ആഴ്ചയിൽ 70 മണിക്കൂർ ഒക്കെ എന്ത്? ഗൂഗിൾ ജീവനക്കാരുടെ ജോലിസമയം അറിയാമോ?

Last Updated:

ടെക് ഭീമന്മാരായ കമ്പനികൾ വിശ്രമത്തോട് കൂടിയുള്ള ജോലിയ്ക്കാണ് പ്രാധാന്യം നല്കുന്നതെന്നുള്ള ഒരു ചിന്താഗതിയാണ് ഇതോടെ ഇല്ലാതായത്

news18
news18
ഐടി ജീവനക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്നുള്ള ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ടെക് കമ്പനികളുടെ ചില സിഇഒമാരിൽ നിന്ന് അദ്ദേഹത്തിന് പിന്തുണ ലഭിച്ചെങ്കിലും മിക്ക ആളുകളും അദ്ദേഹത്തിന്റെ ഈ നിർദ്ദേശത്തെ ശക്തമായി വിമർശിച്ചിരുന്നു. അതേസമയം, ഗൂഗിൾ ജീവനക്കാർ ആഴ്ചയിൽ എത്രമാത്രം ജോലി ചെയ്യുന്നുവെന്നതിന്റെ ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗൂഗിൾ ജീവനക്കാരുടെ ജോലി സമയം വളരെ കുറവാണെന്ന ധാരണ പലർക്കുമുണ്ട്. ഗൂഗിളിലെ തൊഴിൽ സംസ്കാരം അനുസരിച്ച് ജീവനക്കാർ ഒരു ദിവസം 70 മിനിറ്റ് മാത്രമാണ് ജോലി ചെയ്യുതെന്ന് കരുതുന്നവർ നിരവധിയാണ്. എന്നാൽ മറ്റുള്ളവരെപ്പോലെ ഗൂഗിൾ ജീവനക്കാരും ഒരു ദിവസം എട്ട് മണിക്കൂർ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ചിലപ്പോൾ അതിൽ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ടെക് ഭീമന്മാരായ കമ്പനികൾ വിശ്രമത്തോട് കൂടിയുള്ള ജോലിയ്ക്കാണ് പ്രാധാന്യം നല്കുന്നതെന്നുള്ള ഒരു ചിന്താഗതിയാണ് ഇതോടെ ഇല്ലാതായത്.
advertisement
ഗൂഗിളിൽ ജോലി ചെയ്യുന്ന ഒരു എച്ച് ആർ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. “ഗൂഗിളിലെ മിക്ക ജീവനക്കാരും അവർ ജോലി ചെയ്യുന്ന ദിവസങ്ങളിൽ 8 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നുണ്ടെന്ന്” എച്ച് ആർ വ്യക്തമാക്കി.
കമ്പനിയുടെ ജോലി സമയത്തിനെക്കുറിച്ച് വിശദീകരിക്കാനായി ഗൂഗിൾ വക്താവ് കോർട്ടെനെ മെൻസിനിയും രംഗത്തെത്തി. ജീവനക്കാരുടെ ജോലിയുടെ സ്വഭാവം അടിസ്ഥാനമാക്കി അവരുടെ താല്പര്യർത്ഥമുള്ള സമയക്രമം കമ്പനി അംഗീകരിക്കാറുണ്ടെന്നുംഇത്തരം അഭ്യർത്ഥനകൾ പരിഗണിക്കാറുണ്ടെന്നുംമെൻസിനി പറഞ്ഞു.ഗൂഗിൾ ജീവനക്കാർ ചിലപ്പോൾ എട്ടുമണിക്കൂറിൽ കൂടുതൽ സമയം ഒരു ദിവസം ജോലി ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും എത്തിക്കുന്നതിന് ഏത് കമ്പനിയിലെയും പോലെ ഞങ്ങളുടെ ജീവനക്കാരും ആഴ്ചയിൽ 40 മണിക്കൂറിലധികം സമയം ചിലപ്പോൾ ജോലി ചെയ്യാറുണ്ടെന്നും മെൻസിനി വ്യക്തമാക്കി.
advertisement
ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ ജീവനക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഗൂഗിളിന്റെ ഒരു യോഗത്തിൽ എത്തിയിരുന്നു. ഈ വർഷം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഗൂഗിളിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. ഈ നീക്കം വരും കാലങ്ങളിൽ നിർണായകമാണെന്ന് പിച്ചൈ ഊന്നിപ്പറഞ്ഞു. “മിടുക്കരായിരിക്കുക, ചെലവ് കുറച്ച് ഉപയോഗിക്കുന്നവരായിരിക്കുക, കൂടുതൽ കാര്യക്ഷമത പുലർത്തുന്നവരായിരിക്കുക” എന്നതായിരുന്നു പിച്ചൈയുടെ ജീവനക്കാർക്കുള്ള മാർഗ നിർദ്ദേശങ്ങൾ.ജീവനക്കാർക്കുള്ള ചില അധിക ആനുകൂല്യങ്ങൾ ഗൂഗിൾ വെട്ടിക്കുറച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ആഴ്ചയിൽ 70 മണിക്കൂർ ഒക്കെ എന്ത്? ഗൂഗിൾ ജീവനക്കാരുടെ ജോലിസമയം അറിയാമോ?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement