ഇന്റർഫേസ് /വാർത്ത /Opinion / OPINION| പ്രതിഷേധങ്ങളുടെ പേരിൽ മഹത്തായ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?

OPINION| പ്രതിഷേധങ്ങളുടെ പേരിൽ മഹത്തായ വ്യവസായ സ്ഥാപനങ്ങളും ആസ്തികളും തകർത്താൽ ഇന്ത്യക്ക് വളരാൻ കഴിയുമോ?

News18 Malayalam

News18 Malayalam

ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ സേവനം നൽകിവരുന്ന വളരെ നിർണായകമായ ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രതിഷേധത്തിന്റെ പേരിൽ മനഃപൂർവ്വം നശിപ്പിക്കപ്പെടുന്നത് വളരെയധികം ഞെട്ടിപ്പിക്കുന്നതാണ്.

  • Share this:

പതിക്രിത് പയ്നെ

കർഷക പ്രക്ഷോഭത്തിന്റെ പേരിൽ ആയിരക്കണക്കിന് ടെലികോം ടവറുകൾ നശിപ്പിക്കപ്പെട്ടാൽ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക? ഇന്ത്യയിലെ ഒരു ഐഫോൺ കരാർ നിർമ്മാതാവിന്റെ ഫാക്ടറി പരിസരത്ത് ബുദ്ധിശൂന്യമായ അക്രമങ്ങൾ അഴിച്ചുവിടുന്നതിലൂടെ ആർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക? പ്രത്യേകിച്ച്, ചൈനയിൽ നിന്ന് ആഗോള കമ്പനികളുടെ നിർമാണ യൂണിറ്റുകളെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ സർക്കാർ അശ്രാന്ത പരിശ്രമങ്ങൾ നടത്തുന്നതിനിടെ.

2030-32 ഓടെ സമ്പദ്‌വ്യവസ്ഥയെ 10 ട്രില്യൺ ഡോളറിലേക്ക് കുതിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിച്ചേക്കാവുന്ന വിധത്തിൽ, തെറ്റായ പ്രചാരണത്തിലൂടെ ഇന്ത്യയിലെ വലിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർന്നാൽ ആർക്കാണ് പ്രയോജനം? പ്രക്ഷോഭം, അക്രമം, ബിസിനസ്സ് ആസ്തികൾ നശിപ്പിക്കൽ എന്നിവ കാരണം ആഗോള നിക്ഷേപകർക്ക് നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പരമാവധി നേട്ടമുണ്ടാക്കുക ആരാകും? ഇതിന് ഉത്തരം ചൈന അല്ലാതെ മറ്റാരുമല്ല.

ഇത് പരിഗണിക്കുക: 2020 ഒക്ടോബറിൽ റിലയൻസ്, ആഗോള ചിപ്പ് നിർമാതാക്കളായ ക്വാൽകോമുമായുള്ള സഹകരണം പ്രഖ്യാപിക്കുകയും ഈ മാസം ആദ്യം ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ മുകേഷ് അംബാനി 2021 ന്റെ രണ്ടാം പകുതിയിൽ റിലയൻസ് ജിയോ ഇന്ത്യയിൽ 5 ജി നെറ്റ്‌വർക്ക് പുറത്തിറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ആദ്യമായാണ് നെറ്റ് വർക്ക് വികസനത്തിനായി ചൈനീസ് ടെലികോം ദാതാക്കളെ ആശ്രയിക്കാതെ ഒരു പുതിയ യുഗത്തിന്റെ പ്രഖ്യാപനം ഒരു ഇന്ത്യൻ കമ്പനി നടത്തിയത്. ഇത് തീർച്ചയായും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കേണ്ട കാര്യമാണ്.

5 ജി സേവനം വാഗ്ദാനം ചെയ്തതിന്റെ പേരിലാണോ റിലയൻസിനെ ലക്ഷ്യമിടുന്നത്?

