Reliance AGM 2023 | 'ചന്ദ്രയാൻ നേട്ടവും ജി20 അധ്യക്ഷപദവിയും ഇന്ത്യ തടുക്കാനാകാത്ത ശക്തിയാണെന്ന് കാണിക്കുന്നു': മുകേഷ് അംബാനി

Last Updated:

അധിക മൂലധനച്ചെലവുകളില്ലാതെ 4ജി ഉപഭോക്താക്കളെ തടസ്സങ്ങളില്ലാതെ 5ജിയിലേക്ക് മാറ്റാൻ റിലയൻസ് ജിയോ സജ്ജമാണെന്ന് മുകേഷ് അംബാനി പറഞ്ഞു

മുകേഷ് അംബാനി
മുകേഷ് അംബാനി
മുംബൈ: ചന്ദ്രയാൻ നേട്ടവും ജി20 അധ്യക്ഷപദവിയും ഇന്ത്യ തടുക്കാനാകാത്ത ശക്തിയാണെന്ന് തെളിയിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 46-ാമത് റിലയൻ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ വളരുകയാണെന്ന് മുകേഷ് അംബാനി പറഞ്ഞു. ചന്ദ്രയാൻ 3 നേട്ടത്തെ അംബാനി അഭിനന്ദിക്കുകയും ചെയ്തു. ജിയോ ഇന്ത്യയെ ഡിജിറ്റൽ സമൂഹമാക്കി മാറ്റിയതായും അദ്ദേഹം പറഞ്ഞു.
അധിക മൂലധനച്ചെലവുകളില്ലാതെ 4ജി ഉപഭോക്താക്കളെ തടസ്സങ്ങളില്ലാതെ 5ജിയിലേക്ക് മാറ്റാൻ റിലയൻസ് ജിയോ സജ്ജമാണെന്ന് മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ അത്യാധുനിക സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളായി ജിയോ മാറിയിരിക്കുന്നു. രാജ്യത്ത് ജിയോ 5ജി കണക്ടിവിറ്റി അവതരിപ്പിച്ചത് തീർത്തും സ്വദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നും മുകേഷ് അംബാനി പറഞ്ഞു.
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ റിലയൻസ് പുതിയ റെക്കോർഡുകൾ സ്ഥാപിച്ചതായി മുകേഷ് അംബാനി പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ റിലയൻസിന്‍റെ എല്ലാ സ്ഥാപനങ്ങളിലുമായി 2.6 ലക്ഷം തൊഴിലവസരങ്ങൾ പുതിയതായി ഉണ്ടായി. റിലയൻസിലെ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 3.9 ലക്ഷമാണ്. തങ്ങൾ സൃഷ്ടിച്ച പരോക്ഷ തൊഴിൽ അവസരങ്ങളുടെ എണ്ണം പലമടങ്ങ് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
റിലയന്‍സിന്റെ സാമ്പത്തിക സേവന സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങള്‍ മുമ്പാണ്. ഇതിന് പുറമെ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഈയടുത്ത ദിവസം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അതിവേഗം വളരുന്ന ഏറ്റവും പുതിയ വിഭാഗങ്ങളിലാണ് വലിയ പ്രഖ്യാപനങ്ങള്‍ നടത്താറുള്ളത്. എന്നിരുന്നാലും എണ്ണ-കെമിക്കല്‍സ് വിഭാഗമാണ് ഇപ്പോഴും കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും കവരുന്നത്.
advertisement
2023 ഡിസംബര്‍ ആകുമ്പോഴേക്കും രാജ്യമെമ്പാടും ജിയോ 5ജി നെറ്റ്വര്‍ക്ക് അവതരിപ്പിക്കുമെന്ന് 2022-ലെ വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപിച്ചത്. 2021-ലെ വാര്‍ഷിക പൊതുയോഗത്തിലാകട്ടെ ഗ്രീന്‍ എനര്‍ജി (പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സുകള്‍)യിലേക്ക് തങ്ങള്‍ പ്രവേശിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance AGM 2023 | 'ചന്ദ്രയാൻ നേട്ടവും ജി20 അധ്യക്ഷപദവിയും ഇന്ത്യ തടുക്കാനാകാത്ത ശക്തിയാണെന്ന് കാണിക്കുന്നു': മുകേഷ് അംബാനി
Next Article
advertisement
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരത്തിൻ്റെ തുറന്നുപറച്ചിൽ
'മുംബൈ ഭീകരാക്രമണത്തിന് ശേഷം പ്രതികാരം ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷേ...; യുഎസ് സമ്മർദമുണ്ടായെന്ന് പി ചിദംബരം
  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

  • 26/11 ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.

  • മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ സൈനിക നടപടി വേണ്ടെന്ന് യുഎസ് ആവശ്യപ്പെട്ടു.

View All
advertisement