advertisement

കോവിഡിനുശേഷം മലയാളികളുടെ സ്വഭാവം മാറി; ഓഹരിവിപണിയിലേക്ക് നിക്ഷേപകർ മൂന്നിരട്ടി വർധിച്ചു

Last Updated:

കേരളത്തിലെ നിക്ഷേപ മേഖലയിൽ സ്ത്രീകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ത്രീ നിക്ഷേപകരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ മുകളിൽ

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മുംബൈ: കേരളത്തിലെ നിക്ഷേപ ശീലങ്ങളിൽ വലിയ മാറ്റമാണ് സമീപവർഷങ്ങളിലുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (NSE) മലയാളി നിക്ഷേപകരുടെ സാന്നിധ്യം ഏകദേശം 32 ലക്ഷമായി ഉയർന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം നിക്ഷേപകരുടെ എണ്ണത്തിൽ 3.4 മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2010 മുതൽ സംസ്ഥാനത്തെ നിക്ഷേപകരുടെ എണ്ണത്തിൽ ഒൻപത് മടങ്ങ് വളർച്ചയുണ്ടായി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 17.5 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് (CAGR) കേരളം കൈവരിച്ചത്. 2021-ന് ശേഷം മാത്രം 20.6 ലക്ഷം പുതിയ നിക്ഷേപകരാണ് വിപണിയിലേക്ക് എത്തിയതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്ത്രീകളുടെ പങ്കാളിത്തം
കേരളത്തിലെ നിക്ഷേപ മേഖലയിൽ സ്ത്രീകൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2022-ൽ 25.3 ശതമാനമായിരുന്ന സ്ത്രീ പങ്കാളിത്തം 2025ൽ 28.1 ശതമാനമായി ഉയർന്നു. ഇത് ദേശീയ ശരാശരിയായ 24.7 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.
advertisement
ജില്ലാ തിരിച്ചുള്ള കണക്കുകൾ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.7 ലക്ഷം പുതിയ നിക്ഷേപകരുമായി എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ തൃശൂർ (1.6 ലക്ഷം), മലപ്പുറം (1.5 ലക്ഷം) എന്നീ ജില്ലകളുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ശക്തമായ വളർച്ച ദൃശ്യമാണ്.
വിദഗ്ധരുടെ അഭിപ്രായം‌
പുതുതായി വിപണിയിലേക്ക് എത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് എൻഎസ്ഇ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആശിഷ് കുമാർ ചൗഹാൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറ‍ഞ്ഞു. വിപണിയെക്കുറിച്ച് പഠിക്കാൻ സമയമുണ്ടെങ്കിൽ മാത്രം നേരിട്ട് നിക്ഷേപം നടത്തണമെന്നും അല്ലാത്തപക്ഷം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇന്ത്യൻ കുടുംബങ്ങളുടെ നിക്ഷേപ ശീലങ്ങളിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർത്ഥങ്കർ പട്നായിക് ചൂണ്ടിക്കാട്ടി. 2012-13 കാലഘട്ടത്തിൽ സമ്പാദ്യത്തിന്റെ 58 ശതമാനവും ഫിക്സഡ് ഡെപ്പോസിറ്റുകളിലായിരുന്നു. എന്നാൽ 2025 സാമ്പത്തിക വർഷമായപ്പോഴേക്കും ഇത് 35 ശതമാനമായി കുറയുകയും ഓഹരി വിപണി നിക്ഷേപം 1.8 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയരുകയും ചെയ്തു. യുവാക്കളാണ് ഈ മാറ്റത്തിന് നേതൃത്വം നൽകുന്നത്. പുതിയ നിക്ഷേപകരുടെ ശരാശരി പ്രായം 31-ൽ നിന്ന് 28-ലേക്ക് താഴ്ന്നതായും അദ്ദേഹം വ്യക്തമാക്കി.
advertisement
Summary: Stock market investment in Kerala has seen a massive surge, with the number of unique NSE investors reaching nearly 32 lakh, a 3.4-fold increase since the Covid-19 pandemic. Data reveals that since 2021, over 20.6 lakh new investors from the state have entered the market. Notably, women’s participation in Kerala stands at 28.1%, significantly higher than the national average. Ernakulam, Thrissur, and Malappuram districts lead the state in new registrations.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
കോവിഡിനുശേഷം മലയാളികളുടെ സ്വഭാവം മാറി; ഓഹരിവിപണിയിലേക്ക് നിക്ഷേപകർ മൂന്നിരട്ടി വർധിച്ചു
Next Article
advertisement
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
വിജയ് കന്നിയങ്കത്തിന് രണ്ട് മണ്ഡലങ്ങളിൽ; സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് TVK
  • നടൻ വിജയ് പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു

  • 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23-നാണ്, ടി.വി.കെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

  • വിജയ് ലഹരിമുക്ത തമിഴ്‌നാട്, വിദ്യാർത്ഥികൾക്ക് വായ്പ, തൊഴിലില്ലായ്മക്കാർക്ക് സഹായം വാഗ്ദാനം ചെയ്തു

View All
advertisement