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോവിഡ് മഹാമാരി ആശങ്ക ഉയർത്തിയ സമയത്തും റിലയൻസ് ജിയോ 25 ശതമാനം ഓഹരികൾ 1.18 ലക്ഷം കോടി രൂപയ്ക്ക് വിറ്റ് റെക്കോർഡുകൾ തകർത്തു. അതുവഴി 5.16 ലക്ഷം കോടി രൂപയുടെ മൂല്യം കമ്പനി സൃഷ്ടിച്ചു. സമീപകാലത്ത് ഒരു ഇന്ത്യൻ കമ്പനിയിലെ ഏറ്റവും വലിയ വിദേശ നിക്ഷേമായിരുന്നു ഇത്.

ഇതെല്ലാം സംഭവിച്ചത്, ചൈന ഇപ്പോൾ അവരുടെ പല തെറ്റുകൾക്കും ക്രമേണ വില നൽകുകയും ഹുവാവേ പോലുള്ള സാങ്കേതിക രംഗത്തെ ഭീമൻ കമ്പനികൾ ലോകത്തിലെ പല പ്രധാന സമ്പദ്‌വ്യവസ്ഥകളിലും കരിമ്പട്ടികയിൽ പെടുകയോ ചെയ്ത സമയത്താണ്.

Also Read- കർഷക പ്രതിഷേധത്തിനിടെ ടെലികോം ടവറുകൾ തകർക്കലും ചൈനയുടെ 5G പദ്ധതികളും

ഓഹരി വിൽപ്പനയ്ക്ക് മുമ്പ്, ടെലികോം നിരക്കുകളും ഡാറ്റാ ചാർജുകളും ഗണ്യമായി കുറച്ചുകൊണ്ട് റിലയൻസ് ജിയോ ഇന്ത്യൻ ടെലികോമിൽ വിപ്ലവം സൃഷ്ടിച്ചു. അതുവഴി മിതമായ വരുമാനമുള്ള മിക്ക ഇന്ത്യക്കാർക്കും ബ്രോഡ്‌ബാൻഡ് താങ്ങാനാവുന്നതായി. എന്നിട്ടും, അതിശയകരമെന്നു പറയട്ടെ, ഇന്ന് ഇതേ ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച് സോഷ്യൽമീഡിയയിലൂടെ നടത്തുന്ന ബുദ്ധിശൂന്യമായ ഒരു ക്യാംപെയിനിലൂടെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു.

ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ സേവനം നൽകിവരുന്ന വളരെ നിർണായകമായ ടെലികോം ഇൻഫ്രാസ്ട്രക്ചർ പ്രതിഷേധത്തിന്റെ പേരിൽ മനഃപൂർവ്വം നശിപ്പിക്കപ്പെടുന്നത് വളരെയധികം ഞെട്ടിപ്പിക്കുന്നതാണ്. ഇതിനോട് പ്രതികരിക്കാതെ പലരും മൗനം പാലിക്കുകയാണ്. ഇത്തരം സംഭവങ്ങൾ സാമ്പത്തിക വീണ്ടെടുക്കലിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ എത്രത്തോളം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നുവെന്നും 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് നമ്മളെന്നും  ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? റിലയൻസ് പോലുള്ള കമ്പനികളെ 5 ജി സേവനങ്ങൾ നൽകാൻ തയാറാകുന്നതിന്റെ പേരിൽ ലക്ഷ്യമിടുന്നുണ്ടോ?

സ്വാഭാവികമോ അതോ സംഘടിതമായ അക്രമമോ?

ഇനിപ്പറയുന്ന ചോദ്യത്തെക്കുറിച്ച് ചിന്തിക്കണം: 1500 മൊബൈൽ ടവറുകൾ തകര്‍ത്തതോ, ഐഫോൺ നിർമ്മാണ കേന്ദ്രം ഒരു കൂട്ടം ആളുകൾ തകർക്കുന്നതോ, അല്ലെങ്കിൽ ഈ രണ്ട് സംഭവങ്ങളും ഇന്ത്യൻ വ്യവസായ മേഖലയുടെ സൽപേര് അപകീർത്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ പ്രചാരണത്തിന്റെ ഭാഗമോ? , ചൈനയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ക്രമേണ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ ധീരമായ ശ്രമങ്ങൾക്ക് തന്ത്രപരമായി രൂപകൽപ്പന ചെയ്‌തതോ?. ട്രില്യൺ ഡോളർ ക്ലബിലെ ഇരട്ട അക്കത്തിലേക്കുള്ള യാത്രയോ? -

രണ്ട് കാര്യങ്ങൾ ഉറപ്പാണ്: ആദ്യം, ഇന്ത്യയുടെ വ്യവസായ ഭീമന്മാരും സേവന മേഖലയിലെ ഏറ്റവും വലിയ പേരുകളും ഇന്ത്യക്ക് 10 ട്രില്യൺ ഡോളർ ക്ലബിൽ എത്തണമെങ്കിൽ നിർണായക പങ്ക് വഹിക്കും. നിക്ഷേപം ആകർഷിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടാൽ, നിക്ഷേപങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെങ്കിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാരിന് ആ നിലയിലേക്ക് എത്താൻ കഴിയില്ല. അതിനാൽ, ഭീകരപ്രവർത്തനത്തേക്കാൾ ആഭ്യന്തര കലഹങ്ങൾ, ജനക്കൂട്ട അക്രമങ്ങൾ, ആഭ്യന്തര അസ്വസ്ഥതകൾ എന്നിവ സൃഷ്ടിക്കുന്നതിലൂടെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് ഇന്ത്യയുടെ എതിരാളികൾക്ക് അറിയാം. നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നത് ഇന്ത്യയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കും.

രണ്ടാമതായി, പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയ ശേഷം, ഇന്ത്യൻ കാർഷികമേഖല കുതിച്ചുചാട്ടം നടത്തുമെന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗണ്യമായ സംഭാവന അത് നൽകുമെന്നും പ്രതീക്ഷിക്കപ്പെടുകയാണ്. കമ്മീഷൻ ഏജന്റുമാർക്കും ഇടനിലക്കാർക്കും കുത്തകയുണ്ടായിരുന്ന ഫ്യൂഡലിസ്റ്റിക് രീതിയിലാണ് ഇന്ത്യൻ കാർഷിക മേഖല ദീർഘകാലമായി പ്രവർത്തിച്ചിരുന്നത്. ജില്ലകൾക്കപ്പുറത്ത് കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരം തടയുകയും ചില്ലറ വ്യാപാര ശൃംഖലയുമായും കയറ്റുമതിക്കാരുമായും സംസ്കരണ വ്യവസായ മേഖലയുമായും നേരിട്ട് വ്യാപാരം നടത്താൻ കർഷകർക്ക് അനുമതി നൽകാതിരിക്കുന്നതുമായ സംവിധാനമാണ് നിലനിന്നത്.

Also Read- 'കർഷകസമരത്തിന്റെ മറവിൽ ഇന്ത്യയിൽ നിഴൽയുദ്ധം നടത്തുന്നത് ചൈനയുടെ ചാരൻമാർ'

കൂടാതെ, അവശ്യവസ്തു നിയമം പോലുള്ളവ കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളിൽ സൂക്ഷിക്കാൻ കഴിയുന്ന കാർഷികോൽപ്പന്നങ്ങളുടെ അളവിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇത് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ വ്യവസായത്തെ ബാധിച്ചിരുന്നു. 50 ശതമാനം ഇന്ത്യൻ പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുന്നതിനു മുമ്പുതന്നെ പാഴായിക്കൊണ്ടിരുന്നു. അതേസമയം നിസ്സഹായനായ ഇന്ത്യൻ കർഷകൻ ദാരിദ്ര്യത്തിലും കടബാധ്യതയിലും കമ്മീഷൻ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും കാരുണ്യത്തിലും തുടർന്നു.

പുതിയ നിയമങ്ങൾ ഇന്ത്യൻ കർഷകന് ഇടനിലക്കാരെയും കമ്മീഷൻ ഏജന്റുമാരെയും മറികടക്കുന്നതിനും കയറ്റുമതിക്കാരുമായും ഭക്ഷ്യസംസ്കരണ കമ്പനികളുമായോ റീട്ടെയിൽ ശൃംഖലകളുമായോ നേരിട്ട് ഇടപെടാനുള്ള വിലപേശൽ നടത്തുന്നതിനുമുള്ള സാധ്യതകളും തുറന്നിടുന്നു. ഭക്ഷ്യ സംസ്കരണ വ്യവസായം, കോൾഡ് സ്റ്റോറേജ്, കൃഷിയിൽ സാങ്കേതികവിദ്യ പ്രയോഗിക്കൽ എന്നിവയിൽ പുതിയ നിക്ഷേപം കൊണ്ടുവരുമെന്നും പ്രതീക്ഷ നൽകുന്നു.

