OnePlus Open | സമാനതകളില്ലാത്ത അനുഭവം വാഗ്ദാനം ചെയ്ത് വണ്‍ പ്ലസ് ഓപ്പണ്‍; കരുതലുണ്ടെങ്കിൽ വർഷങ്ങളോളം ഉപയോഗിക്കാം

Last Updated:

OnePlus Open പോലുള്ള ഫോൾഡിങ് ഫോണുകൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്

സ്മാര്‍ട് ഫോണ്‍ വിപണിയില്‍ സമാനതകളില്ലാത്ത അനുഭവം വാഗ്ദാനം ചെയ്യുകയാണ് വണ്‍ പ്ലസ് ഓപ്പണ്‍ (OnePlus Open ). അൽപം
കരുതലുണ്ടെങ്കിൽ വർഷങ്ങളോളം ഇത് നിങ്ങൾക്ക് ഉപയോഗിക്കാനാകും. മൊബൈൽ കമ്പ്യൂട്ടിങ്ങിലെ പുതിയ മാറ്റത്തെയാണ് OnePlus Open പ്രതിനിധീകരിക്കുന്നത്. പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുള്ള ലോകത്ത് ഇലക്ട്രിക് കാറുകൾ വരുത്തിയ മാറ്റത്തിന് സമാനമായി സ്മാർട്ട്ഫോൺ ലോകത്ത് ഇത് വിപ്ലവകരമായ മാറ്റം വരുത്തുന്നു. സാങ്കേതിക വിദ്യയുമായുള്ള നമ്മുടെ ബന്ധത്തെയും ഡിജിറ്റൽ
ജീവിതവുമായി നമ്മൾ എങ്ങനെയാണ് ഇടപഴകുന്നത് എന്നതിനെയും അടിസ്ഥാനപരമായി പുനർനിർവ്വചിക്കുന്ന ഫോണാണിത്.
എങ്കിലും, ഈ മാറ്റം കാരണം, വർഷങ്ങളായി നമ്മൾ ആർജ്ജിച്ചെടുത്തിട്ടുള്ള ചില ശീലങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. പ്ലാസ്റ്റിക് ആണെങ്കിലും,തകർക്കാൻ പറ്റാത്ത Nokia 3310 കൈകാര്യം ചെയ്തതുപോലെ, മനോഹരമായ ഗ്ലാസ്-ബ്ലാക്ക് OnePlus 11 നിങ്ങൾ കൈകാര്യം ചെയ്യുമോ? ഉപകരണങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച് ഉപയോഗ രീതികളും മാറേണ്ടതുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്തു കൊണ്ട്, OnePlus Open പോലുള്ള ഫോൾഡിങ്
advertisement
ഫോണുകൾ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്ന ചില പ്രധാന നിർദ്ദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. OnePlus-ൻ്റെ പിന്തുണാ പേജിലും നിങ്ങൾക്ക് നിരവധി വിവരങ്ങൾ കണ്ടെത്താനാകും.
സൂക്ഷിച്ച് തുറക്കുക 
രണ്ടു കൈയ്യും ഉപയോഗിച്ച്, ശ്രദ്ധിച്ചുവേണം OnePlus Open തുറക്കാൻ. അബദ്ധത്തിൽ ഫോൺ തെന്നിപ്പോകുന്നത് തടയാൻ മാത്രമല്ല, ഫ്രെയിമിൻ്റെയും ഗ്ലാസിൻ്റെയും എല്ലാ ഭാഗത്തേക്കും മർദ്ദം ഒരുപോലെ കൈമാറ്റം ചെയ്യപ്പെടാനും ഇത് സഹായിക്കും. ഡിസ്പ്ലേയുടെ അരികുകളിലോ മടക്കുന്ന ഭാഗത്തോ അധിക മർദ്ദം ലഭിക്കുന്നത് കാരണം എന്തെങ്കിലും കേടുപാട് സംഭവിക്കാനുള്ള സാധ്യതയും ഇത് കുറയ്ക്കും.
advertisement
ഡിസ്പ്ലേ സംരക്ഷിക്കൽ 
മിക്ക ഫോണുകളിലുമുള്ള സ്ക്രീൻ പ്രൊട്ടക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, OnePlus Open-ൽ മുൻകൂട്ടി ഉൾച്ചേർത്തിട്ടുള്ള സ്ക്രീൻ പ്രൊട്ടക്ടർ, ഡിസ്പ്ലേയുടെ ഡിസൈനിൻ്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. പോറലുകളും കേടുപാടുകളും പറ്റുന്നതിൽ നിന്ന് ഡിസ്പ്ലേയെ സംരക്ഷിക്കുന്നതിന് ആവശ്യമായ കൃത്യം വഴക്കവും ഉറപ്പും നൽകിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ഒരു സാഹചര്യത്തിലും ഇത് നീക്കം ചെയ്യരുത്.  ഇത് മാറ്റണമെന്നുണ്ടെങ്കിൽ, റീപ്ലേസ് ചെയ്യാനായി OnePlus
സർവീസ് സെൻ്ററുകളെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.
ക്രീസിൻ്റെ സംരക്ഷണം 
OnePlus Open-ൻ്റെ ക്രീസ് (മടങ്ങുന്ന ഭാഗം) ഏതാണ് അദൃശ്യമാണെങ്കിലും ഫോൾഡിങ് ഫോണിൻ്റെ ഏറ്റവും ദുർബ്ബലമായ ഭാഗമാണിത്. ഈ ഭാഗത്തിന് യാതൊരുവിധ കേടുപാടും പറ്റാതെ സംരക്ഷിക്കേണ്ടതുണ്ട്. പെൻസിൽ, താക്കോൽ തുടങ്ങിയ മൂർച്ചയുള്ളതും പരുക്കനുമായ വസ്തുക്കളുമായി ഇത് സമ്പർക്കത്തിൽ വരാതെ നോക്കുകയും വേണം. കട്ടിയുള്ള വസ്തുക്കൾ സ്ക്രീനിൽ വയ്ക്കുകയോ ക്രീസിൽ അമർത്തുകയോ
advertisement
ചെയ്യരുത്, ഇത് കേടുപാടുണ്ടാക്കിയേക്കാം.
മടങ്ങുന്ന ഭാഗത്തിന് പ്രത്യേക ശ്രദ്ധ 
OnePlus Open-ൻ്റെ മടങ്ങുന്ന ഭാഗം ഒരു എഞ്ചിനിയറിങ്
വിസ്മയമാണെങ്കിലും ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ ഇതിനും
ബാധകമാണ്. ഉദാഹരണത്തിന്, ഫോൺ പൂർണ്ണമായും 180°-ൽ തുറക്കാൻ വേണ്ടി മാത്രമാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്, ആ പരിധിയും കടന്ന് ഫോണിൽ മർദ്ദം പ്രയോഗിച്ചാൽ കേടുവരാനിടയുണ്ട്. ഫോൾഡിങ് സംവിധാനത്തിന് കേടുവരാതിരിക്കാനായി, പോക്കറ്റിലിടുമ്പോഴോ ബാഗിൽ
വയ്ക്കുമ്പോഴോ അത് മടക്കി അടച്ചുവയ്ക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു.
വൃത്തിയായി സൂക്ഷിക്കുക 
ലാപ്ടോപ്പുകളുടെ കാര്യത്തിൽ എന്നപോലെ, അഴുക്കും കട്ടിയുള്ള
advertisement
പൊടിപടലങ്ങളും OnePlus Open പോലുള്ള ഫോൾഡിങ് ഫോണുകളുടെ ബദ്ധശത്രുക്കളാണ്. സ്ക്രീനിലുള്ള എല്ലാത്തരം പൊടിപടലങ്ങളും അഴുക്കും, ഫോൺ മടക്കുമ്പോൾ ഗ്ലാസ് പാളികൾക്കിടയിൽപ്പെടുകയും ഇവ ഉരഞ്ഞ് പോറലും കേടുപാടും സംഭവിക്കുകയും ചെയ്യാം. പ്രത്യേകം രൂപകൽപ്പന
ചെയ്ത സ്ക്രീൻ പൊട്ടക്ടറിൻ്റെ സംരക്ഷണം ഉണ്ടാകുമെങ്കിലും മടങ്ങുന്ന ഭാഗത്തിൻ്റെ കാര്യത്തിൽ ഇത് ബാധകമാകില്ല. വലുപ്പം കൂടിയ പൊടിയോ അഴുക്കോ സ്ക്രീനിന് കേടുപാട് വരുത്തിയേക്കാം. ഡിസ്പ്ലേയിൽ എന്തെങ്കിലും ദ്രാവകം വീണാൽ, ഡിസ്പ്ലേ അടഞ്ഞിരിക്കുമ്പോൾ അത് ഫോണിനകത്തേക്ക് കടന്ന് കേടുപാട് വരാനുള്ള സാധ്യതയുണ്ട്. മൃദുവും ഉണങ്ങിയതുമായ, ഇഴ വേറിട്ടുനിൽക്കാത്ത തുണികൊണ്ട് സ്ക്രീൻ തുടച്ച് വൃത്തിയാക്കി സൂക്ഷിക്കുക.
advertisement
സഹായം എപ്പോഴും ലഭ്യമാണ് 
ഇന്ത്യയിൽ എല്ലായിടത്തുമുള്ള OnePlus സർവ്വീസ് സെൻ്ററുകളിൽ OnePlus Open-ൻ്റെ സർവ്വീസ് ലഭ്യമാണ്. സഹായത്തിനായി നിങ്ങൾക്ക് ഓൺലൈനിൽ OnePlus-നെ നേരിട്ട് ബന്ധപ്പെടുകയോ അവരുടെ സഹായ പേജ് സന്ദർശിക്കുകയോ ചെയ്യാം. OnePlus Open-ൻ്റെ സാങ്കേതിക സവിശേഷതകൾ മനസ്സിലാകുന്ന പ്രൊഫഷണലുകൾ ഈ സർവ്വീസ് സെൻ്ററുകളിലെല്ലാമുണ്ട്, നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ചോദ്യങ്ങൾക്ക് മറുപടി നൽകാനും
അവർ സന്നദ്ധരായിരിക്കും.
സ്മാർട്ട്ഫോൺ വ്യവസായമേഖലയ്ക്ക് നൂതന സാങ്കേതികവിദ്യ
വികസിപ്പിച്ചെടുക്കാനുള്ള കഴിവിൻ്റെ ഉദാഹരണമാണ് ഫോൾഡിങ്
ഫോണുകൾ. അവയുടെ തനത് രൂപഘടന തീർത്തും വ്യത്യസ്തവും
advertisement
തനതുമായ അനുഭവം പ്രദാനം ചെയ്യുന്നു. എന്നാൽ ലളിതവും
പരമ്പരാഗതവുമായ സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായ കരുതൽ ഇവയ്ക്ക് ആവശ്യമുണ്ടെന്ന കാര്യം ഓർക്കുക. നിങ്ങളുടെ OnePlus Open കേടുകൂടാതെ സംരക്ഷിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നിരുന്നാലും നിങ്ങളുടെ Open നന്നായി സംരക്ഷിക്കാൻ ഈ ലളിതമായ നിർദ്ദേശങ്ങൾ സഹായിക്കും, അതുവഴി വർഷങ്ങളോളം ഫോൺ നിങ്ങൾക്ക് ഉപയോഗപ്രദമാകുകയും ചെയ്യും!
മലയാളം വാർത്തകൾ/ വാർത്ത/Tech/
OnePlus Open | സമാനതകളില്ലാത്ത അനുഭവം വാഗ്ദാനം ചെയ്ത് വണ്‍ പ്ലസ് ഓപ്പണ്‍; കരുതലുണ്ടെങ്കിൽ വർഷങ്ങളോളം ഉപയോഗിക്കാം
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement