'പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

Last Updated:

ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്

രാഹുല്‍ മാങ്കൂട്ടത്തിൽ
രാഹുല്‍ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടൻ പോലീസ് കേസെടുക്കും.
ഇതും വായിക്കുക: പരാതി ഉണ്ട്! രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി
യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താനും പോലീസ് അപേക്ഷ നൽകും. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം നെടുമങ്ങാട് വലിയമല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ശേഷം നേമം പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും. ഇന്ന് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. കേസെടുത്താൽ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ അഭിഭാഷകരുമായി രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
advertisement
ഇതും വായിക്കുക: ‘കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ട്, നിയമപരമായി തന്നെ പോരാടും’; പരാതിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി മാങ്കൂട്ടത്തിൽ
വ്യാഴാഴ്ച വൈകിട്ടാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെയാണ് ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നത്. ‌
advertisement
Summary: The police have recorded the statement of the woman who filed a complaint against Palakkad MLA Rahul Mamkootathil. The complainant's statement was recorded under the leadership of the Rural SP last night. The complainant has stated in her testimony that Rahul Mamkootathil enticed and sexually assaulted her, and forced her to undergo an abortion. Based on this statement, the police will register a case soon.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു' രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി
Next Article
advertisement
Vaikunta Ekadashi 2025: വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം
Vaikunta Ekadashi 2025: വൈകുണ്ഠ ഏകാദശി അഥവാ സ്വർഗവാതിൽ ഏകാദശി; സ്വർഗവാതില്‍ തുറക്കുന്ന പുണ്യദിനം
  • വൈകുണ്ഠ ഏകാദശി ദിനം വിഷ്ണുവിന്റെ വാതിൽ തുറക്കുന്ന പുണ്യദിനമായി വൈഷ്ണവർ ആഘോഷിക്കുന്നു.

  • ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലഭ്യവും രോഗശമനവും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

  • പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ പ്രധാന വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും പൂജകളും നടക്കുന്നു.

View All
advertisement