CIBIL സിബിൽ അടക്കം നാല് ക്രെഡിറ്റ് ബ്യൂറോകൾക്ക് ആർബിഐ പിഴ; കാരണമെന്ത്?
- Published by:user_57
- news18-malayalam
Last Updated:
ക്രെഡിറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൃത്യവും പൂർണവുമല്ലെന്നാണ് ഈ കമ്പനികളിൽ നടത്തിയ പരിശോധനയിൽ ആർബിഐ കണ്ടെത്തിയിരിക്കുന്നത്
2005 ലെ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) നിയമം അനുസരിച്ചുള്ള ചട്ടങ്ങൾ പാലിക്കാത്തതിന് നാല് ക്രെഡിറ്റ് ബ്യൂറോകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പിഴ ചുമത്തി. ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റഡിന് (CIBIL) 26 ലക്ഷവും ഇക്വിഫാക്സ് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് 24.25 ലക്ഷം രൂപയുമാണ് പിഴ. എക്സ്പീരിയൻ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് 24.25 ലക്ഷം രൂപയും സിആർഐഎഫ് ഹൈ മാർക്ക് ക്രെഡിറ്റ് ഇൻഫർമേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് 25.75 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
“റെഗുലേറ്ററി ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ അടിസ്ഥാനമാക്കിയാണ് പിഴകൾ തീരുമാനിച്ചിരിക്കുന്നത്. അല്ലാതെ, കമ്പനിയുടെ ഇടപാടിന്റെയോ കരാറിന്റെയോ അടിസ്ഥാനത്തിൽ ഉള്ളതല്ല ഈ പിഴ”, എന്ന് ആർബിഐ ജൂൺ 26 ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ക്രെഡിറ്റ് വിവരങ്ങളുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൃത്യവും പൂർണവുമല്ലെന്നാണ് ഈ കമ്പനികളിൽ നടത്തിയ പരിശോധനയിൽ ആർബിഐ കണ്ടെത്തിയിരിക്കുന്നത്. ഈ ബ്യൂറോകൾ തങ്ങളുമായി ബന്ധപ്പെട്ട ക്രെഡിറ്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്ന് ചില വായ്പക്കാരിൽ നിന്ന് പരാതികളും ലഭിച്ചിരുന്നു. പരാതികൾ ലഭിച്ച് 30 ദിവസത്തിനു ശേഷവും അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചോ ശരിയായ വിവരങ്ങൾ നൽകുന്നതിനുള്ള സമയപരിധി പാലിക്കാത്തതിനെക്കുറിച്ചോ യാതൊരു അറിയിപ്പും നൽകിയില്ലെന്നും പരാതിക്കാർ പറയുന്നു.
advertisement
ഈ ക്രെഡിറ്റ് ബ്യൂറോകൾക്ക് പിഴ ചുമത്തുന്ന തീരുമാനം സംബന്ധിച്ച പത്രക്കുറിപ്പുകൾ തിങ്കളാഴ്ചയാണ് (ജൂൺ 26) ആർബിഐ പുറത്തിറക്കിയത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനീസ് (റെഗുലേഷൻ) ആക്ട്, 2005ലെ ചട്ടങ്ങൾ പ്രകാരം, ഈ ബ്യൂറോകളെല്ലാം കുറ്റക്കാരാണെന്നും ആർബിഐ കണ്ടെത്തി.
Summary: RBI imposed monetary penalty for four credit bureaux including CIBIL
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 27, 2023 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
CIBIL സിബിൽ അടക്കം നാല് ക്രെഡിറ്റ് ബ്യൂറോകൾക്ക് ആർബിഐ പിഴ; കാരണമെന്ത്?