സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു; രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്‌ 0.5%

Last Updated:

രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്‌ 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന

മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം. സഹകരണ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്.
പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന വരുത്തിയിരിക്കുന്നത്. രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്‌ 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന.
“സഹകരണ നിക്ഷേപം കേരളവികസനത്തിന്” എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച നിക്ഷേപസമാഹരണം വിജയകരമായി മുന്നേറുമ്പോഴാണ് പലിശനിരക്കിൽ ആകർഷണീയമായ വർധനവ് വന്നിരിക്കുന്നതെന്ന് സഹകരണ മന്ത്രി അറിയിച്ചു.  9000 കോടി രൂപയാണ് ഇത്തവണത്തെ ലക്ഷ്യം. ഇതില്‍ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്.
advertisement
കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക വായ്പ സഹകരണ സംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്സ് സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.
advertisement
മലപ്പുറം ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ,  പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ സുഭാഷ് ഐ.എ.എസ്, കേരളബാങ്ക് സി.ഇ ഒ രാജൻ എന്നിവർ പങ്കെടുത്തു.
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ6.00%
46 ദിവസം മുതൽ 90 ദിവസം വരെ6.50%
91 ദിവസം മുതൽ 179 ദിവസം വരെ7.00%
180 ദിവസം മുതൽ 364 ദിവസം വരെ7.25%
ഒരു വർഷം മുതൽ രണ്ടു വർഷം വരെ8.25%
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക്8%
advertisement
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ5.50%
46 ദിവസം മുതൽ 90 ദിവസം വരെ6 .00 %
91 ദിവസം മുതൽ 179 ദിവസം വരെ6.25 %
180 ദിവസം മുതൽ 364 ദിവസം വരെ6.75  %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ7.25 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക്7.00 %
advertisement
പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ നിലവിലുണ്ടായിരുന്ന പലിശ നിരക്ക് 
15 ദിവസം മുതൽ 45 ദിവസം വരെ5.50%
46 ദിവസം മുതൽ 90 ദിവസം വരെ6 %
91 ദിവസം മുതൽ 179 ദിവസം വരെ6.50%
180 ദിവസം മുതൽ 364 ദിവസം വരെ6.75 %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ7. 75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക്7.75 %
advertisement
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങൾക്ക് നിലവിൽ ലഭിച്ചിരുന്ന പലിശ നിരക്ക്
15 ദിവസം മുതൽ 45 ദിവസം വരെ5.00 %
46 ദിവസം മുതൽ 90 ദിവസം വരെ5.50 %
91 ദിവസം മുതൽ 179 ദിവസം വരെ5.75 %
180 ദിവസം മുതൽ 364 ദിവസം വരെ6.25 %
ഒരു വർഷം മുതൽ രണ്ടു വർഷം വരെ6.75 %
രണ്ടു വർഷത്തിൽ കൂടുതലുള്ളവയ്ക്ക്6.75 %
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ചു; രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്‌ 0.5%
Next Article
advertisement
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
'പൊതുജനങ്ങള്‍ക്ക് വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ല'; രാഹുല്‍ ഗാന്ധിയെ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍
  • തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക കൃത്രിമം ആരോപണങ്ങള്‍ തള്ളി.

  • വോട്ടുകള്‍ ഓണ്‍ലൈനായി നീക്കം ചെയ്യാനാകില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

  • അലന്ദ് മണ്ഡലത്തിലെ വോട്ട് നീക്കം വിവാദത്തെക്കുറിച്ച് ഇസിഐ വിശദീകരണം നല്‍കി.

View All
advertisement