• HOME
  • »
  • NEWS
  • »
  • buzz
  • »
  • അനുഷ്ക ശർമ്മയുടെ ​ഗ‍‍ർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്; വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവ‍ർത്തനങ്ങൾക്ക്

അനുഷ്ക ശർമ്മയുടെ ​ഗ‍‍ർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്; വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവ‍ർത്തനങ്ങൾക്ക്

ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്.

Anushka Sharma

Anushka Sharma

  • Share this:
    അനുഷ്ക ശർമയുടെ ഗ‍‍ർഭകാല വസ്ത്രങ്ങൾ സോഷ്യൽ മീഡിയയിൽ മുമ്പ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാൽ, ഇപ്പോൾ അതേ വസ്ത്രങ്ങൾ തന്നെയാണ് വീണ്ടും വാ‍ർത്തകളിൽ ഇടം നേടിയിരിക്കുന്നത്. അനുഷ്കയുടെ ​ഗ‍ർഭകാലത്തെ വസ്ത്രങ്ങൾ താരം വിൽപ്പനയ്ക്ക് വച്ചു. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവ‍ർത്തനങ്ങൾക്ക് ഉപയോ​ഗിക്കാനാണ് ഈ ബോളിവുഡ് നായികയുടെ തീരുമാനം. അഭിനേത്രി എന്നതിനൊപ്പം ബോളിവുഡിലെ മികച്ച നിർമ്മാതാവ് കൂടിയാണ് അനുഷ്ക.

    'വസ്ത്രങ്ങൾ ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷൻ രം​ഗത്ത് വലിയ സ്വാധീനം ചെലുത്താൻ സാധിക്കും. എന്റെ ഗർഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാൽ, അവ നിർമ്മിക്കുന്നതിന് ഉപയോ​ഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോൾ, നമ്മുടെ വസ്ത്രങ്ങൾ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിർണായകമാണെന്ന് തോന്നി' - അനുഷ്ക ശ‍ർമ്മ പറഞ്ഞു.

    'ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗർഭിണികൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിന് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ ഓരോ വർഷവും 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. പങ്കുവയ്പ്പിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഞാൻ ഉപയോ​ഗിച്ച ഈ വസ്ത്രങ്ങൾ അടുത്തതായി ആര് സ്വന്തമാക്കുമെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ട്' - അനുഷ്ക കൂട്ടിച്ചേ‍ർത്തു.

    ഷർട്ടിടാത്ത ഫോട്ടോയുമായി ഋത്വിക് റോഷൻ; നീയിപ്പോഴും ഇരുപത്തിയൊന്നുകാരന്‍ തന്നെയെന്ന് മുൻ ഭാര്യ സുസൈന

    ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിറ്റ് കിട്ടുന്ന പണം സ്നേഹ (SNEHA) എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യൽ എന്റർപ്രൈസായ ഡോൾസ് വീയുടെ വെബ്‌സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് നിങ്ങൾക്ക് അനുഷ്കയുടെ ​ഗ‍ർഭകാല വസ്ത്രങ്ങൾ സ്വന്തമാക്കാവുന്നതാണ്.

    ബ്രിട്ടനിൽ 11 വയസ്സുകാരി അമ്മയായി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ

    അടുത്തിടെ ബിഗ് ബോസ് സീസൺ 14'വിജയി റുബീന ദിലൈക്കിന്റെ വില കൂടിയ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്നു. ബി​ഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചപ്പോൾ റുബീന ധരിച്ചിരുന്ന ​ഗൗൺ ഉൾപ്പെടെ പരിപാടിയിൽ ഉപയോ​ഗിച്ചിരുന്ന എല്ലാ ​ഗൗണുകളും വിൽപ്പനയ്ക്ക് വച്ചു. എൽ‌ജിബിടിക്യുഐ (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീൻ, ഇന്റർസെക്‌സ്, അസ്സെക്ഷ്വൽ) കമ്മ്യൂണിറ്റിക്ക് വേണ്ടി ഈ തുക ചെലവഴിക്കാനാണ് റുബീന തീരുമാനിച്ചിരുന്നത്.






    ബി​ഗ് ബോസിന്റ അവസാന ദിനത്തിൽ റുബീന ദിലൈക്ക് ധരിച്ചിരുന്ന ഇളം മഞ്ഞ നിറത്തിലുള്ള തിളക്കമാ‍ർന്ന ​ഗൗൺ വളരെ മനോഹരമായിരുന്നു. ഈ ​ഗൗൺ ഉൾപ്പെടെയാണ് വിൽപ്പനയ്ക്കായി വച്ചിരിക്കുന്നത്. 'മർജനേയ' എന്ന മ്യൂസിക് വീഡിയോയിൽ റുബീന ധരിച്ചിരുന്ന വസ്ത്രവും LGBTQ കമ്മ്യൂണിറ്റിക്ക് നൽകുന്ന സംഭാവനയുടെ ഭാ​ഗമായി വിൽപ്പനയ്ക്ക് വച്ചിരുന്നു. ബിഗ് ബോസ് വിജയിയായ റുബീന എല്ലായ്പ്പോഴും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിന്റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയിരുന്നു. 2006ൽ മിസ് ഷിംല സൗന്ദര്യ മത്സരത്തിലും 2008ൽ മിസ്സ് നോർത്ത് ഇന്ത്യ മത്സരത്തിലും വിജയിയാണ് റുബീന ദിലൈക്ക്.
    Published by:Joys Joy
    First published: