തിരുവനന്തപുരം: 4G യേക്കാൾ പത്തിരട്ടി വേഗം പ്രതീക്ഷിക്കുന്ന 5G സേവനങ്ങളുടെ നിരയിലേക്ക് കേരളവും. കൊച്ചിയിലാണ് തുടക്കം. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി ആരംഭി ക്കുന്നത് റിലയൻസ് ജിയോ ആണ്.റിലയൻസ് ജിയോ 5ജി സേവനമായ ‘ജിയോ ട്രൂ ജി’ ഇന്നു മുതൽ ലഭ്യമാകും. ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. അടുത്ത വർഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി.
ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ ഹോട്ടൽ അവന്യൂ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയായിരിക്കും.
എന്താണ് വ്യത്യാസം?
സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോയുടെ പറയുന്നത്. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്നൽ അയയ്ക്കുന്ന നോൺ-സ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സ്റ്റാൻഡ് എലോൺ സംവിധാനമാണ് റിലയൻസ് 5ജി യിലുണ്ടാവുക.
Also read-5ജി കേരളത്തിൽ; ജിയോ ട്രൂ 5 ജി കൊച്ചിയിൽ ലഭ്യമാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
എങ്ങനെ കിട്ടും 5G
ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ ഉണ്ടായിരിക്കണം. അടിസ്ഥാന പ്രി പെയ്ഡ് പ്ലാൻ ആയ 239 രൂ പയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. അതിൽ I’m interested’ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്സിൽ മൊബൈൽ നെറ്റ് വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ പ്രിഫേഡ് നെറ്റ്വർക് ടൈപ്പിൽ 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളറ്റത്ത് 5ജി ചിഹ്നം പ്രത്യക്ഷമാകും.
എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.