Google Bard | ചാറ്റ് ജിപിടിയെ നേരിടാൻ ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോട്ട് 'ബാർഡ്'; അറിയേണ്ടതെല്ലാം

Last Updated:

സങ്കീർണമായ വിഷയം ലളിതമാക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാർഡ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെ

ഗൂ​ഗിൾ ബാർഡ് എഐ
ഗൂ​ഗിൾ ബാർഡ് എഐ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയെ നേരിടാൻ ‘ബാർഡ്’ (Bard) എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ അവതരിപ്പിച്ച് ​​ഗൂ​ഗിൾ. ബാർഡ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമാണെന്ന് കമ്പനി അറിയിച്ചു.
സംഭാഷണങ്ങൾക്കുള്ള ലാങ്വേജ് മോഡൽ (LaMDA) ഉപയോ​ഗിച്ചാണ് ബാർഡ് അവതരിപ്പിക്കുന്നത്. പൊതുജനങ്ങൾക്കായി അവതരിപ്പിക്കുന്നതിന് മുൻപ് ടെസ്റ്റർമാർ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കും എന്നും കമ്പനി അറിയിച്ചു.
മറുപടികൾ നൽകാനായി വെബ് ഡാറ്റ ആണ് ഇത് ഉപയോഗിക്കുന്നത്. സങ്കീർണമായ വിഷയം ലളിതമാക്കാൻ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബാർഡ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. നിലവിലെ സെർച്ച് എഞ്ചിന് പുതിയ എഐ ടൂളുകളും ​ഗൂ​ഗിൾ പുറത്തിറക്കാനൊരുങ്ങുകയാണ്. കൂടുതൽ ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ട് സേവനം വാഗ്ദാനം ചെയ്യാനും ചാറ്റ്ബോട്ടിന്റെ പ്രതികരണങ്ങളുടെ ഗുണനിലവാരവും കൃത്യതയും സംബന്ധിച്ച വെല്ലുവിളികൾ നേരിടാനായി ആളുകളിൽ നിന്ന് ഫീഡ്ബാക്ക് ശേഖരിക്കാനും കമ്പനി ശ്രമങ്ങൾ നടത്തി വരികയാണ്.
advertisement
രണ്ട് വർഷം മുൻപാണ് ഞങ്ങൾ ഡയലോഗ് ആപ്ലിക്കേഷനുകൾക്കായുള്ള ഞങ്ങളുടെ ലാ​ഗ്വേജ് മോഡലിനെക്കുറിച്ച് (LaMDA) പ്രഖ്യാപിച്ചത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു എഐ ലാ​ഗ്വേജ് മോഡലിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ അതിനെ ‘ബാർഡ്’ എന്നു വിളിക്കുന്നു. വരും ആഴ്‌ചകളിൽ ഇത് പൊതുജനങ്ങൾക്കായി ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനു മുന്നോടിയായി അതിന്റെ ടെസ്റ്റിങ്ങ് നടത്തുകയാണ്,” ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
advertisement
ഭാഷ, ബുദ്ധി, സർ​ഗാത്മകത എന്നിവയെ സംയോജിപ്പിക്കാനാണ് ബാർഡ് ശ്രമിക്കുന്ന് എന്നും ​ഗൂ​ഗിൾ അറിയിച്ചു. വെബ് ഡാറ്റ അടിസ്ഥാനമാക്കിയാണ് ബാർഡ് പുതിയതും ഉയർന്ന നിലവാരമുള്ളതുമായ പ്രതികരണങ്ങൾ നൽകുന്നത്. കമ്പനി പറയുന്നതിനുസരിച്ച് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള പുതിയ കണ്ടുപിടിത്തങ്ങളെക്കുറിച്ചോ ഫുട്‌ബോളിലെ മികച്ച സ്‌ട്രൈക്കർമാരെക്കുറിച്ചോ ഒൻപതു വയസുള്ള ഒരു കുട്ടിക്കു വരെ വിശദീകരിച്ചു കൊടുക്കാനുള്ള കഴിവ് ബാർഡിനുണ്ടെന്നും നിങ്ങളുടെ കഴിവുകൾ വളർത്തിയെടുക്കാൻ ബാർഡ് സഹായിക്കും എന്നും കമ്പനി പറയുന്നു. ചാറ്റ്ജിപിടിക്കു സമാനമായി സംഭാഷണ രീതിയിൽ ഉത്തരം നൽകാൻ ബാർഡിന് കഴിയും.
advertisement
ഓപ്പൺഎഐക്കായി കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ​ഗൂ​ഗിൾ നടത്തിയത്. അതിനു പിന്നാലെ, എഐ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിയെ മൈക്രോസോഫ്റ്റിന്റെ സെർച്ച് എൻജിനായ ബിംഗിലേക്ക് കൊണ്ടുവരാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളും വ്യാപകമായിരുന്നു. സെർച്ചിൽ എഐ പവർ ഫീച്ചറുകൾ സംയോജിപ്പിക്കുമെന്ന് സുന്ദർ പിച്ചെയും ബ്ലോഗ് പോസ്റ്റിൽ പറയുന്നുണ്ട്.
ഡാറ്റ കേന്ദ്രീകരിച്ച് ഗവേഷണം നടത്തി ഫലം നല്‍കുന്ന ഒരു മെഷീന്‍ ലേണിംഗ് സിസ്റ്റമാണ് ചാറ്റ്ജിപിടി. നിലവില്‍ ഡാറ്റയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് സാമ്പിളുകള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30നായിരുന്നു ചാറ്റ്ജിപിടി പൊതുജനങ്ങൾക്കായി ലഭ്യമായത്.
advertisement
Summary: Google introduces Google Bard AI to fight ChatGPT out
മലയാളം വാർത്തകൾ/ വാർത്ത/Money/
Google Bard | ചാറ്റ് ജിപിടിയെ നേരിടാൻ ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോട്ട് 'ബാർഡ്'; അറിയേണ്ടതെല്ലാം
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement