വിക്ഷേപണത്തിന് തയാറായി ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1; എന്താണ് ലഗ്രാഞ്ച് പോയിന്റ് 1
- Published by:Sarika KP
- news18-malayalam
Last Updated:
Aditya L1 Solar Mission : സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആദിത്യ-എല്‍1 പിഎസ്എല്‍വി-സി 57 റോക്കറ്റിലാണ് വിക്ഷേപിക്കുക.
ഇന്ത്യയുടെ ആദ്യത്തെ സൗരദൗത്യമായ ആദിത്യ എല്‍ 1 -ന്റെ വിക്ഷേപണത്തിനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റില്‍ നിന്ന് സെപ്റ്റംബര്‍ 2 ന് രാവിലെ 11:50 നാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1 ന് (എല്‍1) ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ നിന്ന് ആദിത്യ എല്‍1 സൂര്യനെ നിരീക്ഷിക്കും.
ആദ്യത എല്‍1 ശേഖരിക്കുന്ന ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ സൂര്യന്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാന്‍ജിയന്‍ പോയിന്റിലായിരിക്കും ആദ്യമെത്തുകയെന്ന്, ഈ ദൗത്യത്തിനായി രൂപീകരിച്ച സംഘത്തിന്റെ ഭാഗമായ സോളാര്‍ ഫിസിഷ്യന്‍ പ്രൊഫ.ദീപങ്കര്‍ ബാനര്‍ജി പറഞ്ഞു.
Also read-Aditya-L1 Solar Mission| സൗരദൗത്യം: ആദിത്യ-എൽ1ന്റെ കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ രാവിലെ 11.50ന്
advertisement
എന്താണ് ലഗ്രാഞ്ച് പോയിന്റ് 1?
എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1,എൽ-2 പോയിന്റുകൾ. ഈ സ്ഥാനങ്ങൾ ഗവേഷണങ്ങൾ നടത്താൻ അനുകൂലമാണ് . ”എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹത്തിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ സദാസമയവും സൂര്യനെ നിരീക്ഷിക്കാം. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ശേഖരിക്കാന്‍ സഹായകരമാവും”, ഐഎസ്ആര്‍ഒ പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലാണ് ഈ പോയിന്റ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ (ഏകദേശം 930,000 മൈൽ) അകലെ സൂര്യന്റെ ദിശയിലാണ് ഈ പോയിവ്റ് സ്ഥിതി ചെയ്യുന്നത്. വിക്ഷേപണത്തിന് ശേഷം, ആദിത്യ എല്‍ 1 ന് ലഗ്രാഞ്ച് പോയിന്റ് 1 (എൽ1)ലെത്താൻ 125 ദിവസമെടുക്കും.
advertisement
സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ച ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആദിത്യ-എല്‍1 പിഎസ്എല്‍വി-സി 57 റോക്കറ്റിലാണ് വിക്ഷേപിക്കുക. സോളാര്‍ കൊറോണ, ക്രോമോസ്ഫിയര്‍, ഫോട്ടോസ്ഫിയര്‍, സൗരകൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് പഠിക്കാന്‍ ഏഴ് പേലോഡുകള്‍ ആദിത്യ-എല്‍1 ബഹിരാകാശ പേടകത്തില്‍ സജ്ജീകരിക്കും.
വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ലഗ്രാഞ്ച് പോയിന്റ് 1 ല്‍ എത്തുക. ആദിത്യ എല്‍1 രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്. ശാസ്ത്രീയ പര്യവേക്ഷണങ്ങള്‍ തുടരുകയാണ്. ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അടുത്തിടെ സോമനാഥ് തിരുവനന്തപുരത്ത് സംസാരിക്കവെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 01, 2023 3:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
വിക്ഷേപണത്തിന് തയാറായി ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍1; എന്താണ് ലഗ്രാഞ്ച് പോയിന്റ് 1