ഒരു ടീം വ്യാജൻമാർ! പാകിസ്ഥാനിൽ നിന്നുള്ള വ്യാജഫുട്ബോൾ ടീമിനെ ജപ്പാൻ നാടുകടത്തി

Last Updated:

ഫുട്ബോൾ കളിക്കാരെന്ന പേരിൽ വ്യാജ രേഖകൾ ചമച്ചാണ് 22 പേരടങ്ങുന്ന ഒരു സംഘം സിയാൽ കോട്ടിൽ നിന്ന് ജപ്പാനിലെത്തിയത്

News18
News18
ജപ്പാനിലെത്തിയ പാകിസ്ഥാനിൽ നിന്നുള്ള വ്യാജ ഫുട്ബോൾ ടീമിനെ നാടുകടത്തി. ഫുട്ബോൾ കളിക്കാരെന്ന പേരിൽ വ്യാജ രേഖകൾ ചമച്ചാണ് 22 പേരടങ്ങുന്ന ഒരു സംഘം സിയാൽ കോട്ടിൽ നിന്ന് ജപ്പാനിലെത്തിയത്. അവരുടെ രേഖകൾ വ്യാജമാണെന്ന് ജാപ്പനീസ് അധികൃതർ കണ്ടെത്തുകയും നാടുകടത്തുകയുമായിരുന്നു. ജപ്പാനിലുള്ള പാക് പൌരൻമാർക്ക് സംഭവം നാണക്കേടുണ്ടാക്കിയന്നും അധികൃതരെ ഉദ്ധരിച്ച് വിവിധ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടതക്കായിരിക്കാം സംഭവത്തിന് പിന്നിലെന്നു സംശയിക്കുന്നതായും അധികൃതർ പറഞ്ഞു.
22 പേരടങ്ങുന്ന ഒരു സംഘം ഫുട്ബോൾ ടീമിന്റെ വേഷത്തിൽ സിയാൽകോട്ട് വിമാനത്താവളത്തിൽ നിന്ന് ജപ്പാനിലേക്ക് എത്തിയിയതായി പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) അറിയിച്ചു. മാലിക് വഖാസാണെന്ന് പ്രധാന പ്രതി എഫ്‌ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുകയും ഗുജ്‌റൻവാല പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വഖാസ് 'ഗോൾഡൻ ഫുട്ബോൾ ട്രയൽ' എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ് രജിസ്റ്റർ ചെയ്യുകയും അതിലെ ആൾക്കാരെ ഫുട്ബോൾ കളിക്കാരെപ്പോലെ പെരുമാറാൻ പരിശീലിപ്പിക്കുകയും ഓരോ അംഗത്തിനും യാത്രയ്ക്കായി 4 മില്യൺ രൂപ ഈടാക്കുകയും ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
advertisement
ഏഷ്യാ കപ്പിലെ കനത്ത തോൽവിക്ക് ശേഷം ക്രിക്കറ്റിനെച്ചൊല്ലി ഇന്ത്യയുമായുള്ള തർക്കത്തിന്റെ പേരിൽ പാകിസ്ഥാൻ ഇതിനകം വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ദുബായിൽ നടന്ന മത്സരത്തിന് മുമ്പോ ശേഷമോ ഇന്ത്യ പാക് കളിക്കാർ തമ്മിൽ ഹസ്തദാനം നടത്തിയിരുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള വഷളായ രാഷ്ട്രീയ ബന്ധങ്ങൾ ക്രിക്കറ്റ് മൈതാനത്തേക്കും വ്യാപിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഒരു ടീം വ്യാജൻമാർ! പാകിസ്ഥാനിൽ നിന്നുള്ള വ്യാജഫുട്ബോൾ ടീമിനെ ജപ്പാൻ നാടുകടത്തി
Next Article
advertisement
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌
മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ‌
  • തസ്ലിമ നസ്റിൻ എസൻസ് ഗ്ലോബൽ സമഗ്രസംഭാവനാ പുരസ്കാരം പ്രൊഫ. ടി ജെ ജോസഫിൽ നിന്ന് സ്വീകരിച്ചു.

  • മാനുഷിക മൂല്യങ്ങൾക്കായി മരണം വരെ പ്രവർത്തിക്കുമെന്ന് തസ്ലിമ നസ്റിൻ അവാർഡ് സ്വീകരിച്ച് പറഞ്ഞു.

  • 31 വർഷമായി പ്രവാസത്തിൽ കഴിയുന്ന തസ്ലിമ നസ്റിൻ ഭീഷണികൾ അവസാനിക്കുന്നില്ലെന്നും പറഞ്ഞു.

View All
advertisement