ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ചാറ്റ് ജിപിടി എങ്ങനെ ഉപയോഗിക്കാം ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെക്കുറിച്ച് (ChatGPT) ഇതിനോടകം നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാകും. ഈ സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിൽ ആദ്യം പലർക്കും ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും ഇപ്പോൾ ഈ സേവനം എല്ലാവർക്കും സൗജന്യമായി പരീക്ഷിക്കാവുന്നതാണ്. ചാറ്റ്ജിപിടിയുടെ ഉപയോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങളാണ് താഴെ പറയുന്നത്.
ചാറ്റ് ജിപിടി എങ്ങനെ ഉപയോഗിക്കാം?
വളരെ എഴുപ്പത്തിലും ലളിതമായും ചാറ്റ് ജിപിടി ഉപയോഗിക്കാം. അതിനായി ചില ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഒരു ഓപ്പൺ എഐ (OpenAI) അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യുക എന്നതാണ്. തുടർന്ന് ചാറ്റ് ജിപിടി വെബ്സൈറ്റ് തുറന്ന് ഹോംപേജിലെ മെനുവിൽ നിന്ന് ‘സൈൻ അപ്പ്’ തിരഞ്ഞെടുക്കുക. വെബ്‌സൈറ്റ് ലോഡ് ചെയ്യാൻ കുറച്ച് സമയം എമെടുന്നുണ്ടെെങ്കിൽ പേജ് റിഫ്രഷ് ചെയ്യുകയോ ക്ലോസ് ചെയ്ത് വീണ്ടും തുറക്കുകയോ ചെയ്യുക.
advertisement
നിങ്ങൾ ചാറ്റ് ജിപിടിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ചാണ് നിങ്ങൾ രജിസ്റ്റർ ചെയ്തതെങ്കിൽ, ആ വിലാസത്തിലേക്ക് ഒരു വേരിഫിക്കേഷൻ ഇമെയിൽ ലഭിക്കും. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആശ്യമായ വിവരങ്ങൾ നൽകുക. വേരിഫിക്കേഷൻ ഘട്ടങ്ങൾ പൂർത്തിയാക്കാൻ ‘Finish’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത്രയും ഘട്ടങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ ചാറ്റ് ജിപിടി തികച്ചും സൗജന്യമായി ഉപയോഗിക്കാം.
advertisement
സുപ്രധാന കണ്ടുപിടിത്തമാണെങ്കിലും പല ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ നല്‍കുന്നതില്‍ ചാറ്റ് ജിപിടിയ്ക്ക് ഇപ്പോഴും തെറ്റുപറ്റാറുണ്ടെന്നും ചിലർ പറയുന്നു. ചാറ്റ് ജിപിടി എന്നത് ഒരു സുപ്രധാന കണ്ടുപിടിത്തം തന്നെയാണ്. എന്നാല്‍ കാല്‍ക്കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവയെക്കാള്‍ മികച്ചതല്ല,’ എന്നാണ് ഫ്രഞ്ച് എഴുത്തുകാരനും അധ്യാപകനുമായ അന്റോണിയോ കാസില്ലി പറയുന്നത്. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ മാത്രമാണ് ചാറ്റ് ജിപിറ്റി സഹായിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
advertisement
അതേസമയം അധ്യാപകര്‍ ചാറ്റ് ജിപിറ്റി സാങ്കേതിക വിദ്യയുടെ നല്ലവശങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നാന്റസ് സര്‍വകലാശാലയിലെ ഗവേഷകനായ ഒലിവിയര്‍ എര്‍ട്ഷെയ്ഡ് പറയുന്നത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ സംവിധാനം ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അവ നിരോധിക്കാനുള്ള തീരുമാനം ഫലവത്താകില്ലെന്ന് അദ്ദേഹം പറയുന്നു. ഇവയുപയോഗിക്കുന്നതിന്റെ പരിധി അധ്യാപകര്‍ നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഐ ഉപയോഗിച്ചുള്ള എഴുത്തുകളെ തിരിച്ചറിയുന്ന ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കുകള്‍ അല്ലെങ്കില്‍ സിഗ്നിഫൈയര്‍ എന്നിവ ഉപയോഗിക്കണമെന്നാണ് പരക്കെ ഉയരുന്ന ആവശ്യം. ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വാട്ടര്‍മാര്‍ക്ക് പ്രോട്ടോടൈപ്പ് ഇതിൽ ഉപയോഗിക്കുന്നുണ്ടെന്ന് ചാറ്റ് ജിപിറ്റി നിര്‍മ്മാതാക്കളായ ഓപ്പണ്‍ഐ പറയുന്നു. അതുകൊണ്ട് തന്നെ അധ്യാപകര്‍ക്ക് ഈ സാങ്കേതിക വിദ്യ ഭീഷണിയാകില്ലെന്നും കമ്പനി പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 07, 2023 10:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



