advertisement

Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്

Last Updated:

എം സി റോഡ്‌ വികസനം ആദ്യ ഘട്ട പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 5317 കോടി രൂപ കിഫ്‌ബി വഴി ഇതിനായി വകയിരുത്തിയെന്ന് ധനമന്ത്രി അറിയിച്ചു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
തിരുവനന്തപുരത്തിനും ഏറ്റുമാനൂരിനും ഇടയിൽ എം സി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കാണ് എല്ലാ പ്രധാന നഗരങ്ങളിലും പൊതുവായുള്ള പ്രശ്‌നം. വേഗത കുറയ്ക്കുന്നതും ബ്ലോക്കിൽ കിടക്കുന്നതും എല്ലാം ചേർത്ത് ഒരു നഗരത്തിൽ കയറിയാൽ 15 മിനിറ്റ് എങ്കിലും നഷ്ടമാകും. 160 കിലോമീറ്റർ യാത്രയിൽ ഏതാണ്ട് ഒന്നരമണിക്കൂർ എങ്കിലും വെറുതെ പോകുന്നു എന്നതാണ് കഴിഞ്ഞ കുറേക്കൊല്ലങ്ങളായുള്ള പരാതി.
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര, ആയൂർ, ചടയമംഗലം, നിലമേൽ, കിളിമാനൂർ, വെഞ്ഞാറമൂട്, വെമ്പായം, വട്ടപ്പാറ, പോത്തൻകോട് തുടങ്ങി എല്ലാ ടൗണുകളും ചേർന്ന് ഒരു യാത്രയിൽ നഷ്ടമാക്കുന്ന സമയം മണിക്കൂറുകൾ വരും. കോവിഡിന് ശേഷം ഇത് സഹിക്കാവുന്നതിലും അധികമായി. ഇതിന് പരിഹാരമെന്ന നിലയിലാണ് എം സി റോഡിന്റെ വികസനവും ബൈപാസുകളുടെ നിർ‌മാണവും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്.
എം സി റോഡ്‌ വികസനം ആദ്യ ഘട്ട പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 5317 കോടി രൂപ കിഫ്‌ബി വഴി ഇതിനായി വകയിരുത്തിയെന്ന് ധനമന്ത്രി അറിയിച്ചു. പദ്ധതി ആദ്യ ഘട്ടത്തിൽ കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ ബൈപാസുകളുടെ നിർമാണവും വിവിധ ജംഗ്‌ഷനുകളുടെ വികസനവും നടപ്പിലാക്കും. തിരുവനന്തപുരം മുതൽ അങ്കമാലി വരെ 24 മീറ്റർ വീതിയിൽ എം സി റോഡ് നാലുവരി പാതയായി പുനർനിർ‌മിക്കുമെന്നാണ് പ്രഖ്യാപനം.
advertisement
എം സി റോഡിൽ ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസ് നിർമാണത്തിന് ഇതിനകം 110.36 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Summary: To address the chronic traffic congestion in major towns between Thiruvananthapuram and Ettumanoor, Finance Minister K.N. Balagopal has announced a massive development project for the MC Road. The project aims to save at least one hour of travel time currently lost in traffic snarls. Commuters traveling the 160-km stretch between Thiruvananthapuram and Ettumanoor have long complained of losing nearly 1.5 hours due to congestion.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്
Next Article
advertisement
Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്
Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്
  • എം സി റോഡ് വികസനത്തിന് 5317 കോടി രൂപ കിഫ്‌ബി വഴി വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു

  • കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപാസ് നിർമാണം നടക്കും

  • തിരുവനന്തപുരത്ത് നിന്ന് അങ്കമാലി വരെ എം സി റോഡ് 24 മീറ്റർ വീതിയുള്ള നാലുവരി പാതയാകും

View All
advertisement