100 പ്രമുഖ കമ്പനികളുടെ സിഇഒമാരുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സാം ആൾട്ട്മാന്റെ പുറത്താകലിനു ശേഷം നടന്നത് തീപിടിച്ച ചർച്ച
- Published by:Anuraj GR
- trending desk
Last Updated:
മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് അടക്കമുള്ളവർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്
ഡിജിറ്റൽ യുഗത്തിൽ കളക്ടീവ് ആയ ആശയവിനിമയത്തിന് പലരും ഉപയോഗിക്കുന്ന ഒരു മാർഗമാണ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ. വൻകിട കമ്പനികളുടെ സിഇഒമാർ അംഗങ്ങളായ ഒരു സ്വകാര്യ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് അടക്കമുള്ളവർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാനെ പുറത്താക്കിയ ശേഷം ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അതേക്കുറിച്ച് തീപിടിച്ച ചർച്ചകളാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
38 കാരനായ ആൾട്ട്മാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഓപ്പൺ എഐയുടെ സിഇഒ ആയി തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ തന്നെ, ഈ സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. "സാം ഈസ് ഔട്ട്", എന്നായിരുന്നു ഇതു സംബന്ധിച്ച് ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഏറ്റവും ആദ്യത്തെ മെസേജ്.
പിന്നാലെ, പലരും ഇതു സംബന്ധിച്ച ചോദ്യങ്ങളുമായി രംഗത്തെത്തി. ''പുറത്താക്കാൻ മാത്രം എന്താണ് സാം ചെയ്തത്''?, എന്നായിരുന്നു പലർക്കും അറിയേണ്ടത്. എന്നാൽ ഇതിന്റെ ഉത്തരം ആർക്കും തന്നെ അറിയില്ലായിരുന്നു.
advertisement
ഈ സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, അമേരിക്കൻ കമ്പനിയായ ഡ്രോപ്പ്ബോക്‌സിന്റെ സിഇഒ ഡ്രൂ ഹൂസ്റ്റൺ എന്നിവരെല്ലാം ഉണ്ട് എന്നാണ് റിപ്പോർട്ട്.
സാം ആൾട്ട്മാനെ പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. നവംബർ 21 ന് അദ്ദേഹം സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. സാം ആൾട്ട്മാനെ പുറത്താക്കിയതോടെ കമ്പനിയിലെ നിരവധി ജീവനക്കാർ രാജി വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് കമ്പനി ബോർഡിൽ ഉൾപ്പെടെ അഴിച്ചു പണികൾ നടത്തി സാമിനെ കമ്പനി തിരികെ എത്തിച്ചത്.
advertisement
“ഓപ്പൺ എ.ഐ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമാണ്. കമ്പനിയുടെ പദ്ധതികൾ നടപ്പാക്കാനും എല്ലാവരെയും ഒന്നിപ്പിച്ചു നിർത്താനുമാണ് കഴിഞ്ഞ കാലങ്ങളിൽ ഞാൻ ശ്രമിച്ചത്. ഓപ്പൺ എഐലേക്ക് എത്രയും വേഗം തിരികെ എത്താനും മൈക്രോസോഫ്റ്റുമൊത്തുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു”, എന്നാണ് പുറത്താക്കലിനു ശേഷം സാം പറഞ്ഞത്.
ചാറ്റ് ജിപിടി അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ സാമിന് എഐ മേഖലയുടെ വികസനത്തിലും ഗവേഷണത്തിലും വലിയ സംഭാവനകൾ നൽകാൻ കഴിഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 15, 2023 1:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
100 പ്രമുഖ കമ്പനികളുടെ സിഇഒമാരുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സാം ആൾട്ട്മാന്റെ പുറത്താകലിനു ശേഷം നടന്നത് തീപിടിച്ച ചർച്ച