നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel Price Today | ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു

  Petrol-Diesel Price Today | ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പെട്രോൾ വില 100 കടന്നു

  സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു

  petrol pumps

  petrol pumps

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 101.91 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 100.60 രൂപയ്ക്കാണ് ഒരു ലിറ്റർ പെട്രോൾ വിൽക്കുന്നത്. കോഴിക്കോട് 101.66 രൂപയാണ് പെട്രോളിന് ഇന്നത്തെ വില. അതേസമയം ഇന്ന് ഡീസൽ വിലയിൽ വർദ്ധനയില്ല. ഈ ​വ​ര്‍​ഷം മാ​ത്രം 59 ത​വ​ണ​യാ​ണു പെട്രോൾ ഡീസൽ നിരക്ക് കൂ​ട്ടി​യ​ത്. സംസ്ഥാനത്ത് പെട്രോൾ വില ആദ്യം 100 കടന്നത് തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വിലയും തലസ്ഥാനത്താണ്.

   അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിക്കുന്നതാണ് പെട്രോള്‍ വില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതൽ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കാൻ തുടങ്ങി. അത് ഇപ്പോഴും തുടരുകയാണ്. ഇതുവരെ രാജ്യത്തെ പല നഗരങ്ങളിലും പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു

   രാജ്യത്തൊട്ടാകെയുള്ള 11 സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 100 രൂപ കവിഞ്ഞു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ജമ്മു കശ്മീർ, ഒഡീഷ, തമിഴ്‌നാട്, ലഡാക്ക്, ബീഹാർ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. കൂടാതെ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലെ കുറച്ച് പ്രദേശങ്ങളിലും പെട്രോൾ വില 100 കടന്നു. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ പെട്രോളിന്റെ വില ലിറ്ററിന് 107.43 രൂപയാണ്. രാജ്യത്തു പെട്രോൾ വില ഏറ്റവും കൂടുതലുള്ളത് രാജസ്ഥാനിലെ ഗംഗനഗറിൽ ആണ്.

   പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വില എല്ലാ ദിവസവും പരിഷ്കരിക്കുകയും അതിനുശേഷം രാവിലെ 6 ന് പുതിയ വില പുറത്തിറക്കുകയും ചെയ്യുന്നു. നിങ്ങളുടെ വീട്ടിലിരുന്ന് എസ്എംഎസ് വഴി നിങ്ങളുടെ അടുത്തുള്ള പെട്രോൾ പമ്പിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പിയോടൊപ്പം സിറ്റി കോഡും നൽകി 9224992249 ലേക്ക് ഒരു സന്ദേശം അയച്ചാൽ ഇന്ധനവില എസ്എംഎസായി ലഭിക്കും. ഇന്ത്യൻ ഓയിലിന്റെ (ഐ‌ഒ‌സി‌എൽ) ഔദ്യോഗിക വെബ്‌സൈറ്റിൽ സിറ്റി കോഡ് ലഭ്യമാണ്. അതുപോലെ, ബിപി‌സി‌എൽ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈലിൽ നിന്ന് ആർ‌എസ്‌പി ടൈപ്പുചെയ്ത് 9223112222 ലേക്ക് SMS അയയ്ക്കാം. എച്ച്പി‌സി‌എൽ ഉപഭോക്താക്കൾക്ക് 9222201122 ലേക്ക് എച്ച്പിപ്രൈസ് ടൈപ്പുചെയ്ത് എസ്എംഎസ് അയച്ചാലും അതത് ദിവസത്തെ ഇന്ധനവിലയുടെ വിശദാംശങ്ങൾ ലഭ്യമാകും.
   Published by:Anuraj GR
   First published:
   )}