വരും കാലങ്ങളിൽ, ഗ്രാമീണ ഇന്ത്യ കാർഷിക സംസ്കരണ വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായി മാറും. മാത്രമല്ല അവർക്ക് സ്വയം നിലനിൽക്കാൻ കഴിയുക മാത്രമല്ല, ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകും. അതിനാൽ, ഇന്ത്യയുടെ ദീർഘകാല അഭിവൃദ്ധിയെ എതിർക്കുന്നവർ ബിസിനസ്സ് ആസ്തികളെയും സാമ്പത്തിക പരിഷ്കാരങ്ങളെയും സ്ഥിരമായി ലക്ഷ്യം വയ്ക്കും.

കാർഷിക നിയമങ്ങളും ബാഹ്യതാൽപര്യങ്ങളും

പുതിയ കാർഷിക പരിഷ്കാരങ്ങൾ നടപ്പാക്കിയതിനുശേഷം ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ഇടനിലക്കാർക്കും കമ്മീഷൻ ഏജന്റുമാർക്കുമാണ്. കൃഷിക്കാർ ഇനി അവരുടെ കാരുണ്യത്തിലാകില്ല എന്നതിനാൽ അവരെ ചൂഷണം ചെയ്തിരുന്ന ഇടനിലക്കാർക്കും കമ്മീഷൻ ഏജന്റുമാർക്കും ഈ നിയമങ്ങൾ അവരുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് എങ്ങനെ പ്രതിഷേധിക്കാനാകും?

അങ്ങനെ, പുതിയ പുതിയ വ്യാഖ്യാനങ്ങൾ നൽകാനും കോർപ്പറേറ്റുകളെ നിന്ദിക്കാനും ഭൂമി കൈയേറ്റം ആരോപിക്കാനും തുടങ്ങി. കാർഷിക പരിഷ്കരണത്തെ തടയുകയെന്നതാണ് പ്രതിഷേധ സൂത്രധാരന്മാരുടെ ലക്ഷ്യം. അതുവഴി കർഷകരെ തങ്ങളുടെ കീഴിൽ തളച്ചിടാനാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് ജനങ്ങളിൽ നിന്ന് എളുപ്പത്തിൽ പിന്തുണ നേടാനും കർഷകരുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ഉള്ള എളുപ്പവഴിയായാണ് അവർ കണ്ടത്.

കാർഷിക പരിഷ്കാരങ്ങൾ കൃഷിക്കാർക്ക് അവിശ്വസനീയമാംവിധം ഗുണം ചെയ്യുമെന്നും ഗ്രാമീണ ഇന്ത്യയിൽ അഭിവൃദ്ധി കൊണ്ടുവരുമെന്നും കോൺഗ്രസ് പാർട്ടി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല പ്രതിപക്ഷ പാർട്ടികൾക്കും നന്നായി അറിയാം. ഇടക്കാലത്ത് കോൺഗ്രസിന്റെ ഉന്നത നേതാക്കൾ ഇടനിലക്കാരെ മറികടക്കുന്നതിനുള്ള കാർഷിക വിപണി പരിഷ്കാരങ്ങളെ അനുകൂലിച്ച് സംസാരിക്കുകയും കർഷകർക്ക് നേരിട്ട് വിപണി പ്രവേശനം നൽകുന്നതിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

യുപി‌എ കാലഘട്ടത്തിൽ, ഇതേ ദിശയിലായിരുന്നു ശ്രമങ്ങൾ. എന്നാൽ ഇപ്പോൾ ചില കൗതുകകരമായ കാരണങ്ങളാൽ, കോൺഗ്രസും മറ്റ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നു. നിർണായകമായ ടെലികോം ആസ്തികൾ നശിപ്പിക്കുന്നതിനെതിരെ കൂടുതൽ ശക്തമായ എതിർപ്പ് കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നു.

ആ സാഹചര്യത്തിലെ അടുത്ത യുക്തിപരമായ ചോദ്യം, കോൺഗ്രസിനെ ഇഷ്ടപ്പെടുന്നവർ എന്തുകൊണ്ടാണ് പരിഷ്കാരങ്ങളെ എതിർക്കുന്നത് എന്നായിരിക്കും. രാഷ്ട്രീയ അവസരവാദമാണോ അതോ ഗ്രാമീണ ഇന്ത്യയിൽ അഭിവൃദ്ധി കൈവരിക്കുന്നതിൽ, കാർഷിക പരിഷ്കാരങ്ങൾ അവസാനിക്കുകയാണെങ്കിൽ, തീർച്ചയായും അവർ ആഗ്രഹിക്കുന്നുവെങ്കിൽ, ഗ്രാമീണ ഇന്ത്യയിലെ അവരുടെ രാഷ്ട്രീയ ഇടം എന്നെന്നേക്കുമായി ബിജെപി കൈയടക്കുമോ? പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയ്ക്ക് മുന്നിൽ കോൺഗ്രസും മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളും ഇതിനകം തന്നെ കാര്യമായ രാഷ്ട്രീയ ഇടം നഷ്ടപ്പെടുത്തിയിരിക്കെ, കാർഷിക പ്രതിഷേധത്തെ ബിജെപിയെ ലക്ഷ്യമിടാനുള്ള അവസാന അവസരമായി അവർ കാണുന്നുണ്ടോ?

രാഷ്‌ട്രീയ കലഹത്തിന് അതിന്റേതായ സ്ഥാനമുണ്ടെങ്കിലും, നിർഭാഗ്യകരമായ കാര്യം, ഈ പ്രതിഷേധങ്ങളും അക്രമങ്ങളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വലിയ ദോഷമാണ്. 2020-ൽ മഹാമാരിയാൽ തകർന്ന വിനാശകരമായ ഒരു വർഷത്തിനുശേഷം വീണ്ടെടുക്കാൻ തുടങ്ങിയിട്ടില്ല.

ഇടതുപാർട്ടികളുടെയും കോൺഗ്രസിന്റെയും പങ്ക്

മിക്ക ഇടതുപാർട്ടികളും ഇടതുപക്ഷ സംഘടനകളും പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻപന്തിയിലാണെങ്കിലും, ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഭൂരിഭാഗം രാഷ്ട്രീയ ഇടങ്ങളും നഷ്ടപ്പെട്ട ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ല. 34 വർഷത്തെ ഭരണത്തിലൂടെ പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ തൊഴിൽ സംസ്കാരം അക്ഷരാർത്ഥത്തിൽ നശിപ്പിക്കുകയും 58,000 ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. ഇടതുപക്ഷ പാർട്ടികൾ സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള ബുദ്ധിശൂന്യമായ എതിർപ്പുമായി തുടരുന്നത് അപ്രതീക്ഷിതമല്ല.

മോദി സർക്കാർ ചെയ്യുന്ന ഏതൊരു കാര്യത്തെയും കോൺഗ്രസ് പാർട്ടി എതിർക്കുന്നത് ഇപ്പോൾ വാർത്തയല്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഉണ്ടായിട്ടും, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ എങ്ങനെ എതിർത്തു എന്നത് അതിശയകരമാണ്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ഇത് സ്വീകാര്യമാണ്. കോവിഡ് നിയന്ത്രണം, ദോക്ലാംപ്രശ്നം, ലഡാക്കിലെ ഇന്തോ-ചൈന തർക്കം തുടങ്ങിയ വിഷയങ്ങളിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചതാണ് കൂടുതൽ ആശ്ചര്യപ്പെടുത്തുന്നത്.

