു.
യുദ്ധം പെട്ടെന്ന് അവസാനിച്ചാൽ പോലും, ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലൻസിലെ സമ്മർദം കാരണം ഈ വർഷം രൂപയുടെ മൂല്യം ഡോളറിനെതിരെ 98 വരെ താഴാൻ സാധ്യതയുണ്ടെന്ന് ബേൺസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നു.
advertisement
Summary: The Indian Rupee plummeted to a fresh all-time low of 94.29 against the US Dollar on Friday morning, dropping 33 paise in opening trade. The decline is primarily driven by escalating fears that the ongoing West Asia conflict will lead to a prolonged global energy supply crisis. Since the conflict began late last month, the Rupee has depreciated by approximately 3.5%. Its previous record low was 93.98, set earlier this week.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 27, 2026 10:12 AM IST







