മറ്റേണിറ്റി ഇൻഷുറൻസിന് പ്രധാന്യമേറുന്നു; 78% പുരുഷൻമാരും ഭാര്യമാർക്ക് ഇൻഷുറൻസ് പ്ലാനെടുക്കുന്നു

Last Updated:

മറ്റേണിറ്റി ഇൻഷുറൻസ് എടുക്കുന്നവരിൽ 91.2 ശതമാനം ഉപഭോക്താക്കളും 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്

മറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ എടുക്കുന്നതിൽ 80 ശതമാനത്തോളം വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മറ്റേണിറ്റി കവറേജിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അവബോധത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്ന് പ്രമുഖ ഇൻഷുറൻസ് സ്ഥാപനമായ പോളിസിബസാർ അഭിപ്രായപെട്ടു. മറ്റേണിറ്റി ഇൻഷുറൻസ് എടുക്കുന്നവരിൽ 91.2 ശതമാനം ഉപഭോക്താക്കളും 25 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്.
പ്രസവവും അതിനോട് അനുബന്ധിച്ച സംഗതികളും ആസൂത്രിതവും പ്രായോഗികമായി കൈകാര്യം ചെയ്യാൻ യുവതലമുറ പഠിച്ചുവെന്നതിൻ്റെ തെളിവാണിതെന്നു പോളിസിബസാർ ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, മറ്റേർണിറ്റി ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് ഉപഭോക്താക്കളിൽ 12.3 ശതമാനം പേരും മറ്റേണിറ്റി ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
മറ്റേണിറ്റി പ്ലാനുകളിൽ 78 ശതമാനവും പുരുഷന്മാർ തങ്ങളുടെ ഭാര്യമാർക്കായി എടുക്കുന്നതാണ്. ഇത് ദമ്പതികൾക്കിടയിൽ വർദ്ധിച്ചു വരുന്ന കുടുംബാസൂത്രണ പ്രവണതളെ സൂചിപ്പിക്കുന്നു. 22% സ്ത്രീകൾ തങ്ങൾക്കായി മെറ്റേണിറ്റി പ്ലാനുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങളിൽ സ്ത്രീകൾ സ്വയംപര്യാപ്തരായി എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
advertisement
ഇന്ത്യയിലെ മറ്റേണിറ്റി ഇൻഷുറൻസ്
ഗർഭം, പ്രസവം, നവജാതശിശുക്കളുടെ പരിചരണം എന്നിവയുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് മറ്റേണിറ്റി ഇൻഷുറൻസ്. പ്രസവവുമായി ബന്ധപ്പെട്ട ചെലവ് : സുഖ പ്രസവത്തിന്റെയും സിസേറിയൻ സെക്ഷന്റെയും ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു. ആശുപത്രി ചെലവുകൾ : പ്രസവസമയത്തെ ആശുപത്രി ചെലവുകൾ, റൂം ചാർജുകൾ, ഡോക്ടറുടെ ഫീസ്, മരുന്നുകൾ, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയെല്ലാം മറ്റേണിറ്റി ഇൻഷുറൻസിൽ ഉള്‍പ്പെടുന്നു.
പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം : ഗർഭകാലത്തും പ്രസവത്തിന് ശേഷവുമുള്ള ഡോക്ടറുടെ കൺസൾട്ടേഷനുകൾ, അൾട്രാ സൗണ്ട് സ്കാനിങ്ങുകൾ, മറ്റ് പരിശോധനകൾ എന്നിവയ്ക്കുള്ള ചെലവുകൾ കൂടി ഉൾപ്പെടുത്തിയുള്ളതാണ് ചില പ്ലാനുകൾ. നവജാത ശിശുക്കളുടെ പരിചരണം: ചില മറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകളിൽ കുട്ടിയുടെ ജനനത്തിന് ശേഷം ഒരു നിശ്ചിത കാലയളവ് വരെയുള്ള നവജാത ശിശുവിന്റെ ചികിത്സാ ചെലവുകൾ ഉൾപ്പെടുന്നുണ്ട്.
advertisement
ഒരൽപം ജാഗ്രത പുലർത്തുകയും മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിക്കുകയും ചെയ്യുന്നതിലൂടെ, ഗർഭകാലത്തും പ്രസവസമയത്തും നിങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സുരക്ഷ നൽകുന്ന ഒരു മറ്റേണിറ്റി ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഒരു കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന ദമ്പതികൾക്ക് മറ്റേണിറ്റി ഇൻഷുറൻസ് ഉപകാരപ്രദമായ പദ്ധതിയാണ്. ഗർഭകാലത്തും പ്രസവസമയത്തും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഭാരിച്ച ചെലവിൽ കൈത്താങ്ങു ലഭിക്കാനും ഇത് ഉപകരിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Money/
മറ്റേണിറ്റി ഇൻഷുറൻസിന് പ്രധാന്യമേറുന്നു; 78% പുരുഷൻമാരും ഭാര്യമാർക്ക് ഇൻഷുറൻസ് പ്ലാനെടുക്കുന്നു
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement