ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ കാര്യമായ മാറ്റിമില്ലാതെ തുടരുന്നു. കഴിഞ്ഞ പതിനാല് ദിവസം രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ ഒരേ നിരക്കിൽ തുടരുകയായിരുന്നു. പെട്രോൾ വിലയിൽ കഴിഞ്ഞദിവസം 16 പൈസയുടെ കുറവ് ആയിരുന്നു രേഖപ്പെടുത്തിയത്. ഡീസൽ വിലയിൽ കഴിഞ്ഞ ദിവസം 15
പൈസയുടെ കുറവ് ആയിരുന്നു രേഖപ്പെടുത്തിയത്.
നിലവിൽ കേരളത്തിൽ ഒരു ലിറ്റർ ഡീസലിന് വില 86.75 രൂപയാണ്. പെട്രോളിന് വില 92.28 രൂപയാണ്.
വിവിധ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വിലകളിൽ നേരീയ ഏറ്റക്കുറച്ചിലുകളുണ്ട്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.28 രൂപയാണ് വില. ഡീസലിന് 84.43 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 90.66 രൂപയും ഡീസലിന് 85.23 രൂപയുമാണ് ഇന്നത്തെ വില.
വഴി തെറ്റി 'പന്ത് കളിക്കാൻ' കുട്ടികളുടെ ഇടയിലേക്ക് എത്തിയ കുട്ടിക്കൊമ്പൻ ഇനി മുത്തങ്ങയിലേക്ക്
മെട്രോ നഗരമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.40 രൂപയാണ് വില. ഡീസലിന് 80.73 രൂപയാണ് വില. അതേസമയം, മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.83 രൂപയും ഡീസലിന് 87.81 രൂപയുമാണ് വില.
ആഭ്യന്തര വിപണിയിൽ കഴിഞ്ഞ 15 ദിവസത്തെ ക്രൂഡ് ഓയിലിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില തീരുമാനിക്കുന്നത്. ഡോളറിനെതിരായ രൂപയിലെ ഏറ്റക്കുറച്ചിലുകളും ഇന്ധനവില നിർണയത്തിൽ എണ്ണക്കമ്പനികൾ കണക്കിലെടുക്കുന്നുണ്ട്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വരും കാലങ്ങളിൽ പെട്രോൾ വിലകുറഞ്ഞേക്കാം. അന്താരാഷ്ട്ര തലത്തിൽ വിലകുറഞ്ഞ അസംസ്കൃത എണ്ണയാണ് ഇതിനുള്ള ഏറ്റവും വലിയ കാരണം. ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറി കമ്പനികൾ തയ്യാറെടുപ്പ് ആരംഭിച്ചു. ഇറാനിൽ നിന്ന് എണ്ണ വന്നാലുടൻ പെട്രോൾ ഡീസലിന്റെ വില ഇന്ത്യൻ വിപണിയിൽ മയപ്പെടുത്താൻ തുടങ്ങും.
COVID 19 | ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ചു; മനംനൊന്ത ഭാര്യ തടാകത്തിൽ ചാടി മരിച്ചു; അമ്മയ്ക്ക്
പിന്നാലെയെത്തിയ മൂന്നു വയസുകാരന് ദാരുണാന്ത്യം
വീട്ടിലിരുന്ന് തന്നെ അതാത് ദിവസത്തെ പെട്രോൾ ഡീസൽ നിരക്കുകൾ അറിയാൻ എളുപ്പമാണ്. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് ഓരോ ദിവസത്തെയും പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങൾ ആർ എസ് പിയും നിങ്ങളുടെ സിറ്റി കോഡും ടൈപ്പ് ചെയ്തു 9224992249 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. ഓരോ നഗരത്തിന്റേയും കോഡ് വ്യത്യസ്തമാണ്, അത് നിങ്ങൾക്ക് ഐ ഒ സി എൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.
എല്ലാ ദിവസവും രാവിലെ ആറ് മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ എന്നിവയും മറ്റ് കാര്യങ്ങളും ചേർത്ത ശേഷം അതിന്റെ വില നിശ്ചയിക്കുന്നു.
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾ ദിവസവും പെട്രോൾ നിരക്കും ഡീസൽ നിരക്കും നിശ്ചയിക്കുന്നു. പെട്രോൾ പമ്പുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളാണ് ഡീലർമാർ. നികുതിയും സ്വന്തം മാർജിനുകളും ചേർത്ത ശേഷം അവർ ഉപഭോക്താക്കൾക്ക് ചില്ലറ വിലയ്ക്ക് ഗ്യാസോലിൻ വിൽക്കുന്നു.
Summary: fuel prices across the country unchanged for last Sixteenth consecutive days. The fuel prices were last lowered on April 15. Before March 30, the fuel prices were not changed for four consecutive days.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: Diesel, Diesel price, Diesel price in Kerala, Petrol, Petrol Diesel price today, Petrol price, Petrol-Diesel Price hike