MSME സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് മന്ത്രാലയം; ചാമ്പ്യൻസ് 2.0 പോർട്ടലും ആപ്പും അവതരിപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
പുതിയ ചാമ്പ്യൻസ് 2.0 പോർട്ടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്
പുതിയ ചാമ്പ്യൻസ് 2.0 പോർട്ടൽ അവതരിപ്പിച്ച് എംഎസ്എംഇ (Ministry of Micro, Small and Medium Enterprises) മന്ത്രാലയം. പോർട്ടലിനു പുറമേ മൊബൈൽ ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. അന്താരാഷ്ട്ര എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ചാണ് ആപ്പും നവീകരിച്ച പോർട്ടലും അവതരിപ്പിച്ചത്. പുതിയ ചാമ്പ്യൻസ് 2.0 പോർട്ടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഓട്ടോമേറ്റഡ് രീതിയിലുള്ള പരാതി പരിഹാരത്തിനായി ചാറ്റ്ബോട്ട് സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.
“ഈ വർഷം, എംഎസ്എംഇ മന്ത്രാലയം സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലും ക്ലസ്റ്റർ വികസന പരിപാടികൾ സംഘടിപ്പിക്കുന്നതിലും, അടിസ്ഥാന സൗകര്യ വികസനത്തിലും സംസ്ഥാന തലത്തിൽ അസോസിയേഷനെ ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും,” ഒരു ഉദ്യോഗസ്ഥൻ ചടങ്ങിൽ പറഞ്ഞു. നിലവിൽ, ഇന്ത്യയിൽ ആറു കോടിയിലധികം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇകൾ) ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എംഎസ്എംഇ രജിസ്ട്രേഷൻ പോർട്ടൽ എന്നറിയപ്പെടുന്ന ഉദ്യം രജിസ്ട്രേഷൻ (Udyam Registration) പോർട്ടൽ, 2020 ജൂലൈ 1 നാണ് ആരംഭിച്ചത്. അതിനു ശേഷം രണ്ടു കോടി രജിസ്ട്രേഷനുകൾ എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ 97 ശതമാനം സൂക്ഷ്മ സംരംഭങ്ങളും (micro firms) 2.7 ശതമാനം ചെറുകിട സ്ഥാപനങ്ങളും (smal firms) 0.3 ശതമാനം ഇടത്തരം സ്ഥാപനങ്ങളുമാണ് (medium firms). ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ശാക്തീകരിക്കുക മാത്രമല്ല, മൈക്രോ യൂണിറ്റുകൾക്ക് പ്രയോജനം ലഭിക്കുന്ന സ്കീമുകൾ രൂപീകരിക്കുക കൂടിയാണ് എംഎസ്എംഇ മന്ത്രാലയത്തിന്റെ ലക്ഷ്യം എന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
ചാമ്പ്യൻസ് 2.0 പോർട്ടലിനെക്കുറിച്ച് (CHAMPIONS 2.0 PORTAL) അറിയേണ്ടതെല്ലാം
എംഎസ്എംഇകളുടെ പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഐസിടി (Information and Communications Technology-ICT) അധിഷ്ഠിത സംവിധാനമാണ് ചാമ്പ്യൻസ് പോർട്ടൽ. 2020 ലാണ് കേന്ദ്രസർക്കാർ ഈ പോർട്ടൽ ആരംഭിച്ചത്. ഇതിൽ 30 സംസ്ഥാനങ്ങളും 70-ലധികം ഫീൽഡ് ഓഫീസർമാരും ബാങ്കുകളുമെല്ലാം ഉൾപ്പെടുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ, ചാമ്പ്യൻസ് പോർട്ടലിൽ 16,262 പരാതികൾ ലഭിച്ചിരുന്നു. അതേ കാലയളവിൽ പോർട്ടൽ വഴി ലഭിച്ച 16,221 കേസുകൾ പരിഹരിക്കുകയും ചെയ്തു.
advertisement
പോർട്ടലിന്റെ പുതിയ പതിപ്പാണ് ചാമ്പ്യൻസ് 2.0. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട്, ബഹുഭാഷാ ഓപ്ഷനുകൾ (ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു) എന്നിവയും തത്സമയ ഫീഡ്‌ബാക്കുമെല്ലാം നവീകരിച്ച പോർട്ടലിന്റെ പ്രത്യേകതകളാണ്. എംഎസ്എംഇ യൂണിറ്റുകൾക്കായി ഒരു ജിയോ-ടാഗിംഗ് ആപ്പും മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്പ് വഴി ശേഖരിക്കുന്ന ഡാറ്റ പിഎം ഗതി ശക്തി പോർട്ടലുമായി പങ്കിടും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 28, 2023 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
MSME സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് മന്ത്രാലയം; ചാമ്പ്യൻസ് 2.0 പോർട്ടലും ആപ്പും അവതരിപ്പിച്ചു