Chandrayaan-3 | ചന്ദ്രനെ തൊടാൻ തയ്യാറായി ചന്ദ്രയാൻ; സോഫ്റ്റ് ലാൻഡിങ് നാളെ വൈകിട്ട് 6 മണിയോടെ
- Published by:Naseeba TC
- news18-malayalam
Last Updated:
ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ISRO പുറത്തുവിട്ടു
ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ-3 നാളെ ചന്ദ്രനിൽ ലാൻഡ് ചെയ്യും. വൈകിട്ട് അഞ്ചേ മുക്കാലിനാണ് സോഫ്റ്റ് ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്നത്.
6 മണിയോടെ ലാൻഡിംഗ് പൂർത്തിയാകും. ഇതിനിടെ ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ISRO പുറത്തുവിട്ടു.
Chandrayaan-3 Mission:
Here are the images of
Lunar far side area
captured by the
Lander Hazard Detection and Avoidance Camera (LHDAC).This camera that assists in locating a safe landing area — without boulders or deep trenches — during the descent is developed by ISRO… pic.twitter.com/rwWhrNFhHB
— ISRO (@isro) August 21, 2023
advertisement
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ സുരക്ഷിതമായി ഇറങ്ങുമെന്ന് ഉറപ്പുണ്ടെങ്കിലും അവസാന 30 കിലോമീറ്റർ നിർണായകമാകുമെന്നാണ് ശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ഡയറക്ടറുമായ പ്രൊഫസർ അന്നപൂർണി സുബ്രഹ്മണ്യം ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ചന്ദ്രയാൻ 2ന്റെ ഓർബിറ്ററുമായി ചന്ദ്രയാൻ 3ന്റെ ലാൻഡർ ആശയ വിനിമയം സ്ഥാപിച്ചു. ഇന്നലെയാണ് ഈ സുപ്രധാനമായ പ്രക്രിയ പൂർത്തിയായത്. ആഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പ്രവേശിച്ചത്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിംഗിലും പര്യവേക്ഷണം നടത്തുന്നതിനുമുള്ള ചന്ദ്രയാൻ-2-ന്റെ തുടർച്ചയായ ദൗത്യമാണ് ചന്ദ്രയാൻ-3.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 22, 2023 8:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Chandrayaan-3 | ചന്ദ്രനെ തൊടാൻ തയ്യാറായി ചന്ദ്രയാൻ; സോഫ്റ്റ് ലാൻഡിങ് നാളെ വൈകിട്ട് 6 മണിയോടെ