Kerala Gold Rate| സ്വർണവിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അതിനുള്ള സ്ഥാനമാണ്

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ ഇന്നത്തെ നിരക്ക് 72,840 രൂപയാണ്. ​ഗ്രാമിന് വെറും അഞ്ചു രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 9105 രൂപയാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപയോക്താവ് ഇന്ത്യയാണ്. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണകാക്കുന്നത്.
സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അതിനുള്ള സ്ഥാനമാണ്. താരിഫ് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീങ്ങിയതാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. നിക്ഷേപമെന്ന നിലയില്‍ ഓഹരി വിപണിയും ട്രഷറിയും ചാഞ്ചാടുമ്പോള്‍ സ്വര്‍ണമാണ് ഏറ്റവും നല്ല മാര്‍ഗമെന്നതാണ് വില ഉയരുന്നതിന് കാരണം. താരിഫ് യുദ്ധം വീണ്ടും മുറുകിയതോടെ വരുംദിവസങ്ങളില്‍ വില കൂടാനുള്ള പ്രവണത തന്നെയാണ് കാണുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement