ഇന്റർഫേസ് /വാർത്ത /money / ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ

ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ

whatsapp-logo

whatsapp-logo

വാട്‌സാപ്പ് മാത്രം ഓഫ് ചെയ്ത് കൊണ്ട് നെറ്റ് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതാണ്.

  • Share this:

കോവിഡ് വ്യാപനം മൂലം കമ്പനികൾ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയതോടെ മൊബൈല്‍ നെറ്റ് ഓഫ് ചെയ്യാനാകാത്ത അവസ്ഥയാണ് പലര്‍ക്കുമുള്ളത്. ജോലി ചെയ്യാമ്പോഴോ, വീഡിയോ,സിനിമ അങ്ങനെ എന്തെങ്കിലും ഓണ്‍ലൈനിൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ വാട്‌സാപ്പ് മെസേജുകള്‍ വന്നുകൊണ്ടിരിക്കുന്നത് പലർക്കും ബുദ്ധിമുട്ടാണ്.

നെറ്റ് ഉപയോഗിക്കുകയും വേണം എന്നാൽ വാട്സാപ്പ് മെസേജുകൾ വരാനും പാടില്ല. എന്നാൽ ഇതിനു ഒരു പരിഹാരമുണ്ട. വാട്‌സാപ്പ് മാത്രം ഓഫ് ചെയ്ത് കൊണ്ട് നെറ്റ് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതാണ്.

You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]ഖത്തറിൽനിന്ന് 183 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി; സംഘത്തിൽ 61 ഗർഭിണികളും [NEWS]മലപ്പുറത്തെ റെയിൽവേ സ്റ്റേഷൻ കേന്ദ്രമന്ത്രിക്കും ഇഷ്ടമായി; 'പ്രകൃതിയുടെ സൗന്ദര്യം' എന്ന് പിയൂഷ് ഗോയൽ [NEWS]

പോസ് ഇറ്റ് എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. പേരു പോലെ തന്നെ വാട്‌സാപ്പ് എന്ന ആപ്ലിക്കേഷന്‍ റണ്ണിംഗ് പോസ് ചെയ്യുന്ന ആപ്പാണ് ഇത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായുള്ള ഈ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ആപ്പ് ആക്റ്റിവേറ്റ് ചെയ്യുക. ചെയ്യുമ്പോള്‍ വാട്‌സാപ്പ് അല്ലാത്ത മറ്റെല്ലാ ആപ്ലിക്കേഷനും പിന്നില്‍ പ്രവര്‍ത്തിക്കും. ഇനി വാട്‌സാപ്പ് ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഇത് അണ്‍ പോസ് അഥവാ ഓഫ് ചെയ്താല്‍ മതി.

ഉപയോക്താക്കളുടെ സൗകര്യം അനുസരിച്ചുള്ള ഓപ്ഷൻസും ഇതിലുണ്ട്. മീറ്റിംഗ് മോഡിൽ ഇടാം, മെസേജ് അണ്‍സേവ്ഡ് ചെയ്യാനും, നോട്ടിഫിക്കേഷന്‍ മാത്രം ഓഫ് ചെയ്യാനും കൂടാതെ മെസേജ് അയയ്ക്കുന്ന ആളിന് ടിക്ക് ലഭിക്കാതെ തന്നെ മെസേജ് വായിക്കാനും മാർഗമുണ്ട്.

First published:

Tags: Chatting on WhatsApp, Internet, Work from home