ആരാണ് ഋഷഭ് പന്തിന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പാർട്നർ? രണ്ടാമതൊന്ന് ആലോചിക്കാതെ പന്ത് അതിന് മറുപടി നൽകും. വിരാട് കോഹ്ലിയോ രോഹിത് ശർമയോ അല്ല, ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയാണ് പന്തിന്റെ പ്രിയപ്പെട്ട ബാറ്റിങ് പാർട്നർ.
കുറഞ്ഞ അവസരങ്ങളിൽ മാത്രമാണ് ധോണിക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതെങ്കിലും അതെല്ലാം മികച്ചവയായിരുന്നുവെന്ന് പന്ത്. ബാറ്റിങ്ങിൽ അപ്പുറത്തുള്ളത് ധോണിയാണെങ്കിൽ പാതി ആശ്വാസമായെന്നാണ് പന്ത് പറയുന്നത്.
ഇന്ത്യൻ ടീമിൽ ഏറെ പ്രതീക്ഷയുള്ള യുവതാരമാണ് ഋഷഭ് പന്ത്. പന്ത് മഹാനായ കളിക്കാരനാകുമെന്നാണ് സൗരവ് ഗാംഗുലി ഒരിക്കൽ പറഞ്ഞത്. വിമർശനങ്ങളും സമ്മർദ്ദങ്ങളുമാണ് പന്ത് നേരിടുന്ന വെല്ലുവിളി. അനുഭവങ്ങളിലൂടെ അദ്ദേഹം ഇതിനെ അതിജീവിക്കുമെന്ന് മുതിർന്ന താരങ്ങൾ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.