കോവിഡിന്റെ വ്യാപനത്തിലെ ചൈനയുടെ പങ്ക്, ലഡാക്കിലെ എൽ‌എസിയിൽ ചൈനയുടെ കടന്നുകയറ്റം അല്ലെങ്കിൽ പി‌എൽ‌എയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടൽ എന്നീ വിഷയങ്ങളിൽ ചൈനക്കെതിരെ സമാനമായ രൂക്ഷമായ വിമർശനങ്ങൾ കോൺഗ്രസ് ഉയർത്തിയിരുന്നോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? പ്രശ്‌നങ്ങൾ രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ശ്രമത്തെ എൻ‌സി‌പി അധ്യക്ഷൻ ശരദ് പവാർ പോലും അഭിമുഖത്തിൽ വിമർശിച്ചു. 1962 ൽ എന്താണ് സംഭവിച്ചതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു.

പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസിൽ നിന്ന് ഇന്നും ജനങ്ങൾക്ക് പ്രതീക്ഷകളുണ്ട്. രാഷ്ട്രീയത്തിന് അതിന്റേതായ സ്ഥാനമുണ്ടാകാം, അധികാരത്തിലിരിക്കുന്ന സർക്കാരിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾക്കും നിയമാനുസൃതമായ അവകാശങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഇന്ത്യയിലെ മുൻനിര രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതിന് ഒരു പരിധി വേണമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.

മഹത്തായ സ്ഥാപനങ്ങളെ അപമാനിക്കുന്നത്..

മാറ്റത്തിന്റെ വാഹകരമായ ഇന്ത്യയിലെ മഹത്തായ സംരംഭകരെയും പ്രതിഭാധനരായ വ്യവസായികളെയും ലോകം തന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, വളരെ വിനീതമായ പശ്ചാത്തലങ്ങളിൽ നിന്ന് തുടങ്ങി ഇന്ത്യയുടെ സാമ്പത്തിക ശക്തിക്ക് കരുത്തേകുന്ന ബില്യൺ ഡോളർ സംരംഭങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന മഹത്തായ പാരമ്പര്യമുള്ള സ്ഥാപനങ്ങളെ ആക്രമക്കുന്നതിനെതിരെ, അപമാനിക്കുന്നതിനെതിരെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് തന്നെ അപലപിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ഉത്തരവാദിത്തമുണ്ട്.

പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഇന്ത്യൻ ഐടി വ്യവസായത്തിന്റെ വിജയത്തിനും അതിന്റെ നിലനിൽപ്പിനും ഇന്ത്യയിലെ മഹത്തായ സംരംഭകരോടും കടപ്പെട്ടിരിക്കുന്നു. അതുപോലെ, കാർഷികമേഖലയിൽ പുതുതലമുറ ഇന്ത്യൻ സംരംഭകരെ സൃഷ്ടിക്കാനുള്ള സമയമാണിത്. അവർക്ക് നാളത്തെ ബില്യൺ ഡോളർ സ്ഥാപനങ്ങൾ സൃഷ്ടിക്കാനും ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയും.

ഇന്ത്യയുടെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഗ്രാമീണ ഇന്ത്യയെ ആത്മാർത്ഥമായി പരിപാലിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ബുദ്ധിശൂന്യമായ പ്രതിഷേധത്തിന്റെ പേരിൽ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന് സാക്ഷ്യം വഹിക്കുന്നതിനുപകരം ഇന്ത്യൻ കാർഷിക മേഖലയിൽ നിക്ഷേപം നടത്തേണ്ട സമയമാണിതെന്ന് ‌മനസ്സിലാക്കുകയാണ് വേണ്ടത്. അയൽ‌പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും വലിയ എതിരാളികളെ മാത്രമേ ഇത് സഹായിക്കൂ. മോദി സർക്കാരിനെതിരായ എതിർപ്പിന്റെ പേരിൽ ചിലർ ചൈനയ്ക്ക് മേൽക്കൈ നൽകുന്നതിന് ശ്രമിക്കുകയാണോ? ആലോചിച്ചുനോക്കുക.

ലേഖകൻ ഒരു ജിയോപൊളിറ്റിക്കൽ അനലിസ്റ്റാണ്. പ്രകടിപ്പിച്ച അഭിപ്രായങ്ങൾ വ്യക്തിപരം.

First published:

Tags: Farm Laws, Farmers protest, Telecom industry