തട്ടിപ്പുകൾ തടയാം; ആധാറിലെ ബയോമെട്രിക് ഡാറ്റാ ലോക്ക് ചെയ്യുന്നതെങ്ങനെ?
- Published by:Sarika KP
- news18-malayalam
Last Updated:
ഇതുവഴി ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകൾ തടയാൻ നമുക്ക് സാധിക്കും.
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ നിങ്ങളുടെ കൈവശമുള്ളഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഇതിൽ ഒരു വ്യക്തിയുടെ തിരിച്ചറിയൽ വിവരങ്ങൾക്ക് പുറമേ ബയോമെട്രിക് (വിരലടയാളം, ഐറിസ് സ്കാനുകള്‍) വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവയെല്ലാം പലപ്പോഴും വലിയ സുരക്ഷാ ഭീഷണിയായും മാറാറുണ്ട്. കാരണം ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉൾപ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങൾ ഇരകളെ കൊള്ളയടിക്കുന്നത്. എന്നാൽ നിങ്ങളുടെ ആധാർ ബയോമെട്രിക് ഡാറ്റകൾ ലോക്ക് ചെയ്തു വയ്ക്കാനുള്ള സംവിധാനവും നമുക്ക് ലഭ്യമാണ്. ഇതുവഴി ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകൾ തടയാൻ നമുക്ക് സാധിക്കും.
ആവശ്യമെങ്കിൽ താൽക്കാലികമായും നമുക്ക് ഇത് ലോക്ക് ചെയ്തു വയ്ക്കാവുന്നതാണ്. പ്രധാനമായും നിങ്ങളുടെ ഐറിസ്, വിരലടയാളം, മുഖം തുടങ്ങിയ ബയോമെട്രിക് ഡാറ്റകളാണ് ഈ സേവനത്തിലൂടെ ലോക്ക് ചെയ്യാനാകുക. എന്നാൽ ലോക്ക് ചെയ്ത വിവരങ്ങൾ അൺലോക്ക് ചെയ്യാതെ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല.
എങ്ങനെ ബയോമെട്രിക് ഡാറ്റകൾ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം
1. ഇതിനായി നിങ്ങൾ ആദ്യം യുഐഡിഎഐയുടെ (UIDAI) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
advertisement
2. ശേഷം ‘ മൈ ആധാര്‍’ മെനുവിൽ ക്ലിക്ക് ചെയ്ത് ‘ആധാര്‍ സേവനങ്ങള്‍’ തിരഞ്ഞെടുക്കുക
3. ലോക്ക്/അൺലോക്ക് ബയോമെട്രിക്സ് സെറ്റിംഗ്സിൽ പോയി നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വന്ന ഒടിപി സഹിതം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക
4. OTP നൽകിയാൽ നിങ്ങളുടെ ആധാർ ബയോമെട്രിക് ഡാറ്റ ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കും.
അതേസമയം ഈ വിവരങ്ങൾ അണ്‍ലോക്ക് ചെയ്യുന്നതിനു മുകളില്‍ പറഞ്ഞ നടപടിക്രമങ്ങള്‍ വീണ്ടും പാലിക്കുക. ബയോമെട്രിക് ഡാറ്റകൾ ലോക്ക് ചെയ്യാനുള്ള സേവനം വളരെ ഉപയോഗപ്രദമാണ്. ഇതിലൂടെ ആധാർ നമ്പറുകളും ഒടിപിയും അനാവശ്യമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന പേടിയും ഒഴിവാക്കാൻ സാധിക്കും. അതിനാൽ ആധാർ കാർഡിലെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഓർക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 11, 2023 1:48 PM IST