advertisement

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം

Last Updated:

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കുറഞ്ഞ് 11,185 രൂപയിലെത്തി

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയിലെത്തി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,185 രൂപയിലെത്തി. നവംബർ 5 നു രേഖപ്പെടുത്തിയ 89,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് 93000 രൂപയ്ക്ക് പുറത്ത് നൽകേണ്ടിവരും. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,202 രൂപയും, പവന് 97,616 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,152 രൂപയും പവന് 73,216 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 165 രൂപയും കിലോഗ്രാമിന് 1,65,000 രൂപയുമാണ്.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. വില ഉയരുന്നത് വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്; നിരക്ക് അറിയാം
Next Article
advertisement
പെരുന്നയിൽ മാത്രമല്ല മന്നത്തിന് പുഷ്പാർ‌ച്ചന ഇനി ഡ‍ൽ‌ഹിയിലും; മന്നം സ്മാരകത്തിന് മാർച്ച് 25‌ന് തറക്കല്ലിടും
പെരുന്നയിൽ മാത്രമല്ല മന്നത്തിന് പുഷ്പാർ‌ച്ചന ഇനി ഡ‍ൽ‌ഹിയിലും; മന്നം സ്മാരകത്തിന് മാർച്ച് 25‌ന് തറക്കല്ലിടും
  • ഡൽഹിയിൽ മന്നത്തിന് സ്മാരകം നിർമ്മിക്കാൻ ബംഗാൾ ഗവർണർ മാർച്ച് 25ന് തറക്കല്ലിടും

  • പെരുന്നയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഡൽഹി സ്മാരകം നിർമിക്കുന്നു

  • ആറുമാസത്തിനുള്ളിൽ സ്മാരക നിർമാണം പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു

View All
advertisement