റഷ്യ വിക്ഷേപിച്ച ലൂണ-25ന് സാങ്കേതിക തകരാർ; ഭ്രമണപഥം താഴ്ത്തൽ പരാജയപ്പെട്ടു

Last Updated:

ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ലൂണ-25-ന്‍റെ ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് നടന്നില്ല

(Representational image: Reuters)
(Representational image: Reuters)
മോസ്കോ: ഇന്ത്യയുടെ ചന്ദ്രയാൻ-3ന് മുമ്പ് ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച ലൂണ – 25ന് സാങ്കേതിക തകരാര്‍ കണ്ടെത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറക്കുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടു. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു.
ലൂണ-25 ഓഗസ്റ്റ് 21നും 23നുമിടയില്‍ നടക്കുമെന്ന് റോസ്കോസ്മോസ് അറിയിച്ചിരുന്നു. 1976ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമാണ് ലൂണ – 25. ഈ മാസം 11നാണ് റഷ്യ ലൂണ-25 വിക്ഷേപിച്ചത്.
ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.40നായിരുന്നു ലൂണ-25-ന്‍റെ ഭ്രമണപഥ മാറ്റം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് നടന്നില്ല. ഇതോടെ മുൻനിശ്ചയിച്ചത് പോലെ ഓഗസ്റ്റ് 21ന് ലൂണ-25 സോഫ്റ്റ് ലാൻ‍ഡിങ്ങ് നടത്താൻ പറ്റില്ലെന്ന് ഏറെക്കുറെ ഉറപ്പാിയിട്ടുണ്ട്. പേടകവുമായി ബന്ധം നഷ്ടമായെന്ന വാർത്ത പുറത്തുവന്നെങ്കിലും റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
advertisement
അതേസമയം ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ- മൂന്ന് അവസാന ഭ്രമണപഥ താഴ്ത്തലും വിജയമായി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തിയിട്ടുണ്ട്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് ഓഗസ്റ്റ് 23ന് വൈകീട്ട് 5.45 ന് ആരംഭിക്കാനാകുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
റഷ്യ വിക്ഷേപിച്ച ലൂണ-25ന് സാങ്കേതിക തകരാർ; ഭ്രമണപഥം താഴ്ത്തൽ പരാജയപ്പെട്ടു
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement