Jio | ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി

Last Updated:

പുതിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ലഭ്യമാണ്

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി. ലോണുകൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, യുപിഐ ബിൽ പേയ്‌മെൻ്റുകൾ, റീചാർജുകൾ, ഡിജിറ്റൽ ഇൻഷുറൻസ് എന്നിവയുൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ ജിയോ ഫിനാൻസ് ആപ്പ് ലോഞ്ച് ചെയ്യുന്നതായി ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രഖ്യാപിച്ചു.
ജിയോ ഫിനാൻഷ്യൽ ആപ്പിൻ്റെ ബീറ്റാ പതിപ്പ് 2024 മെയ് 30-ന് ആരംഭിച്ചതുമുതൽ ആറ് ദശലക്ഷത്തിലധികം ഉപയോക്താക്കൾ ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൻ്റെ (ജെഎഫ്എസ്എൽ) ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ചിട്ടുണ്ട്, അവരുടെ വിലയേറിയ ഫീഡ്‌ബാക്ക് ആപ്പിൻ്റെ മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ബീറ്റ സമാരംഭത്തിനു ശേഷം, മ്യൂച്വൽ ഫണ്ടുകളിലെ വായ്പകൾ, ഭവനവായ്പകൾ (ബാലൻസ് ട്രാൻസ്ഫർ ഉൾപ്പെടെ), വസ്തുവിന്മേലുള്ള വായ്പകൾ എന്നിവയുൾപ്പെടെ നിരവധി സാമ്പത്തിക ഉൽപന്നങ്ങളും സേവനങ്ങളും ചേർത്തിട്ടുണ്ട്. പുതിയ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ, മൈജിയോ എന്നിവയിൽ ലഭ്യമാണ്.
advertisement
ജിയോ ഫിനാൻസ് ആപ്പ് ഉപഭോക്താക്കൾക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും മ്യൂച്വൽ ഫണ്ട് ഹോൾഡിംഗുകളിലുടനീളമുള്ള ഹോൾഡിംഗുകളുടെ മൊത്തത്തിലുള്ള കാഴ്ചയും വാഗ്ദാനം ചെയ്യുന്നു, ഇത് സാമ്പത്തികം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അവരെ സഹായകമാകും. ലൈഫ് ഇൻഷുറൻസ് , ആരോഗ്യം/ മോട്ടോർ ഇൻഷുറൻസ് എന്നിവയുടെ ഇൻഷുറൻസ് പ്ലാനുകൾ ഡിജിറ്റലായി ഒരേ പ്ലാറ്റഫോമിൽ കൊണ്ടുവരാൻ സാധിക്കുന്നു.
ജെഎഫ്എസ്എൽ, സംയുക്ത സംരംഭ പങ്കാളിയായ ബ്ലാക്ക്‌റോക്കിനൊപ്പം ലോകോത്തരവും നൂതനവുമായ നിക്ഷേപ പരിഹാരങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നു. "ഞങ്ങളുടെ സമഗ്രമായ സാമ്പത്തിക ഉൽപന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങൾക്ക് വിശ്വസനീയമായ സാമ്പത്തിക കൂട്ടാളിയാകാനുള്ള വഴിയിലാണ് ഞങ്ങൾ," ജെഎഫ്എസ്എൽ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സേത്തിയ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Jio | ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ നവീകരിച്ച ആപ്പ് പുറത്തിറക്കി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement