ഗൂഗിൾ ക്രോം ഇനി ലേഖനങ്ങൾ വായിച്ചു കേൾപ്പിക്കും; ഈ ഫീച്ചർ പ്രവർത്തിക്കുന്നത് എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
വ്യത്യസ്തമായ വോയിസ് ഓപ്ഷനുകളിലേക്ക് മാറാനും സാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്
ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള റീഡ് എലൗഡ് ഫീച്ചര്‍ ഗൂഗിള്‍ ക്രോമില്‍ വൈകാതെ ലഭ്യമാകും. നിലവില്‍ കാനറി പതിപ്പില്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ലേഖനകള്‍ വായിച്ച് കേൾക്കാനാകും. ഇതുവഴി പ്ലേബാക്ക് വേഗത ക്രമീകരിക്കാനും ശബ്ദം ക്രമീകരിക്കാനും സാധിക്കുമെന്ന് ബ്ലീപിങ് കംപ്യൂട്ടര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യത്യസ്തമായ വോയിസ് ഓപ്ഷനുകളിലേക്ക് മാറാനും സാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലേഖനം വിവരിക്കുന്നതിന് പുറമെ, വായിക്കുന്ന വാചകം പ്രത്യേകം മാര്‍ക്ക് ചെയ്തും കാണിക്കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് എവിടെവരെ വായിച്ചുവെന്നകാര്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അതേസമയം, ഇത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഓഫ് ചെയ്യുന്നതിനുള്ള ബട്ടണും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
ഇത് കൂടാതെ, ക്രോം തങ്ങളുടെ ചിത്രങ്ങളുടെ മികവും മെച്ചപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, ക്രോമിനായി ഗൂഗിള്‍ ഒരു പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇന്‍സ്‌റ്റോള്‍ ചെയ്ത ഒരു എക്‌സ്റ്റന്‍ഷന്‍ വെബ്‌സ്‌റ്റോറില്‍ ഇല്ലെങ്കില്‍ അത് ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കും. ഈ ഫീച്ചര്‍ ക്രോം 117 മുതല്‍ അവതരിപ്പിച്ച് തുടങ്ങുമെന്ന് ക്രോം എക്‌സ്റ്റന്‍ഷന്‍സ് വിഭാഗം ഡെവലപ്പര്‍ റിലേഷന്‍സ് എഞ്ചിനീയര്‍ ഒലിവര്‍ ഡങ്ക് ക്രോം ഡെവലപ്പേഴ്‌സ് പോസ്റ്റില്‍ പറഞ്ഞു. നിരവധി ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകളിൽ ഒന്നാണ് ഗൂഗിൾ ക്രോം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളും ഇടയ്ക്ക് ഉണ്ടാകാറുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 19, 2023 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഗൂഗിൾ ക്രോം ഇനി ലേഖനങ്ങൾ വായിച്ചു കേൾപ്പിക്കും; ഈ ഫീച്ചർ പ്രവർത്തിക്കുന്നത് എങ്ങനെ?