ഇന്റർഫേസ് /വാർത്ത /Money / ആര്‍.ബി.ഐ. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി; 2021-22 വര്‍ഷത്തെ ജിഡിപി വളര്‍ച്ച 10.5 ശതമാനം

ആര്‍.ബി.ഐ. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി; 2021-22 വര്‍ഷത്തെ ജിഡിപി വളര്‍ച്ച 10.5 ശതമാനം

RBI Governor Shaktikanta Das

RBI Governor Shaktikanta Das

2021-22 പുതിയ സാമ്പത്തിക വര്‍ഷത്തെ ദ്വിമാസ ധനസഹായ അവലോകനമാണ് നടന്നത്

  • Share this:

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മറ്റി (എം.പി.സി.) പോളിസി റിപ്പോ നിരക്ക് അല്ലെങ്കില്‍ ഹ്രസ്വകാല വായ്പ നിരക്ക് നാലു ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്. കൂടാതെ വളര്‍ച്ച നിലനിര്‍ത്തനായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആറ് അംഗ എംപിസിയുമായി റിസര്‍വ് ബങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഏപ്രില്‍ അഞ്ചു മുതല്‍ ഏഴു വരെ കൂടിക്കാഴ്ച നടത്തിയിരുന്നു.

2021-22 പുതിയ സാമ്പത്തിക വര്‍ഷത്തെ ദ്വിമാസ ധനസഹായ അവലോകനമാണ് നടന്നത്. അതേസമയം കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനവ് രാജ്യം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കുമോയെന്നത് ഉറ്റുനോക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനായി ചില സംസ്ഥാനങ്ങളില്‍ ഭാഗിക ലോക്ഡൗണുകളും രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 10.5 ശതമാനമായി മാറ്റിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മോണിറ്ററി എംപിസിയെ അറിയിച്ചിരുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം 5.2 ശതമാനമായി ഉയര്‍ന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇത് അഞ്ചു ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 4.4 ശതമാനമായിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നത് സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കലിന് വെല്ലുവിളി ഉയര്‍ത്തുന്നു. വൈറസ് വ്യാപനത്തിലും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കലിനും ശ്രദ്ധ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് പണലഭ്യത ഉറപ്പാക്കുന്നതിലൂടെ ഉത്പാദന മേഖലയ്ക്ക് കൂടുതല്‍ വായ്പ ലഭിക്കുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ വായ്പയ്ക്ക് ചിട്ടയായ പെരുമാറ്റം ഉറപ്പുവരുത്താനും സാമ്പത്തിക സുസ്ഥിരത നിലനിർത്താനും കഴിയും.

"സ്ഥിരത കൈവരിക്കുന്നതിനും ആഗോള സ്പില്‍ ഓവറുകളില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങളെ ഇന്‍സുലേറ്റ് ചെയ്യുന്നതിനും വേണ്ടതെല്ലാം ആര്‍ബിഐ തുടരും,"ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു. 2021-22 കാലയളവില്‍ എൻ.എച്ച്.ബി., നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് 50,000 കോടി രൂപയുടെ അധിക വായ്പ് അനുവദിച്ചു. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചു വര്‍ഷത്തെ റീട്ടെയില്‍ പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ കഴിഞ്ഞമാസം സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും ഇന്ത്യയുടെ ജി.ഡി.പി. നിരക്ക് 12.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) പറഞ്ഞു. ആഗോള സാമ്പദ്‌വ്യവസ്ഥ 2021ല്‍ ആറു ശതമാനമായി ഉയരുമെന്നും 2022ല്‍ 4.4 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നും ഐ.എം.എഫ്. പ്രവചിച്ചു. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന പേര് രാജ്യം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണെന്നും ഐഎംഎഫ് പറയുന്നു.

വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ആഗോള ധനകാര്യ സ്ഥാപനമായ ലോകബാങ്കുമായുള്ള വാര്‍ഷിക സ്പ്രിംഗ് മീറ്റിങ്ങിനു മുന്നോടിയായി 2022ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.9 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു.

2020ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ എട്ടു ശതമാനം കുറവാണ് ഉണ്ടായത്. എന്നാല്‍ 2021 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 12.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്. പ്രതീക്ഷിക്കുന്നത്. 2020ല്‍ 2.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച ഒരേയൊരു സമ്പദ്‌വ്യവസ്ഥയായ ചൈന 2021ല്‍ 8.6 ശതമാനവും 2022ല്‍ 5.6 ശതമാനവും വളര്‍ച്ചാ നിരക്ക് നേടുമെന്ന് പ്രതീക്ഷിക്കുന്നു.

"ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2021ലും 2022ലും ശക്തമായ വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നു. മുന്‍ പ്രവചനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്ക് 2021ല്‍ ആറ് ശതമാനവും, 2022ല്‍ 4.4 ശതമാനവും വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു," ഐ.എം.എഫ്. ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു.

2023ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ 3.3 ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാല്‍ രാജ്യങ്ങളിലുടനീളുമുള്ള വീണ്ടെടുക്കലിന്റെ വേഗതയിലുള്ള വ്യതിയാനങ്ങളും പ്രതിസന്ധിയില്‍ നിരന്തരം സാമ്പത്തിക നാശനഷ്ടമുണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ പറയുന്നു. 2020 ഒക്ടോബറിൽ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ 1.1 ശതമാനം കുറവാണ്. ലോക്ഡൗണിനു ശേഷം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രതിഫലിച്ചു.

2021, 2022 എന്നീ വര്‍ഷങ്ങളില്‍ 2020 ഒക്ടോബറില്‍ പ്രവചിച്ചതിനേക്കാള്‍ 0.2 ശതമാനവും 0.8 ശതമാനവും ശക്തമാണ്. ഇത് വലിയ സമ്പദ്‌വ്യവസ്ഥകളില്‍ അധിക സാമ്പത്തിക പിന്തുണയും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വാക്‌സിനേഷന്‍ ഉപയോഗിച്ചുള്ള വീണ്ടെടുക്കലും സൂചിപ്പിക്കുന്നുവെന്ന് ഐ.എം.എഫ്. റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പകര്‍ച്ചവ്യാധി ഇനിയും അവസാനിച്ചിട്ടില്ലെന്നും പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായും ഗീത ഗോപിനാഥ് പറയുന്നു.

First published:

Tags: GDP Growth Rate, Rbi, RBI governor, Shaktikanta Das RBI governor