Reliance Jio-Google Deal| ജിയോയിൽ നിക്ഷേപവുമായി ഗൂഗിളും; 33737 കോടി രൂപ നിക്ഷേപിക്കും

Last Updated:

ഇന്‍റർനെറ്റ് രംഗത്തെ അതികായരായ ഗൂഗിളിന്‍റെ സാമ്പത്തികപരമായ നീക്കം മാത്രമല്ല, തന്ത്രപരമായ നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്

മുംബൈ: റിലയൻസ് ജിയോ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപവുമായി ഗൂഗിളും. ജിയോയുടെ 7.8 ശതമാനം ഓഹരികളിൽ 33737 കോടി രൂപയാണ് ഗൂഗിൾ നിക്ഷേപിക്കുക. ജിയോയുമായുള്ള ഇടപാട് ഇന്‍റർനെറ്റ് രംഗത്തെ അതികായരായ ഗൂഗിളിന്‍റെ സാമ്പത്തികപരമായ നീക്കം മാത്രമല്ല, തന്ത്രപരമായ നിക്ഷേപമായാണ് വിലയിരുത്തപ്പെടുന്നത്. ജിയോയുടെ മാതൃ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ വാർഷിക പൊതുയോഗം നടക്കുന്ന ഇന്നാണ് ജിയോ-ഗൂഗിൾ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്..
ടെക് ലോകത്തെ ഏറ്റവും പ്രമുഖരായ നാലു കമ്പനികളുടെ നിക്ഷേപം ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിന് ലഭിച്ചു. ഗൂഗിളിന് മുമ്പ് ഫേസ്ബുക്ക്, ഇന്റൽ, ക്വാൽകോം എന്നിവയും ജിയോയുടെ തന്ത്രപരമായ പങ്കാളികളായി മാറി കഴിഞ്ഞു.
Also Read- Qualcomm-Jio deal | 730 കോടി രൂപ നിക്ഷേപിച്ച് ക്വാൽകോം; മൂന്ന് മാസത്തിനിടെ ജിയോയിൽ പതിമൂന്നാമത്തെ നിക്ഷേപം
അടുത്തകാലത്തായി നടത്തിയ ഇടപാടുകളിലൂടെ ജിയോയ്ക്ക് ആറ് കമ്പനികളിൽനിന്നുള്ള സാങ്കേതികവിദ്യയും സാമ്പത്തിക നിക്ഷേപകരെയും മൂന്ന് പരമാധികാര ഫണ്ടുകളും ലഭിച്ചു. ഇതോടെ മൊത്തം നിക്ഷേപകരുടെ എണ്ണം 14 ആയി. ഇത്രയും കമ്പനികളുമായി നടത്തിയ നിക്ഷേപത്തിലൂടെ മൊത്തം 1,52,056 കോടി രൂപ ജിയോ സമാഹരിച്ചു.
advertisement
advertisement
കൂടതൽ പണം നിക്ഷേപമായി കൊണ്ടുവരുന്നതിനൊപ്പം തന്ത്രപരമായ നാല് പങ്കാളികളും ജിയോയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ തന്ത്രപരമായ പങ്ക് വഹിക്കും.
Disclaimer: News18.com is part of Network18 Media & Investment Limited which is owned by Reliance Industries Limited that also owns Reliance Jio.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Reliance Jio-Google Deal| ജിയോയിൽ നിക്ഷേപവുമായി ഗൂഗിളും; 33737 കോടി രൂപ നിക്ഷേപിക്കും
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement