WhatsApp | അറിഞ്ഞോ? അയച്ച വാട്സാപ്പ് മെസേജുകൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം
- Published by:user_57
- news18-malayalam
Last Updated:
നേരത്തെ മെസേജ് നീക്കം ചെയ്യുന്നതിനുള്ള സമയ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു
വാട്ട്‌സ്ആപ്പില്‍ (WhatsApp) നിങ്ങള്‍ അയയ്ക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനുള്ള അവസരമുണ്ട്. എന്നാൽ ഇതുവരെ മെസേജുകൾ (Messages ) അയച്ച് ഒരു മണിക്കൂറിനുളളില്‍ അത് നീക്കം ചെയ്യാനുള്ള അവസരമാണുണ്ടായിരുന്നത്. മുമ്പ് ഉപയോക്താക്കള്‍ക്ക് അവർ അയയ്ക്കുന്ന സന്ദേശങ്ങള്‍ അയച്ച് 8 മിനിറ്റിനുള്ളില്‍ നീക്കം ചെയ്യാനാണ് സാധിച്ചിരുന്നത്. എന്നാല്‍ അതില്‍ നിന്ന് ഒരു മണിക്കൂര്‍ എന്ന സമയപരിധിയിലേക്ക് ( Time Limti) ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതാ, രണ്ട് ദിവസം കഴിഞ്ഞും സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍.
ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പായ 2.22.15.8ലെ ഉപയോക്താക്കള്‍ക്ക് മെസേജുകൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി 2 ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വാബീറ്റാഇന്‍ഫോയുടെ (WABetaInfo) പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരത്തെ മെസേജ് നീക്കം ചെയ്യുന്നതിനുള്ള സമയ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു. അതേസമയം, വാട്ട്സ്ആപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാം സന്ദേശങ്ങള്‍ അയച്ച് 48 മണിക്കൂര്‍ കഴിഞ്ഞും സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.
എന്നാല്‍ മെസേജുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിച്ചതിനെക്കുറിച്ചുള്ള അറിയിപ്പ് ഇതുവരെ ബീറ്റാ പതിപ്പില്‍ ലഭ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഒരു സന്ദേശം അയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അത് നീക്കം ചെയ്യാന്‍ സാധിക്കുന്നുണ്ടോയെന്ന് സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്.
advertisement
സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു ഫീച്ചറും വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ചാറ്റിലെ എല്ലാ സന്ദേശങ്ങളും ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിക്കുന്നതാണ്.
അതേസമയം, 2021-ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് മെയ് മാസത്തില്‍ ഇന്ത്യയില്‍ 19 ലക്ഷത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിലാകെട്ടെ ഇന്ത്യയില്‍ 16.6 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത്.
നേരത്തെ, വാട്ട്ആപ്പ് ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് ആന്‍ഡ്രോയിഡ്, ഐഒഎസ്, ഉപയോക്താക്കള്‍ക്ക് ഒന്നിലധികം ഗ്രൂപ്പുകളിലേയ്ക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.
advertisement
ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് 2.22.7.2ലും ഐഒഎസ് പതിപ്പ് 22.7.0.76ലും നടപ്പിലാക്കിയിരുന്നു. ഒരു മെസേജ് ഇതിനകം ഫോര്‍വേഡ് ചെയ്തതായി അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ ഇനി സാധിക്കില്ല.
വാട്ട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ നിയന്ത്രണമാണിത്. ഇന്ത്യയിലും വിദേശത്തും പ്രചരിക്കുന്ന വ്യാജ മെസേജുകളുടെ വ്യാപനവുമായി ബന്ധപ്പെട്ടാണിതെന്നും പറയുന്നു. പുതിയ സിംഗിള്‍ ഗ്രൂപ്പ് ഫോര്‍വേഡ് പരിമിതി ചില ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്ററുകളില്‍ നടപ്പിലാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് കൂടുതല്‍ ബീറ്റ ടെസ്റ്ററുകളിലും ഐഒഎസ് ബീറ്റ ടെസ്റ്ററുകളിലേക്കും വ്യാപിപ്പിക്കുകയാണെന്നാണ് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
advertisement
Summary: Know how you can delete WhatsApp messages two hours after sending them. Here is the latest update
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 05, 2022 10:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
WhatsApp | അറിഞ്ഞോ? അയച്ച വാട്സാപ്പ് മെസേജുകൾ ഇനി രണ്ട് ദിവസം കഴിഞ്ഞും ഡിലീറ്റ് ചെയ്യാം