Reliance Trends | മുഖം മിനുക്കാൻ ട്രെൻഡ്‌സ്; റിലയൻസ് റീട്ടെയിൽ ട്രെൻഡ്സ് സ്റ്റോറുകൾ നവീകരിക്കുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
ഫർണിച്ചറുകൾ മുതൽ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയിൽ വരെ സ്റ്റോറുകൾക്ക് പുതിയ രൂപമുണ്ടാകും
കൊച്ചി / ന്യൂഡൽഹി: യുവതലമുറയിലെ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ മുതൽ ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ വരെയുള്ള നവീന സാങ്കേതിക ഉപയോഗപ്പെടുത്തിയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി രാജ്യത്തെമ്പാടുമുള്ള ട്രെൻഡ് ഫാഷൻ സ്റ്റോറുകൾ നവീകരിക്കുകയാണെന്ന് റിലയൻസ് റീട്ടെയിൽ അറിയിച്ചു.
റിലയൻസ് റീട്ടെയിൽ പുതിയ ബ്രാൻഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയിൽ ഏകദേശം 150 ട്രെൻഡ് സ്റ്റോറുകൾ നവീകരിക്കും. ഫർണിച്ചറുകൾ മുതൽ ലൈറ്റിംഗ്, സീലിംഗ്, ഫ്ലോറിംഗ് എന്നിവയിൽ വരെ സ്റ്റോറുകൾക്ക് ഒരു പുതിയ രൂപമുണ്ടാകും.
ഇന്ത്യയിൽ ഉടനീളമുള്ള 1,100-ലധികം പട്ടണങ്ങളിലും നഗരങ്ങളിലും 2,300-ലധികം സ്റ്റോറുകൾ നടത്തുന്ന ട്രെൻഡ്‌സ് ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റോർ സൂററ്റിൽ തുറന്നു. ഭാവിയിൽ റിലയൻസ് റീട്ടെയിൽ തുറക്കുന്ന എല്ലാ പുതിയ ട്രെൻഡ് സ്റ്റോറുകളും പുതിയ ഫോർമാറ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നഗരത്തിന്റെ ഐഡന്റിറ്റി പ്രദർശിപ്പിക്കുന്നതിന് പ്രാദേശിക കലാകാരന്മാർക്ക് പ്രത്യേക ഇടം ഉണ്ടായിരിക്കും.
advertisement
“സൂറത്തിലെ വിഐപി റോഡിൽ തുറന്നിരിക്കുന്ന ഞങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡ് സ്റ്റോറിൽ, സെൽഫ് ചെക്കൗട്ടുകൾ, ഇലക്ട്രോണിക് ഷെൽഫ് ലേബലുകൾ, ആർഎഫ്ഐഡി-പ്രാപ്‌തമാക്കൽ, ഡ്യുവൽ സൈഡ് ക്യാഷ് ടില്ലുകൾ എന്നിങ്ങനെ നിരവധി നവീന സാങ്കേതിക ഇടപെടലുകൾ ഉൾപ്പെടുത്തി ഞങ്ങൾ ഒരു പുതിയ റീട്ടെയിൽ ഐഡന്റിറ്റി അവതരിപ്പിച്ചു,” റിലയൻസ് ഫാഷൻ & ലൈഫ് സ്റ്റൈൽ പ്രസിഡന്റും സിഇഒയുമായ അഖിലേഷ് പ്രസാദ് പറഞ്ഞു,.
advertisement
റിലയൻസ് റീട്ടെയിലിന്റെ വസ്ത്ര വിൽപ്പനയുടെ പ്രധാന പങ്ക് വഹിക്കുന്നത് ട്രെൻഡുകളാണ്. ഇത് 4,000-ലധികം ഫാഷൻ, വസ്ത്ര സ്റ്റോറുകൾ, ട്രെൻഡ്സ്, സെന്ട്രോ, അസോർട്ട്, ഫാഷൻ ഫാക്ടറി തുടങ്ങിയ ബ്രാൻഡുകൾ പ്രവർത്തിക്കുന്നു.
“നേരത്തെ ഓഫീസ് വസ്ത്രങ്ങളും കാഷ്വൽ വസ്ത്രങ്ങളും എന്ന വേർതിരിവ് ഉപഭോക്തൃ സംസ്‍കാരത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സെമി-കാഷ്വലുകൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ആളുകൾ ഓഫീസിലും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങാൻ നോക്കുന്ന ഒരു പ്രവണതയുണ്ട്, ഞങ്ങൾ ആ പ്രവണത ഉപയോഗപ്പെടുത്തുന്നു.” അദ്ദേഹം പറഞ്ഞു. റിലയൻസ് റീട്ടെയിൽ സിഎഫ്ഒ & കോർപ്പറേറ്റ് ഡെവലപ്‌മെന്റ് ദിനേശ് തലുജ പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Jul 24, 2023 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Trends | മുഖം മിനുക്കാൻ ട്രെൻഡ്‌സ്; റിലയൻസ് റീട്ടെയിൽ ട്രെൻഡ്സ് സ്റ്റോറുകൾ നവീകരിക്കുന്നു






