Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് കുറഞ്ഞത് 1720 രൂപ; നിരക്ക് അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ന് മാത്രമായി പവന് 2200 രൂപയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് വീണ്ടും ഇടിവ്. പവന് 1720 രൂപ താഴ്ന്ന് 1,06,000 രൂപയിലെത്തി. ഗ്രാം വില 215 രൂപ താഴ്ന്ന് 13,250 രൂപയിലെത്തി. സ്വർണവില രാവിലെ 480 രൂപ ഇടിഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രമായി പവന് 2200 രൂപയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,689 രൂപയും, പവന് 1,17,512 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,017 രൂപയും പവന് 88,136 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 260 രൂപയും കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഇതു തള്ളിയ ഇറാൻ യുഎസുമായി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി. ചർച്ചയ്ക്ക് സന്നദ്ധമല്ലെങ്കിലും യുഎസ് മുന്നോട്ടുവച്ച പ്ലാൻ പരിശോധിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 26, 2026 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് കുറഞ്ഞത് 1720 രൂപ; നിരക്ക് അറിയാം









