ആധുനിക ഗെയിമിംഗിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ജെറാള്‍ഡ് ജെറി ലോവ്‌സണിന്റെ (Gerald Jerry Lowson) 82-ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍.പരസ്പരം മാറ്റാവുന്ന കാട്രിജുകള്‍ ഉപയോഗിച്ചുള്ള ഹോം വീഡിയോ ഗെയിംഗ് സംവിധാനം വികസിപ്പിക്കാന്‍ മുന്‍കൈ എടുത്തയാള്‍ കൂടിയാണ് ജെറാള്‍ഡ്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തന്നെ ഇത്തരമൊരു ആദരവുമായി ഗൂഗിള്‍ ഡൂഡില്‍ എത്തിയത്. ഡേവിയോണ്‍ ഗൂഡന്‍, ലോറണ്‍ ബ്രൗണ്‍, മോമോ പിക്‌സല്‍ എന്നിവർ ചേർന്നാണ് ഈ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
1940 ഡിസംബര്‍ 1-ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലാണ് ജെറാള്‍ഡ് ലോസണ്‍ ജനിച്ചത്. കുട്ടിക്കാലം മുതലേ ഇലക്ട്രോണിക്‌സ് സാങ്കേതിക വിദ്യയോട് വളരെയധികം താല്‍പ്പര്യം കാണിച്ചിരുന്നയാളാണ് ലോവ്‌സണ്‍. തന്റെ വീടിനടുത്തുള്ളവരുടെ ടെലിവിഷനുകള്‍, റേഡിയോകള്‍ എന്നിവ നന്നാക്കുന്നതില്‍ അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. മാത്രമല്ല സ്വന്തമായി ഒരു റേഡിയോയും അദ്ദേഹം നിര്‍മ്മിച്ചിരുന്നു.
കാലിഫോണിയയിലെ പാലോ ആള്‍ട്ടോയിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കോളേജിലും സിറ്റി കോളെജിലുമായിട്ടായിരുന്നു അദ്ദേഹം ഉപരിപഠനം പൂര്‍ത്തിയാക്കിയത്.
Also read: ഓണ്‍ലൈന്‍ ഗെയിമിംഗിന് 28% ജിഎസ്ടി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം
ധാരാളം ടെക്ക് കമ്പനികളുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും ആവിര്‍ഭാവത്തോടെ ഈ നഗരവും അതുള്‍പ്പെടുന്ന പ്രദേശവും സിലിക്കണ്‍വാലി എന്ന് അറിയപ്പെടാന്‍ തുടങ്ങി.
കാലിഫോണിയയില്‍ എത്തിയ ലോവ്‌സണ്‍ ഫെയല്‍ചൈല്‍ഡ് സെമികണ്ടക്ടര്‍ എന്ന കമ്പനിയില്‍ എന്‍ജീനിയറിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യാന്‍ തുടങ്ങി.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഫെയര്‍ചൈല്‍ഡിന്റെ വീഡിയോ ഗെയിം ഡിപ്പാര്‍ട്ട്മെന്റിന്റെ എഞ്ചിനീയറിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി ലോവ്‌സണിന് സ്ഥാനക്കയറ്റം ലഭിച്ചക്കുകയും ചെയ്തു. അവിടെ വെച്ചാണ് അദ്ദേഹം ഫെയര്‍ ചൈല്‍ഡ് ചാനല്‍ എഫ് വികസിപ്പിച്ചത്.
പരസ്പരം മാറ്റാവുന്ന ഗെയിം കാട്രിഡ്ജുകള്‍, 8-വേ ഡിജിറ്റല്‍ ജോയ്സ്റ്റിക്ക്, ഒരു പോസ് മെനു എന്നീ ഫീച്ചറുകളുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ഹോം വീഡിയോ ഗെയിം സിസ്റ്റം കണ്‍സോളായിരുന്നു ഇത്. മാത്രമല്ല ചാനല്‍ എഫിന്റെ കീഴില്‍ നിരവധി ഗെയിംഗ് സംവിധാനങ്ങളും പുറത്തുവന്നു. അതാരി, എസ്എന്‍ഇഎസ്, ഡ്രീംകാസ്റ്റ് തുടങ്ങിയവ അവയില്‍ ചിലതാണ്.
1980 ആയപ്പോഴേക്കും ലോവ്‌സണ്‍ ഫെയല്‍ ചൈല്‍ഡില്‍ നിന്നും രാജിവെച്ച് സ്വന്തമായി ഒരു കമ്പനി തുടങ്ങി. വീഡിയോ സോഫ്റ്റ് എന്ന പേരിലായിരുന്നു കമ്പനി. ഒരു കറുത്തവംശജന്‍ നേതൃത്വം നല്‍കുന്ന ചുരുക്കം ചില കമ്പനികളില്‍ ഒന്നായിരുന്നു വീഡിയോ സോഫ്റ്റ്. അതാരി-2600ന് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചത് ഈ കമ്പനിയാണ്. ഇതോടെ ലോവ്‌സണിന്റെ കമ്പനി പ്രശസ്തിയിലേക്ക് കുതിച്ചു. എന്നാല്‍ ഈ കമ്പനിയ്ക്ക് അധികം നാള്‍ ആയുസ്സ് ഉണ്ടായിരുന്നില്ല. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം വീഡിയോസോഫ്റ്റ് എന്ന കമ്പനി അടച്ചുപൂട്ടി. എന്നാല്‍ ലോവ്‌സണിന്റെ സേവനം അപ്പോഴും ഈ മേഖലയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ശേഷിച്ച കാലം അദ്ദേഹം ഒന്നിലധികം എഞ്ചീനിയറിംഗ്, വീഡിയോ ഗെയിംമിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.