57 ദിവസത്തിനു ശേഷം പെട്രോൾ വിലയിൽ വർദ്ധന
Last Updated:
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾവില വീണ്ടും ഉയർന്നു. 57 ദിവസത്തിനു ശേഷമാണ് വില വീണ്ടും വർദ്ധിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലവർദ്ധനയാണ് കേരളത്തിൽ വില കൂടാനുള്ള കാരണമെന്നാണ് വിശദീകരണം. അതേസമയം, ഡീസൽ വിലയിൽ മാറ്റമില്ല.
ഡൽഹിയിൽ 0.09 പൈസയുടെ വർദ്ധനവാണ് ഡൽഹിയിലെ പെട്രോൾ വിലയിൽ ഉണ്ടായത്. ഇന്നലെ 70.20 രൂപയായിരുന്നത് ഇന്ന് 70.29 രൂപയായാണ് വർദ്ധിച്ചത്.
തിരുവനന്തപുരത്ത് ഇന്നലെ പെട്രോളിന് 73.38 രൂപയായിരുന്നു. ഇന്ന്, 0.11 പൈസ വർദ്ധിച്ച് 73.49 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില.
കൊച്ചിയിൽ കഴിഞ്ഞദിവസം 72.109 രൂപ ആയിരുന്നു ഒരു ലിറ്റർ പെട്രോളിന്‍റെ വില. 0.106 പൈസ വർദ്ധിച്ച് 72.216 ആണ് ഇന്ന് കൊച്ചിയിലെ പെട്രോൾ വില.
advertisement
കോഴിക്കോടും പെട്രോൾ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായി. 72.531 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് കോഴിക്കോട് ഇന്നത്തെ വില. ഇന്നലെ 72.426 ആയിരുന്നു വില. 0.105 പൈസയുടെ വർദ്ധനവാണ് ഉണ്ടായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 13, 2018 11:34 AM IST


