Petrol Diesel price | വില മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ അഞ്ചാം ദിനം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

Last Updated:

Petrol Diesel prices remain static for the fifth day on April 11 | തുടർച്ചയായ അഞ്ചാം ദിനവും ഇന്ധനവില വർദ്ധനവില്ല

petrol diesel price
petrol diesel price
പൊതുജനങ്ങൾക്ക് ആശ്വാസമായി പെട്രോൾ-ഡീസൽ വിലയിൽ (petrol, diesel prices) തുടർച്ചയായ അഞ്ചാം ദിനവും വർദ്ധനവില്ല. കഴിഞ്ഞ അഞ്ച് ദിവസമായി മെട്രോ നഗരങ്ങളിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും നിലവിലെ സ്ഥിതി തുടരുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില പരിശോധിക്കാം. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസൽ ലിറ്ററിന് 99.83 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വില്പനയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ അറിയിപ്പ് വ്യക്തമാക്കുന്നു.
ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.
advertisement
എല്ലാ മാസവും 1, 16 തീയതികളിൽ പുതുക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെയും ജെറ്റ് ഇന്ധനത്തിന്റെയും വില കിലോലിറ്ററിന് 2,258.54 രൂപയിൽ നിന്ന് 1,12,924.83 രൂപയായി ഉയർന്നു. കഴിഞ്ഞ തവണ വില രണ്ട് ശതമാനം വർദ്ധിപ്പിച്ചതിന് ശേഷമാണിത്.
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മാർച്ച് 22 മുതൽ ഇന്ത്യയിൽ ഇന്ധന വില ഉയരുകയാണ്.
ആഗോള ഉപഭോക്താക്കൾ തന്ത്രപ്രധാനമായ സ്റ്റോക്കുകളിൽ നിന്ന് ക്രൂഡ് പുറത്തിറക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷവും ചൈനീസ് ലോക്ക്ഡൗണുകൾ തുടരുകയും ചെയ്തതിന് ശേഷം തുടർച്ചയായ രണ്ടാം പ്രതിവാര ഇടിവിന് ശേഷം ഏഷ്യൻ ട്രേഡിംഗിന്റെ പ്രാരംഭ ഘട്ടത്തിൽ എണ്ണ വില ഇടിഞ്ഞു.
advertisement
2022 ഏപ്രിൽ 11 തിങ്കളാഴ്ചയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:
ഡൽഹി
പെട്രോൾ- ലിറ്ററിന് 105.41 രൂപ
ഡീസൽ - ലിറ്ററിന് 96.67 രൂപ
മുംബൈ
പെട്രോൾ - ലിറ്ററിന് 120.51 രൂപ
ഡീസൽ - ലിറ്ററിന് 104.77 രൂപ
കൊൽക്കത്ത
പെട്രോൾ ലിറ്ററിന് 115.12 രൂപ
ഡീസൽ - ലിറ്ററിന് 99.83 രൂപ
ചെന്നൈ
പെട്രോൾ - ലിറ്ററിന് 110.85 രൂപ
ഡീസൽ - ലിറ്ററിന് 100.94 രൂപ
advertisement
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 118.14 രൂപ
ഡീസൽ - ലിറ്ററിന് 101.16 രൂപ
ഹൈദരാബാദ്
പെട്രോൾ - ലിറ്ററിന് 119.49 രൂപ
ഡീസൽ - ലിറ്ററിന് 105.49 രൂപ
ബെംഗളൂരു
പെട്രോൾ - ലിറ്ററിന് 111.09 രൂപ
ഡീസൽ - ലിറ്ററിന് 94.79 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 105.66 രൂപ
ഡീസൽ - ലിറ്ററിന് 91.40 രൂപ
ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 105.25 രൂപ
ഡീസൽ - ലിറ്ററിന് 96.83 രൂപ
advertisement
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 105.29 രൂപ
ഡീസൽ - ലിറ്ററിന് 99.64 രൂപ
തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 117.19 രൂപ
ഡീസൽ - ലിറ്ററിന് 103.95 രൂപ
Summary: Petrol, diesel prices remain unchanged for the fifth day in a row. Prices were previously increased on April 6, Wednesday
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel price | വില മുന്നോട്ടോ പിന്നോട്ടോ ഇല്ലാതെ അഞ്ചാം ദിനം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ
Next Article
advertisement
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
ഇരട്ടപ്പദവി ആരോപണത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ
  • സർക്കാർ നിയമിച്ചതാണെന്നും ഉചിതമായ തീരുമാനം സർക്കാർ എടുക്കുമെന്നും കെ. ജയകുമാർ.

  • ഇരട്ട പദവി പരാതിയിൽ തനിക്ക് കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • ദേവസ്വം ബോർഡ് പ്രസിഡന്റായി ശമ്പളം കൈപ്പറ്റുന്നില്ലെന്നും താത്കാലിക ചുമതലയാണെന്നും കെ. ജയകുമാർ.

View All
advertisement