'അടുത്ത വർഷം ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചേക്കും'; ഗൂഗിളിന്‍റെ തീരുമാനം ഉടൻ

Last Updated:

ലോകമെമ്പാടും കോവിഡ് 19 കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്

ടെക് ലോകത്തെ ഭീമനായ ഗൂഗിൾ അടുത്ത വർഷം ജൂലൈ വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചേക്കുമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടും കോവിഡ് 19 കേസുകൾ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിൾ ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്. ഗൂഗിൾ ആസ്ഥാനായ അമേരിക്കയിലും കോവിഡ് കേസുകൾ കുറയുന്നില്ല. നിലവിൽ പ്രതിദിനം 70,000 പുതിയ കേസുകൾ അവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നീട്ടാൻ ഗൂഗിൾ ആലോചിക്കുന്നത്.
ഈ വർഷം തുടക്കത്തിൽ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം ജൂലൈ മുതൽ റൊട്ടേഷൻ സംവിധാനത്തോടെ അവസാനിപ്പിക്കുമെന്ന് സിഇഒ സുന്ദർ പിച്ചെ പറഞ്ഞിരുന്നു. "ജൂലൈ 6 മുതൽ, കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ ലഭിക്കുന്നതോടെ ഗൂഗിളിന്‍റെ ഓഫീസുകൾ തുറക്കുകയും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും"- പിച്ചെ പറഞ്ഞു.
"തിരികെ വരാൻ ആഗ്രഹിക്കുന്നവരെയും പരിമിതവും റൊട്ടേഷൻ അടിസ്ഥാനത്തിലും ജീവനക്കാരെ മടക്കിയെത്തിക്കും"- അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
നോവെൽ കൊറോണ വൈറസ് അല്ലെങ്കിൽ COVID-19 വ്യാപിക്കുന്നതിനിടയിൽ 2020 അവസാനം വരെ ഇന്ത്യയിൽ ഐടി സ്ഥാപനങ്ങൾ ജീവനക്കാരെ വീട്ടിൽ നിന്ന് (ഡബ്ല്യുഎഫ്എച്ച്) ജോലി ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
'അടുത്ത വർഷം ജൂലൈ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചേക്കും'; ഗൂഗിളിന്‍റെ തീരുമാനം ഉടൻ
Next Article
advertisement
തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കും: മാർ ആൻഡ്രൂസ് താഴത്ത്
തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ ക്രൈസ്തവർക്ക് സാധിക്കും: മാർ ആൻഡ്രൂസ് താഴത്ത്
  • ക്രൈസ്തവർക്ക് തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ തീരുമാനിക്കാൻ കഴിയും എന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.

  • നിയമനിർമാണസഭയിൽ ക്രൈസ്തവ പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കണം എന്ന് മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

  • ജനാധിപത്യത്തിന്റെ നാല് തൂണുകളിലും ക്രൈസ്തവ സമുദായത്തിന് പ്രാതിനിധ്യം ഉറപ്പാക്കണം.

View All
advertisement