Camera Day 2021 | വിശേഷ ദിനത്തിന്റെ ഉത്ഭവവും, ചരിത്രവും, പ്രാധാന്യവും അറിയാം

Last Updated:

ക്യാമറ ക്രമേണ വലിയ ആകൃതിയുള്ള ഉപകരണങ്ങളായി പരിണമിച്ചു, വാസ്തവത്തിൽ ഫോട്ടോഗ്രാഫിക് ഫിലിമിൽ സിൽവർ ലവണങ്ങൾ ഉപയോഗിച്ച് ചിത്രത്തെ പതിപ്പിക്കാനുള്ള കഴിവാണ് ക്യാമറയ്ക്കു പിന്നിലുള്ള അടിസ്ഥാന ശാസ്ത്രം.

Camera day 2021
Camera day 2021
മൊബൈൽ ഫോണുകളുടെ കണ്ടുപിടുത്തം നമ്മുടെ മനുഷ്യജീവിതത്തിൽ വരുത്തിയ മാറ്റം ചില്ലറയല്ല. പ്രത്യേകിച്ചും മൊബൈൽ ഫോണുകളിൽ ക്യാമറ കൂടി ഉൾപ്പെടുത്തിയപ്പോൾ നമുക്ക് ചുറ്റുമുള്ള ലോകം ഇന്ന് അനുനിമിഷം ചിത്രങ്ങളായി മാറുന്നു. എല്ലാത്തിനുമുപരി, ഈ ഉപകരണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. എല്ലാവരും ക്യാമറാമാൻമാരാകുന്ന പ്രതിഭാസം മൊബൈൽ ഫോണിന്റെ ആവിർഭാവത്തോടെ കൂടിയാണുണ്ടായത്.
ലോക ക്യാമറാദിനമായി ആഘോഷിക്കുന്ന ഈ ദിവസത്തിൽ ക്യാമറയുടെ ഉത്ഭവത്തിവും ചരിത്രവും എന്താണെന്ന് നോക്കാം.
ക്യാമറാദിനം എന്നു തുടങ്ങിയെന്നോ തുടങ്ങാനുണ്ടായ കാരണങ്ങൾ എന്താണെന്നോ എന്നത് അജ്ഞാതമാണ്. പക്ഷേ, ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ക്യാമറയെയും ഫോട്ടോഗ്രാഫർമാരെയും അനുസ്മരിക്കുന്ന ദിവസമാണിത്. തീർച്ചയായും, ഈ ദിവസം പ്രൊഫഷണലുകൾക്ക് കൂടുതൽ പ്രാധാന്യം നല്‍കുന്നു. എന്നിരുന്നാലും മൊബൈൽ ഫോണിന്റെ വരവോടെ ക്യാമറ സാർവത്രികമായി മാറുകയും അതോടു കൂടി ഈ ദിനത്തിന്റെ പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു. നമുക്ക് ചുറ്റുമുള്ള ഈ ലോകത്ത് ഇന്ന് ക്യാമറയുടെ സ്വാധീനം നിറം, ജാതി, മതം, പ്രദേശം എന്നിവയെ മറികടക്കുന്നതാണ്‌.
advertisement
ക്യാമറ ദിനം എങ്ങനെയാണ്‌ ആഘോഷിക്കുന്നത്? സംശയമുണ്ടല്ലേ? നിങ്ങള്‍ക്ക് പ്രിയങ്കരമായവയുടെ ദൃശ്യങ്ങളെടുത്താണ് ഈ ദിവസം ആഘോഷിക്കുക. ഒരു ഫോട്ടോ സെഷനായി നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കാം. നിങ്ങൾ ഒരു പ്രൊഫഷണലാണെങ്കിൽ, ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനങ്ങൾ ആരെയെങ്കിലും പഠിപ്പിക്കുക അല്ലെങ്കിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തുക.
#NationalCameraDay എന്ന ഹാഷ്‌ടാഗുമായി സോഷ്യൽ മീഡിയയിൽ ചില ഫോട്ടോഗ്രാഫി ടിപ്പുകളും സൂത്രങ്ങളും പങ്കിട്ടു കൊണ്ട് നിങ്ങൾക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കാനും കഴിയും.
advertisement
യഥാർത്ഥത്തിൽ ക്യാമറയുടെ ചരിത്രം ഫോട്ടോഗ്രഫിക്ക് മുമ്പു തന്നെ ആരംഭിക്കുന്നുണ്ട്. സാധാരണ ഫോട്ടോഗ്രാഫിക് ക്യാമറയുടെ മുന്നോടിയായിരുന്നു ക്യാമറ ഒബ്സ്ക്യുറ പതിനൊന്നാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഫോട്ടോഗ്രഫി കണ്ടെത്തുന്നതിന് മുന്നേ ആയിരുന്നു ഇത്.
