ജിയോ മാർട്ട് വഴി ഓർഡർ ചെയ്താൽ കിരാന സ്റ്റോറുകൾ വഴി സാധനങ്ങളെത്തും; പുതിയ വിപണന നയവുമായി റിലയൻസ് റീട്ടെയിൽ

Last Updated:

വൻകിട ഓൺലൈൻ പലചരക്ക് വ്യാപാര സ്ഥാപനങ്ങളായ ബിഗ് ബാസ്ക്കറ്റ്, ആമസോൺ, ഗ്രോഫേഴ്സ് എന്നിവയിൽ നിന്നും തീർത്തും വ്യത്യസ്തമായ വിപണന രീതിയാണിത്.

റിലയൻസ് റീട്ടെയിൽ അതിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ടിൽ പാക്കേജുചെയ്‌ത ഭക്ഷണം, പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങൾ എന്നിവ നേരിട്ട് വിൽക്കുന്നത് അവസാനിപ്പിക്കുന്നു. പകരം കിരാന സ്റ്റോറുകളെ (ചെറുകിട വ്യാപാര സ്ഥാപനങ്ങൾ) പങ്കാളികളാക്കിക്കൊണ്ട് ഇതുവഴിയാകും ഈ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുക. അതായത് ജിയോ മാർട്ടിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇനി അയൽപക്കത്തുള്ള കിരാന സ്റ്റോറുകൾ വഴി എത്തിക്കും. വൻകിട ഓൺലൈൻ പലചരക്ക് വ്യാപാര സ്ഥാപനങ്ങളായ ബിഗ് ബാസ്ക്കറ്റ്, ആമസോൺ, ഗ്രോഫേഴ്സ് എന്നിവയിൽ നിന്നും തീർത്തും വ്യത്യസ്തമായ വിപണന രീതിയാണിത്.
കിരാനകൾ റിലയൻസിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ സാധനങ്ങൾ ലഭ്യമാക്കുമെന്ന് രണ്ട് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജിയോ‌മാർ‌ട്ടിൽ‌ ഓർ‌ഡർ‌ ചെയ്യുകയും എന്നാൽ കിരാനകളിൽ സ്റ്റോക്കില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റിലയൻസ് റീട്ടെയിൽ‌ അവ വിതരണം ചെയ്യുകയും വില‌ തുല്യമായി പങ്കിടുകയും ചെയ്യും. അതേസമയം, പഴങ്ങളും പച്ചക്കറികളും പോലുള്ള ഉത്പന്നങ്ങളുടെ വിൽപ്പന റിലയൻസ് റീട്ടെയിൽ തുടരും.
advertisement
റിലയൻസ് തങ്ങളുടെ ബിസിനസ് ടു ബിസിനസ് (ബി2ബി) ക്യാഷ് ആൻഡ് കാരി സ്റ്റോർ ഫോർമാറ്റായ റിലയൻസ് മാർക്കറ്റ് ഉപേക്ഷിക്കാനും തീരുമാനിച്ചു. ഇത് ബി 2 ബി ഉൽപ്പന്നങ്ങൾ കിരാനകളിലേക്ക് എത്തിക്കുന്നതിനുള്ള  കേന്ദ്രങ്ങളാക്കും. സമീപമുള്ള കിരാന സ്റ്റോറുകൾ ഓൺലൈൻ ഓർഡറുകളിൽ ഡെലിവറി നടത്തുകയും ചെയ്യും.
30 നഗരങ്ങളിൽ കിരാനയിൽ നിന്ന് ഉപയോക്താക്കൾക്ക് നേരിട്ടുള്ള വിൽപ്പന സംവിധാനം ജിയോമാർട്ട് ജൂണിൽ ആരംഭിക്കും. 56,000 ലധികം കിരാനകൾ ജിയോമാർട്ടുമായി പങ്കാളികളായിട്ടുണ്ട്. ജിയോമാർട്ടിന് പ്രവർത്തനമുള്ളിടത്തെല്ലാം ഇത് നടപ്പാകും. ഏപ്രിൽ മാസത്തോടെ നൂറിലധികം നഗരങ്ങളിൽ കിരാനകളെ ചേർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. റിലയൻസിൽ നിന്ന് കിരാനകളിലേക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പ്രാരംഭമായി ഇതിനോടകം തന്നെ പ്രവർത്തിക്കുന്നുണ്ട്.
advertisement
“കിരാനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഒരു നീണ്ട പ്രക്രിയയാണ്, അടുത്ത കുറച്ച് മാസത്തേക്ക് ജിയോ മാർട്ടിന് കിരാനകളിലൂടെയുടെ വിൽപ്പനയുടെ ഒരു ഹൈബ്രിഡ് മോഡൽ ഉണ്ടാകും. അത്തരം പങ്കാളിത്തം ഇല്ലാത്ത ഇടങ്ങളിൽ, കിരാനകളുമായി പങ്കാളിത്തം ഉണ്ടാകുന്നതുവരെ റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തനം നടത്തും. ”- അടുത്ത വൃത്തങ്ങൾ പറഞ്ഞു. ''ജിയോമാർട്ടിലെ എഫ്എം‌സിജിയുടെയും പലചരക്ക് സാധനങ്ങളുടെയും നേരിട്ടുള്ള വിൽപനയിൽ നിന്ന് റിലയൻസ് ക്രമേണ പുറത്തുകടക്കും''.- അവർ വ്യക്തമാക്കി. അതേസമയം, റിലയൻസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
കരാർ അല്ലെങ്കിൽ കോർപ്പറേറ്റ് കൃഷിയിൽ പ്രവേശിക്കില്ലെന്നും കാർഷിക ഭൂമി വാങ്ങില്ലെന്നും റിലയൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. കർഷകരുടെ പ്രതിഷേധത്തിന് കാരണമായ മൂന്ന് പുതിയ കാർഷിക നിയമങ്ങളിൽ നിന്ന് റിലയൻസിന് പ്രയോജനം ലഭിക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് പഞ്ചാബിലെ റിലയൻസിന്റെ ടെലികോം ടവറുകൾ ഉൾപ്പെടെയുള്ളവക്കെതിരെ ആക്രമണം നടന്നിരുന്നു. “നാശനഷ്ടങ്ങളിൽ ഏർപ്പെടുന്ന അക്രമികളെ നിക്ഷിപ്ത താൽപ്പര്യക്കാരും ബിസിനസ്സ് എതിരാളികളും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്”, കർഷക പ്രക്ഷോഭം മുതലെടുത്ത് റിലയൻസിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണ് ചിലർ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.'
advertisement
ജിയോമാർട്ട് വഴി ഓർഡർ ചെയ്ത പലചരക്ക്, എഫ്എംസിജി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി റിലയൻസ് അതിന്റെ റീട്ടെയിൽ സ്റ്റോർ ശൃംഖലയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ആമസോൺ അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഭക്ഷ്യ-പലചരക്ക് യൂണിറ്റായ ആമസോൺ റീട്ടെയിലിൽ നിക്ഷേപം നടത്തുകയാണ്. കൂടാതെ ന്യൂനപക്ഷ ഓഹരികളുളള കൂടുതൽ സ്റ്റോറുകളുടെ ശൃംഖല ഉപയോഗിക്കുകയാണ്.
ജിയോമാർട്ട് പ്രതിദിനം 3,00,000 ഭക്ഷണ, പലചരക്ക് ഓർഡറുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ 70 ശതമാനവും പതിവ് ഉപഭോക്താക്കളിൽ നിന്നാണ്. 50,000-80,000 ചതുരശ്രയടി വിസ്തീർണമുള്ള 51 റിലയൻസ് മാർക്കറ്റ് ഔട്ട്‌ലെറ്റുകൾ റിലയൻസിന് ഉണ്ട്. അത്തരം 26 സ്റ്റോറുകളുടെ ഒരു ഭാഗം ഇതിനകം റിലയൻസ് സ്മാർട്ട് സൂപ്പർമാർക്കറ്റുകളാക്കി മാറ്റി. ഈ ഔട്ട്‌ലെറ്റുകളിലെ ബാക്കി സ്ഥലവും ശേഷിക്കുന്ന സ്റ്റോറുകളും പൂർണ്ണമായും ഓൺലൈൻ ബി 2 ബി കേന്ദ്രങ്ങളാക്കി മാറ്റും.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിയോ മാർട്ട് വഴി ഓർഡർ ചെയ്താൽ കിരാന സ്റ്റോറുകൾ വഴി സാധനങ്ങളെത്തും; പുതിയ വിപണന നയവുമായി റിലയൻസ് റീട്ടെയിൽ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement