മെറ്റയില്‍ ജോലി ചെയ്യാന്‍ കാനഡയിയിലെത്തിയ ഇന്ത്യന്‍ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം പിരിച്ചുവിട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാനഡയിലോ ഇന്ത്യയിലോ ഒരു സോഫ്‌റ്റ് വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് യുവാവ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മെറ്റയില്‍ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറി രണ്ട് ദിവസത്തിന് ശേഷം ഇന്ത്യന്‍ വംശജനായ ജീവനക്കാരനെ പുറത്താക്കി. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു ഇതിലൊരളാണ് പുറത്താക്കപ്പെട്ട ഇന്ത്യൻ വംശജൻ ഹിമാന്‍ഷു വി.
ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള ബിരുദധാരിയാണ് ഹിമാന്‍ഷു. മെറ്റയില്‍ ജോലിക്ക് ചേരാനാണ് രണ്ട് ദിവസം മുന്‍പ് താന്‍ കാനഡയിലേക്ക് സ്ഥലം മാറിയതെന്നും പിന്നാലെ പിരിച്ചു വിടലിന്റെ ഭാഗമായി തന്നെയും പുറത്താക്കിയെന്നും യുവാവ് പറയുന്നു.

കാനഡയിലോ ഇന്ത്യയിലോ ഒരു സോഫ്‌റ്റ് വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക എന്നും ഹിമാന്‍ഷു ലിങ്ക്ഡ് ഇന്നില്‍ പങ്കുവച്ച പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് കൂട്ടത്തോടെ പുറത്താക്കിയത്.
advertisement
ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കുമെന്ന് കമ്പനി മേധാവി മാർക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. 50 ശതമാനം ജീവനക്കാരെ ട്വിറ്റര്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയും സമാന നടപടിയെടുത്തത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2022 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മെറ്റയില്‍ ജോലി ചെയ്യാന്‍ കാനഡയിയിലെത്തിയ ഇന്ത്യന്‍ യുവാവിനെ രണ്ടു ദിവസത്തിന് ശേഷം പിരിച്ചുവിട്ടു