Petrol Diesel Price| തുടർച്ചയായ നാലാം ദിനവും ഇന്ധന വിലയിൽ മാറ്റമില്ല
- Published by:Rajesh V
- news18-malayalam
Last Updated:
ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ലിറ്ററിന് കുറഞ്ഞിരുന്നു.
ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച ഇന്ധന വില കുറഞ്ഞിരുന്നു. അതിനുശേഷം വില മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 90.56 രൂപയും ഡീസലിന് 80.87 രൂപയുമാണ് വില.
ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയും ലിറ്ററിന് കുറഞ്ഞിരുന്നു. ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതോടെയാണ് രാജ്യത്തെ ചില്ലറ വിൽപന വിലയിലും കുറവ് വരുത്താൻ എണ്ണ കമ്പനികള്‍ തയാറായത്. ബാരലിന് 60 ഡോളർ വരെ താഴ്ന്ന ശേഷമാണ് ഇപ്പോൾ വില 65 ഡോളറിൽ എത്തിയത്.
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 96.98 രൂപയാണ്. ഡീസലിന് 87.96 രൂപയും. എന്നാല്‍ രാജ്യത്തിന്റെ പല നഗരങ്ങളിലും പ്രീമീയം പെട്രോളിന്റെ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിൽ തുടരുകയാണ്.
advertisement
24 ദിവസം തുടർച്ചയായി തുടർന്നതിന് ശേഷം മാർച്ച് 24നും 25നുമാണ് എണ്ണ കമ്പനികൾ എണ്ണ വില കുറച്ചത്. മാർച്ച് 30ന് വീണ്ടും വില കുറച്ചു. ഇതിന് മുൻപ് ഫെബ്രുവരി 27നായിരുന്നു ഏറ്റവും അവസാനമായി ഇന്ധന വില വർധിപ്പിച്ചത്. ഈ സമയത്ത് ക്രൂഡോയിൽ വില ബാരലിന് 70 ഡോളറിന് മുകളിൽ എത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറഞ്ഞ് 60 ഡോളറിലെത്തി. അവിടെ നിന്ന് ഉയർന്ന് 65 ഡോളറിലെത്തി നിൽക്കുകയാണ്.
advertisement
ക്രൂഡ് വില സ്ഥിരമായി താഴ്ന്നപ്പോഴും നേരത്തെ വില ഉയർന്നപ്പോഴുണ്ടായ നഷ്ടം നികത്താനായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതിന് സമയമെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഡീസൽ, പെട്രോൾ എന്നിവയുടെ വിൽപ്പനയ്ക്ക് യഥാക്രമം ലിറ്ററിന് 4 രൂപയും 2 രൂപയും നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
ചില്ലറ വിൽപ്പന വിലയിലെ ഇപ്പോഴത്തെ കുറവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലിറ്ററിന് 100 രൂപ (പെട്രോൾ) മാർക്ക് മറികടന്ന ഇന്ധനവില കുറയ്ക്കാൻ സഹായിച്ചിട്ടില്ല.
ഫെബ്രുവരി ആദ്യം മുതൽ ക്രൂഡ് ബാരലിന് 7 ഡോളറിൽ കൂടുതൽ നേട്ടമുണ്ടാക്കി. ഇത് 14 തവണ ഇന്ധന വില വർധിപ്പിക്കാൻ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 4.22 രൂപയും ഡൽഹിയിൽ ഡീസലിന് 4.34 രൂപയുമാണ് വർധിപ്പിച്ചത്.
advertisement
പെട്രോൾ, ഡീസൽ വില 2021 ൽ 26 മടങ്ങ് വർധിച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 7.46 രൂപയും 7.60 രൂപയുമാണ് വർധിച്ചത്. അസംസ്കൃത എണ്ണ വില ഉയർന്നാൽ ചില്ലറ വിൽപന വില വീണ്ടും ഉയരുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
English Summary: Oil marketing companies on Saturday continued on the pause mode and decided against revising the petrol and diesel after cutting its retail rates on Tuesday. Accordingly, pump price of petrol and diesel remained at previous days level of Rs 90.56 and Rs 80.87 a litre respectively in the capital. Petrol and diesel fell by 22 paisa and 23 paisa per litre respectively on Tuesday in the wake global softening of oil prices.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2021 4:14 PM IST