ക്യാമറ ക്രമേണ വലിയ ആകൃതിയുള്ള ഉപകരണങ്ങളായി പരിണമിച്ചു, വാസ്തവത്തിൽ ഫോട്ടോഗ്രാഫിക് ഫിലിമിൽ സിൽവർ ലവണങ്ങൾ ഉപയോഗിച്ച് ചിത്രത്തെ പതിപ്പിക്കാനുള്ള കഴിവാണ് ക്യാമറയ്ക്കു പിന്നിലുള്ള അടിസ്ഥാന ശാസ്ത്രം. എന്നിരുന്നാലും 1839ൽ ആൽഫോൺസ് ഗിറോക്സ് കണ്ടുപിടിച്ചതും വാണിജ്യ നിർമ്മാണത്തിനായി വികസിപ്പിച്ചതുമായ ഡാഗുറോടൈപ്പ് ക്യാമറയാണ് ആദ്യത്തെ ഫോട്ടോഗ്രാഫിക് ക്യാമറ. ഇന്ന്, നമ്മുടെ പോക്കറ്റിൽ വയ്ക്കാന്‍ കഴിയുന്ന പേന പോലെ ക്യാമറകൾ ചെറുതാണ്. കണ്ടുപിടിക്കാൻ കഴിയാത്ത പല സവിശേഷതകളും പ്രത്യേകതകളും അവയ്ക്കുണ്ട്.
advertisement
ഡിജിറ്റൽ യുഗത്തിന്റെ വരവോടെ, ക്യാമറകൾ ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഹൈടെക് ഉപകരണങ്ങളായി പരിണമിച്ചു. ഫോട്ടോകൾ എടുക്കുന്നത് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള പ്രവർത്തനങ്ങളിലൊന്നായി ഇന്നു മാറിയിരിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും പ്രൊഫഷണലുകൾക്കും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് നിരവധി പ്ലാറ്റ്ഫോമുകൾ ഇവ നൽകുന്നു. ദേശീയ ക്യാമറ ദിനത്തിന്റെ ഔദ്യോഗിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ ഉത്ഭവത്തെയും സ്ഥാപകനെയും കുറിച്ചുള്ള വിവരങ്ങൾ ഇന്നും അജ്ഞാതമാണ്.
നമുക്ക് ക്യാമറ എന്ന ഈ നിത്യവിസ്മയത്തിന്റെ വഴിത്താരയിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കാലഗണനയനുസരിച്ച് ഇങ്ങനെ സംഗ്രഹിക്കാം. ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ കണ്ടുപിടുത്തത്തിന് മുമ്പ് 11 മുതൽ 17 വരെ നൂറ്റാണ്ടുകളിൽ ക്യാമറ ഒബ്സ്ക്യുറ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
advertisement
1825-ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജോസെഫ് നിക്കോഫോർ നിപ്സ് ഒരു ഫോട്ടോ സൃഷ്ടിക്കുന്നതിന് ഏതാണ്ട് എട്ട് മണിക്കൂർ വെളിച്ചം എക്സ്പോഷർ ചെയ്യേണ്ടതിനുള്ള അച്ചടിവിദ്യ കണ്ടുപിടിച്ചു. അതിനെ ഹീലിയോഗ്രാഫ് എന്നാണ് വിളിച്ചിരുന്നത്. 1839ൽ ഡാഗുറോടൈപ്പ് ക്യാമറ കണ്ടുപിടിച്ചത് ലൂയിസ് ജാക്വസ് ഡാഗെറെ ആണ്. ഒരു മെറ്റൽ പ്ലേറ്റിൽ സ്ഥിരമായ ഒരു ഫോട്ടോ സൃഷ്ടിക്കുന്നതിന്‌ വാണിജ്യപരമായി വിജയിച്ച ആദ്യത്തെ ഫോട്ടോഗ്രാഫിക് പ്രക്രിയയായി ഇത് മാറി. 1900 ആയപ്പോഴേക്കും വേഗത്തിൽ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയുന്ന ക്യാമറ പൊതുജനങ്ങൾക്കായി വൻതോതിൽ വിൽപ്പനയ്‌ക്കെത്തി. 80, 90 കളിൽ ക്യാമറകൾ ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചു, നിരവധി കമ്പനികൾ ചിത്രങ്ങൾ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കുന്ന ഉപകരണങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങി. 2000ത്തോടെ നമ്മുടെ മൊബൈൽ ഫോണുകളിൽ ക്യാമറകൾ വന്നുതുടങ്ങി.
advertisement
എന്തായാലും നമ്മുടെ ജീവിതത്തെ വര്‍ണ്ണാഭമാക്കി മാറ്റുന്നതിന് വഴിതെളിച്ച ഈ ഉപകരണത്തെ നമുക്ക് നന്ദിയോടെ സ്മരിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Camera Day 2021 | വിശേഷ ദിനത്തിന്റെ ഉത്ഭവവും, ചരിത്രവും, പ്രാധാന്യവും അറിയാം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement