Google Maps | കോവിഡ് 19 യാത്രാ നിയന്ത്രണങ്ങൾ ഇനി ഗൂഗിൾ മാപ്പ് അറിയിക്കും; പുതിയ ഫീച്ചർ വരുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
യാത്രകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാനായി ഉപഭോക്താവിനെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് അറിയിക്കാനാണ് പുതിയ ഫീച്ചർ
ഗൂഗിൾ മാപ്പിൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട് പുതിയ ഫീച്ചർ വരുന്നു. ഇനി യാത്ര ചെയ്യുമ്പോൾ കോവിഡ് 19 മുന്നറിയിപ്പ് ഗൂഗിൾ മാപ്പ് നൽകും. യാത്രാ നിയന്ത്രണങ്ങളെ കുറിച്ചും കോവിഡ് 19 ചെക്ക്പോസ്റ്റുകളെ കുറിച്ചും ഗൂഗിൾ മാപ്പിൽ അലേർട്ട് വരും.
റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് പ്രത്യേക റൂട്ടുകളിലെ ബസുകളുടെ ഷെഡ്യൂൾ എന്നതെല്ലാം അറിയാൻ ഗൂഗിൾ മാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. ഇതനനുസരിച്ച് ഉപഭോക്താവിന് യാത്ര പ്ലാൻ ചെയ്യാം.
ഇനി യാത്ര ചെയ്യാനൊരുങ്ങുമ്പോൾ കോവിഡ് മുൻകരുതൽ കൂടി സ്വീകരിക്കേണ്ടി വരും എന്നതിനാൽ, യാത്രകൾ മികച്ച രീതിയിൽ പ്ലാൻ ചെയ്യാനായി ഉപഭോക്താവിനെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് അറിയിക്കാനാണ് പുതിയ ഫീച്ചർ എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല [NEWS]eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
കോവിഡ് 19 ചെക്ക്പോസ്റ്റുകളെ കുറിച്ചുള്ള വിശദവിവരങ്ങളും അപ്ഡേറ്റിൽ ഉണ്ടാകും.
advertisement
അർജന്റീന, ഫ്രാൻസ്, ഇന്ത്യ, നെതർലാന്റ്സ്, യുഎസ്, യുകെ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് അലേർട്ടുകൾ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.
കാനഡ, മെക്സിക്കോ, യുഎസ് അതിർത്തികളിലെ കോവിഡ് 19 ചെക്ക്പോസ്റ്റുകളെ കുറിച്ചും അതിർത്തി കടക്കുന്നതിനുള്ള നിയന്ത്രണങ്ങളെ കുറിച്ചുമുള്ള വിശദാംശങ്ങളും ഉണ്ടായിരിക്കും.
കഴിഞ്ഞ മാസങ്ങളിൽ, 131 രാജ്യങ്ങളിലെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ ഫോണുകളിൽ അതാത് ലൊക്കേഷനുകളിൽ ലോക്ക്ഡൗൺ കാലത്തെ തിരക്കുകളും ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഗൂഗിൾ പരിശോധിച്ചു വരികയായിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2020 8:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google Maps | കോവിഡ് 19 യാത്രാ നിയന്ത്രണങ്ങൾ ഇനി ഗൂഗിൾ മാപ്പ് അറിയിക്കും; പുതിയ ഫീച്ചർ വരുന്നു