എഐ ട്രെയിനിങിന് എഴുത്തുകാരുടെ കൃതികൾ അനുവാദമില്ലാതെ ഉപയോഗിച്ചു; ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനും എതിരെ കേസ്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഓപ്പൺ എഐയുടെ ജനപ്രിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി നോൺ ഫിക്ഷൻ എഴുത്തുകാരുടെ കൃതികൾ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം
എഐ ട്രെയിനിങിന് എഴുത്തുകാരുടെ കൃതികൾ അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനും എതിരെ കേസ്. ഓപ്പൺ എഐയുടെ ജനപ്രിയ ചാറ്റ്ബോട്ട് ചാറ്റ് ജിപിടി ഉൾപ്പെടെയുള്ള എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി നോൺ ഫിക്ഷൻ എഴുത്തുകാരുടെ കൃതികൾ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാണ് ആരോപണം. പതിനായിരക്കണക്കിന് നോൺ ഫിക്ഷൻ പുസ്‌തകങ്ങൾ അനുവാദമില്ലാതെ പകർത്തിയെന്ന് മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത കേസിൽ, ഹോളിവുഡ് എഴുത്തുകാരനായ ജൂലിയൻ സാങ്‌ടൺ പറയുന്നു.
ഓപ്പൺ എഐക്കു ലഭിക്കുന്ന പ്രോംപ്റ്റുകളോട് ഈ വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മൈക്രോസോഫ്റ്റിനും ഓപ്പൺ എഐയ്ക്കും എതിരെ ജോൺ ഗ്രിഷാം, ജോർജ്ജ് ആർആർ മാർട്ടിൻ തുടങ്ങിയ പ്രമുഖരായ എഴുത്തുകാർ രംഗത്തെത്തിയിരുന്നു. എന്നാൽ ആദ്യമായി നിയമനടപടിയുമായി മുന്നോട്ടു പോയത് ജൂലിയൻ സാങ്‌ടൺ ആണ്.
പുസ്തകങ്ങൾ ഉപയോഗിച്ചതിന് ഓപ്പൺഎഐയും മൈക്രോസോഫ്റ്റും എഴുത്തുകാർക്ക് പണം നൽകിയിട്ടില്ലെന്നും ഇത് കോപ്പിറൈറ്റ് ലംഘനം ആണെന്നും സാങ്‌ടന്റെ അഭിഭാഷകൻ പറയുന്നു. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി സാങ്‌ടന്റെ 'Madhouse at the End of the Earth: The Belgica's Journey into the Dark Antarctic Night' എന്ന പുസ്തകം ഉപയോഗിച്ചിട്ടുണ്ട് എന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
advertisement
ഓപ്പൺ എഐയിലെ പ്രധാന നിക്ഷേപകരാണ് മൈക്രോസോഫ്റ്റ്. കമ്പനിയുടെ പല പ്രൊഡക്ടുകളിലും ഇതിനകം എഐ സംയോജിപ്പിച്ചിട്ടുണ്ട്. ഇത്തരം എഐ മോഡലുകളുടെ പരിശീലിപ്പിക്കുന്നതിനും അവ വികസിപ്പിക്കുന്നതിലും മൈക്രോസോഫ്റ്റ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കോപ്പിറൈറ്റ് ലംഘനമാണ് കമ്പനി നടത്തിയത് എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇനി ഇത്തരം നിയമലംഘനങ്ങൾ ഉണ്ടാകരുത് എന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും ജൂലിയൻ സാങ്‌ടൺ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 26, 2023 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
എഐ ട്രെയിനിങിന് എഴുത്തുകാരുടെ കൃതികൾ അനുവാദമില്ലാതെ ഉപയോഗിച്ചു; ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനും എതിരെ കേസ്